Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കാക്കാമാരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ തേടാനാണ് ഞാനീ സിന്ദൂരം' തൊട്ടത് എന്ന് അട്ടഹസിച്ചു പറയുന്ന സ്ത്രീയെ കണ്ടില്ലേ;അത്തരം ഭ്രമാത്മക അവസ്ഥകളിൽ എത്തിയ മനുഷ്യരോട് പോലും നാം സംസാരിച്ചു കൊണ്ടിരിക്കണം; സംഘികൾ എത്ര അളവിൽ വിഷം പുരട്ടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവോ അതിന്റെ പത്തിരട്ടി ശക്തിയിൽ മനുഷ്യസ്നേഹത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുക; ബഷീർ വള്ളിക്കുന്ന് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ബാഹ്യലോകത്തെ വാർത്തകൾക്കപ്പുറം കേരള സമൂഹത്തിനുള്ളിൽ എന്ത് നടന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു ചിത്രം കൂടിയാണ് ക്ഷേത്രാങ്കണത്തിനുള്ളിൽ നിന്ന് പുറത്ത് വന്ന ആ വീഡിയോ.സ്ത്രീകൾ എത്ര ഭയചകിതരാണെന്ന് നോക്കൂ.. അവരുടെ പെൺമക്കളേയും സ്വത്തുവകകളേയുമൊക്കെ തട്ടിയെടുക്കാൻ മറ്റൊരു മതത്തിലെ മനുഷ്യർ ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഏത് നിമിഷവും അവരൊക്കെ ആക്രമിക്കപ്പെടാമെന്നും ഭയപ്പെട്ട് ജീവിക്കുന്ന മനുഷ്യർ.

അവരെ നമുക്ക് കുറ്റപ്പെടുത്താൻ പറ്റില്ല.. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പടർത്തുന്ന വ്യാജ സന്ദേശങ്ങൾ, ജനം ടി വി യും ജന്മഭൂമിയുമൊക്കെ ആളിക്കത്തിക്കുന്ന പരമത വിദ്വേഷങ്ങൾ, ഇതാണ് ദിവസവും കേൾക്കുന്നതും കാണുന്നതും.. ഇങ്ങനെയുള്ള വാർത്തകൾ മാത്രം ഫീഡ് ചെയ്യപ്പെടുന്ന ആരും ഭ്രാന്തമായ ഒരു മാനസികാവസ്ഥയിൽ എത്തിപ്പോകും. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

കഴിഞ്ഞ ദിവസത്തെ ജന്മഭൂമിയിൽ വന്ന വാർത്ത കണ്ടില്ലേ.. മംഗളൂരു എയർപോർട്ടിൽ ബോംബ് വെച്ച ഭീകരന്റെ അടുത്ത ലക്ഷ്യം കാദ്രി ക്ഷേത്രം തകർക്കുകയാണെന്ന്.. ബോംബ് വെച്ച ആദിത്യ റാവു എന്ന സംഘി പൊലീസിൽ കീഴടങ്ങിയ വാർത്ത വരുന്നതിനു മുമ്പ് ഉണ്ടാക്കിയ സ്റ്റോറിയാണത്.. മുസ്ലിം ഭീകരർ ക്ഷേത്രങ്ങൾ തകർക്കാൻ നടക്കുകയാണെന്നും നമ്മുടെ ക്ഷേത്രവും ഏത് നിമിഷവും തകർക്കപ്പെടാമെന്നുമുള്ള ഭയം സൃഷ്ടിക്കുക എന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം..

ക്ഷേത്രത്തിനുള്ളിലെ ആ ആൾക്കൂട്ടത്തിനിടയിലും അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച ആ ഒരു സ്ത്രീയില്ലേ, അവരിൽ പ്രതീക്ഷ വെക്കുക.. നിരവധി സ്ത്രീകൾ അവരെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുമ്പോഴും എനിക്കൊന്ന് സംസാരിക്കാൻ അവസരം തരൂ എന്നവർ പറയുന്നത് കേട്ടില്ലേ.. കേരളീയ പൊതുസമൂഹത്തിൽ നാമോരുരുത്തരും ജാതിമത ഭേദങ്ങളില്ലാതെ ചെയ്യേണ്ട ഒരു ദൗത്യമാണത്.. എവിടെയൊക്കെ മതത്തിന്റെ പേരിൽ ഭ്രാന്തമായ വിഭജനങ്ങളും ഭീതിയും സൃഷ്ടിക്കാൻ ആരൊക്കെ ശ്രമിക്കുന്നുണ്ടോ അവരോടൊക്കെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക..

'കാക്കാമാരുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ തേടാനാണ് ഞാനീ സിന്ദൂരം' തൊട്ടത് എന്ന് അട്ടഹസിച്ചു പറയുന്ന സ്ത്രീയെ കണ്ടില്ലേ.. അത്തരം ഭ്രമാത്മക അവസ്ഥകളിൽ എത്തിയ മനുഷ്യരോട് പോലും നാം സംസാരിച്ചു കൊണ്ടിരിക്കണം.. വളരെ സൗമ്യമായി കാര്യങ്ങളുടെ നിജസ്ഥിതികൾ പറഞ്ഞു കൊണ്ടിരിക്കണം. പൊതുസമൂഹത്തിൽ എല്ലായിടത്തും അത് വേണം..

സോഷ്യൽ മീഡിയയിൽ, മാധ്യമങ്ങളിൽ, ആരാധനാലയങ്ങളിൽ, സ്‌കൂളുകളിൽ.. എല്ലായിടത്തും.. സംവദിച്ചു കൊണ്ടേയിരിക്കുക എന്നതല്ലാതെ ഇതിന് മറുമരുന്നുകൾ ഒന്നുമില്ല.. സംഘികൾ എത്ര അളവിൽ വിഷം പുരട്ടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവോ അതിന്റെ പത്തിരട്ടി ശക്തിയിൽ മനുഷ്യസ്നേഹത്തെക്കുറിച്ചും മാനവികതയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുക.. വ്യാജ സന്ദേശങ്ങളെ പൊളിച്ചടുക്കിക്കൊണ്ടേയിരിക്കുക.. നല്ല സന്ദേശങ്ങളെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുക. മനുഷ്യരുടെ മനസ്സ് വിഷലിപ്തമാകാതെ നോക്കാൻ, അവർ വേട്ടമൃഗങ്ങളായി പരിണമിക്കാതിരിക്കാൻ അത് നാമൊക്കെ ചെയ്തേ പറ്റൂ..

ശ്രമകരമാണ് ദൗത്യം.. പക്ഷേ അതല്ലാതെ മറ്റ് വഴികളില്ല..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP