Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വനിയമഭേദഗതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക- ജമാഅത്തെ ഇസ്ലാമി

പൗരത്വനിയമഭേദഗതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക- ജമാഅത്തെ ഇസ്ലാമി

സ്വന്തം ലേഖകൻ

കോഴിക്കോട്: കേന്ദ്ര സർക്കാറിന് ഹരജിയിൽ സത്യവാങ്മൂലം നൽകുന്നതിന് നാലാഴ്ച സമയമനുവദിക്കുകയും ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമഭേദഗതി നിയമത്തിലുള്ള വിധിപറച്ചിൽ പരമോന്നതകോടതി നീട്ടിവെക്കുകയും ചെയ്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ദേശവ്യാപകമായി സി.എ.എക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെ നടക്കുന്ന സമരം വ്യാപിപിക്കാനും ശക്തിപ്പെടുത്താനും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു.

നിയമം പാസാക്കിയതുമുതൽ രാജ്യത്തെ ജനത മുഴുവൻ സമാധാനപരവും നിയമാനുസൃതവുമായ രീതിയിൽ നിയമത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ രാജ്യത്ത് പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ കോടതികൾക്ക് ബാധ്യതയുണ്ട്. സുപ്രധാന വിഷയങ്ങളിൽ ഒരേ സ്വഭാവത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടർച്ചയായ അനുഭവങ്ങൾ കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. പൗരസമൂഹത്തിന്റെ ആശങ്കകളും ഭരണഘടനയെക്കുറിച്ചുള്ള സംവാദങ്ങളും കൊണ്ട് പ്രക്ഷുബ്ദമായ രാജ്യത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ചു കൊണ്ട് അന്തിമവിധി വരുന്നതുവരെ നിയമം സ്റ്റേ ചെയ്തു കൊണ്ടുള്ള വിധിയായിരുന്നു നീതിയോട് ഏറ്റവും ചേർന്നു നിന്നിരുന്നത്.

രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതും പ്രത്യേക ജനവിഭാഗത്തിന് എതിരുമായ നിയമം നടപ്പിലാവുന്ന ഒരു സാഹചര്യവും ഉണ്ടാവരുത്. സംഘ്പരിവാർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ നിയമം നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തിൽ സത്യവാങ്മൂലം നൽകുന്നതിന് കേന്ദ്രസർക്കാറിന് ഒരു മാസത്തെ സമയപരിധി അനുവദിച്ചത് ആശങ്കാജനകമാണ്. സമാധാനപരവും ദീർഘകാലാടിസ്ഥാനത്തിലും ഏകോപിച്ചതുമായ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP