Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടിൽ നയം കടുപ്പിച്ച് കേന്ദ്രം; പൗരത്വത്തിൽ ഇന്ത്യക്കെതിരെ നിലപാടെടുത്ത മലേഷ്യൻ ചങ്ങാത്തം വേണ്ട; തീരത്ത് കെട്ടിക്കിടക്കുന്നത് 30,000 ടൺ പാമോയിൽ; മറ്റു രാജ്യങ്ങളുമായി ബദൽ സംവിധാനമുണ്ടാക്കാൻ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൗരത്വ വിഷയത്തിൽ ഇന്ത്യക്കെതിരായ നിലപാട് എടുത്തതിന്റെ പേരിൽ മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടിൽ നയം കടുപ്പിച്ച് കേന്ദ്രം. മലേഷ്യയുമായിട്ടുള്ള പാമോയിൽ ഇറക്കുമതി വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത് 30,000 ടൺ പാമോയിൽ കെട്ടിക്കിടക്കുകയാണ്. പൗരത്വനിയമഭേദഗതി വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരേ നിലപാടെടുത്തതിന്റെപേരിൽ ജനുവരി എട്ടിനാണ് മലേഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ഇന്ത്യയിലെ പാമോയിൽ സംസ്‌കരണകമ്പനികൾക്ക് അവസരം നൽകുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സർക്കാർ പറയുന്നത്.നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോൾ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവർ പറയുന്നത്. കൊൽക്കത്ത, മംഗളൂരു തുറമുഖങ്ങളിൽ ചരക്കെത്തിയിട്ടുണ്ട്.

നിയമത്തിൽ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകൾ സാധാരണ ഇറക്കാൻ അനുമതി ലഭിക്കാറുള്ളതാണ്. എന്നാൽ, സംസ്‌കരിച്ച പാമോയിലിന്റെ കാര്യത്തിൽ ചില അവ്യക്തതകൾമൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങൾ പറയുന്നു. അതേസമയം, സംസ്‌കരിക്കാത്ത പാമോയിൽ ഇറക്കുന്നതിന് തടസ്സമില്ല.ഇന്ത്യയിൽ സോപ്പുനിർമ്മാണത്തിനുൾപ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയിൽനിന്നാണ് ഇന്ത്യ കൂടുതൽ ഇറക്കുമതിചെയ്തിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP