Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം തള്ളി; ഇംപീച്ച്മെന്റ് നീക്കത്തിന് സെനറ്റിൽ ഡമോക്രറ്റുകൾക്ക് ആദ്യ പരാജയം

ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം തള്ളി; ഇംപീച്ച്മെന്റ് നീക്കത്തിന് സെനറ്റിൽ ഡമോക്രറ്റുകൾക്ക് ആദ്യ പരാജയം

പി.പി. ചെറിയാൻ

വാഷിങ്ടൻ: പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് ഡമോക്രറ്റുകൾക്കു സെനറ്റിൽ ആദ്യ പരാജയം. ട്രംപിനെതിരെ കൂടുതൽ തെളിവുകൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 നെതിരെ 53 വോട്ടുകൾക്കാണു പ്രമേയം പരാജയപെട്ടത്. അതേസമയം തെളിവുകൾ മൂടിവയ്ക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് ഡമോക്രാറ്റുകൾ ആരോപിച്ചു.

പ്രമേയം തള്ളിയതോടെ ട്രംപിനെതിരായ കുറ്റവിചാരണയിൽ സെനറ്റിൽ പുതിയ തെളിവുകൾ ഒന്നും അവതരിപ്പിക്കാൻ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ച് വരുത്തി വിചാരണയുമായി മുന്നോട്ട് പോകുന്നതിനും ഡമോക്രാറ്റുകൾക്ക് കഴിയില്ല. ട്രംപിനെ സംബന്ധിച്ചടുത്തോളം ഇത് വലിയ ആശ്വാസമാണ്.

ട്രംപിന്റെ ഡിഫെൻസ് സെക്രട്ടറി, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെ വിളിച്ച് വരുത്തി വിചാരണ ചെയ്യണമെന്ന ആവശ്യമാണ് ഡമോക്രാറ്റുകൾ മുന്നോട്ട് വച്ചത്. സെനറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ട്രംപ് തെളിവുകൾ മൂടിവെയ്ക്കുകയാണെന്ന് ഡമോക്രാറ്റുകൾ കുറ്റപെടുത്തുന്നു.

സെനറ്റിൽ ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കന്സിനാണ് ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ഇംപീച്ച്മെന്റ് പ്രമേയം പാസാകുന്നതിന് സാധ്യതയില്ല. എന്നാൽ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ട്രംപിനെതിരെ ഈ വിഷയം ആയുധമാക്കാനാണ് ഡമോക്രാറ്റുകളുടെ നീക്കം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP