Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അറ്റ്‌ലസ് സൈക്കിൾ കമ്പനി ഉടമയുടെ ഭാര്യ ആത്മഹത്യ ചെയ്തു; നതാഷാ കപൂർ ഡൽഹിയിലെ വീട്ടിൽ തൂങ്ങി മരിച്ചത് ആത്മഹത്യ കുറിപ്പ് എഴുതിവച്ചതിന് ശേഷം

അറ്റ്‌ലസ് സൈക്കിൾ കമ്പനി ഉടമയുടെ ഭാര്യ ആത്മഹത്യ ചെയ്തു; നതാഷാ കപൂർ ഡൽഹിയിലെ വീട്ടിൽ തൂങ്ങി മരിച്ചത് ആത്മഹത്യ കുറിപ്പ് എഴുതിവച്ചതിന് ശേഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അറ്റ്‌ലസ് സൈക്കിൾ കമ്പനി ഉടമയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ഡൽഹിയിലെ വസതയിൽ നതാഷാ കപൂർ എന്ന 57കാരിയാണ് ആത്മഹത്യ ചെയ്തത്. അറ്റ്‌ലസ് സൈക്കിൾ കമ്പനിയുടെ ഉടമസ്ഥരിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യയാണ് നതാഷ കപൂർ. ബെഡ്‌റൂമിനുള്ളിലെ ബാത്ത് റൂമിലെ സീലിങ് ഫാനിൽ തൂങ്ങിയാണ് നതാഷ ആത്മഹത്യ ചെയ്തത്. അര പേജുള്ള ആത്മഹത്യാ കുറിപ്പും മൃതദേഹത്തിനരികിൽ നിന്നും പൊലീസ് കണ്ടെടുത്തു.

നതാഷ സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ ഭർത്താവിനോടും മക്കളോടും ന്നനായി ജീവിക്കണമെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ മരണ കാരണമെന്തെന്ന് വ്യക്തമല്ല. നതാഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ വിവരം വീട്ടുകാർ പൊലീസിൽ വിളിച്ചറിയിക്കുകയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ അപ്പോഴേയ്ക്കും ഇവർ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP