Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വനിയമത്തിനെതിരായ ജാഥ ചെന്നിത്തലയ്ക്ക് നയിക്കാൻ വിദ്യാർത്ഥി നേതാവ് പാറമട ഉടമയോട് ചോദിച്ചത് 50,000 രൂപ; പണം കിട്ടാതെ വന്നപ്പോൾ ലോറികൾ തടഞ്ഞ് കെ എസ് യു നേതാവ് പ്രതികാരം കാട്ടി; പാറ പൊട്ടിക്കൽ തടസ്സപ്പെടുത്തി ഒത്തുതീർപ്പിന് ആവശ്യപ്പെട്ടത് പത്ത് ലക്ഷം; രക്ഷയില്ലാതെ പൊലീസിനും പ്രതിപക്ഷ നേതാവിനും പരാതി നൽകി പത്തനാപുരം പട്ടാഴിയിൽ കൃഷ്ണമൂർത്തി ക്വാറി ഉടമ; ഒടുവിൽ നടപടി ഹൈക്കമാണ്ട് വകയും; കെ എസ് യു നേതാവ് യദുകൃഷ്ണൻ വിവാദത്തിൽ

പൗരത്വനിയമത്തിനെതിരായ ജാഥ ചെന്നിത്തലയ്ക്ക് നയിക്കാൻ വിദ്യാർത്ഥി നേതാവ് പാറമട ഉടമയോട് ചോദിച്ചത് 50,000 രൂപ; പണം കിട്ടാതെ വന്നപ്പോൾ ലോറികൾ തടഞ്ഞ് കെ എസ് യു നേതാവ് പ്രതികാരം കാട്ടി; പാറ പൊട്ടിക്കൽ തടസ്സപ്പെടുത്തി ഒത്തുതീർപ്പിന് ആവശ്യപ്പെട്ടത് പത്ത് ലക്ഷം; രക്ഷയില്ലാതെ പൊലീസിനും പ്രതിപക്ഷ നേതാവിനും പരാതി നൽകി പത്തനാപുരം പട്ടാഴിയിൽ കൃഷ്ണമൂർത്തി ക്വാറി ഉടമ; ഒടുവിൽ നടപടി ഹൈക്കമാണ്ട് വകയും; കെ എസ് യു നേതാവ് യദുകൃഷ്ണൻ വിവാദത്തിൽ

ജോയി പുനലൂർ

കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരിൽ പാറമട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം എന്ന ആരോപണത്തിൽ കെ എസ് യു നേതാവ് യദുകൃഷ്ണയ്‌ക്കെതിരെ നടപടി. കേരള നേതൃത്വം തഴഞ്ഞ പരാതിയിൽ നടപടി എടുത്തത് കോൺഗ്രസ് ദേശീയ നേതൃത്വമാണ്. സംഗതി വിവാദമായതോടെയാണ് അന്വേഷണവിധേയമായ യദുകൃഷ്ണനെ കെഎസ്‌യുവിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.പാറ മടയിലെ അനധികൃത ചൂഷണത്തിൽ സന്ധിയില്ലാ സമരം ചെയ്തത് പാറമട ഉടമയെ ചൊടിപ്പിച്ചതായും കരുതി കൂട്ടി തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കുവാനുള്ള ശ്രമം എന്ന് യദു കൃഷ്ണനും പറയുന്നു. ഇതോടെ വിവാദത്തിന് പുതിയ തലം കൈവന്നു. ഈ വിവാദവുമായി പങ്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും നിലപാട്.

പത്തനാപുരം പട്ടാഴിയിൽ കൃഷ്ണമൂർത്തി ക്വാറി ഉടമ ശാസ്താംകോട്ട മനക്കര അഞ്ചു നിവാസിൽ കൃഷ്ണമൂർത്തിയാണ് പരാതിക്കാരൻ കെ.എസ്.യു സംസ്ഥാന ഭാരവാഹി യദുകൃഷ്ണൻ അടക്കം നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന ചിലർക്ക് എതിരെയുമാണ് ജില്ലാ പൊലീസ് മേധാവിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പരാതി നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൗരത്വ നിയമത്തിനെതിരായ ജാഥ നയിക്കുവാൻ വേണ്ടി എന്ന ആവശ്യം ഉന്നയിച്ചു അമ്പതിനായിരം രൂപ യദുകൃഷ്ണൻ ആവശ്യപ്പെട്ടുവെന്നാണ് പാരതി. എന്നാൽ ക്വാറി ഉടമ ഇത്രയും വലിയ തുക വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ഉള്ള നിങ്ങൾക്ക് നൽകുവാൻ കഴിയില്ല എന്നും കോൺഗ്രസ് പ്രസ്ഥാനത്തിൽ ഉള്ള ആരേലും ആവശ്യവുമായി സമീപിച്ചാൽ നോക്കാം എന്ന് പറയുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം എന്ന് കൃഷ്ണമൂർത്തി പറയുന്നു.

ഈ സംഭവത്തിനു ശേഷം കഴിഞ്ഞ നാലാം തീയതി ക്വാറിയിൽ നിന്നും പാറകയറ്റി പോയ ലോറികൾ വഴിയിൽ തടയുകയും അമിതഭാരംകയറ്റി പോകുന്നു എന്ന് വ്യാജ പരാതി നൽകിയെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ചതിൽ പരാതിയിൽ കഴമ്പില്ല എന്ന് കണ്ടെത്തി വിട്ടയച്ചു. തുടർന്ന് വന്ന ദിവസങ്ങളിലും ലോറികൾ തടയുവാൻ യദുകൃഷ്ണന്റെ നേതൃത്വത്തിൽ സംഘം ചേർന്നതിനാൽ ക്വാറി പ്രവർത്തിച്ചില്ല. ക്വാറിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുന്നതിനാൽ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെടുകയും യദുകൃഷ്ണനോട് വിഷയം സംസാരിക്കുയും ചെയ്‌തെങ്കിലും വഴങ്ങാതെ ക്വാറി പ്രവർത്തിക്കണമെങ്കിൽ മാസം ഒരു ലക്ഷം രൂപ വീതം നൽകണമെന്നും അല്ലാത്ത പക്ഷം ഒരു വാഹനം പോലും പുറത്തേക്ക് വിടുവാൻ അനുവദിക്കില്ല എന്നും തുടർന്ന് കൃഷ്ണമൂർത്തി കഴിഞ്ഞ ഏഴാം തീയതി പ്രതിപക്ഷ നേതാവിന് കൃഷ്ണമൂർത്തി പരാതി നൽകി.

തുടർന്ന് പ്രശ്‌നപരിഹാരത്തിന് കൊല്ലം കെ.എസ്.യു ഓഫീസിലേക്ക് ക്വാറി മാനേജർ ഉണ്ണികൃഷ്ണപിള്ളയെ യദുകൃഷ്ണൻ വിളിച്ചു വരുത്തി. പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും അഞ്ച് ലക്ഷം രൂപയെങ്കിലും തന്നാൽ പ്രശ്‌നം പരിഹരിക്കാമെന്നും ഇല്ലെങ്കിൽ അടുത്ത പ്രാവശ്യം ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ക്വാറി പൂട്ടി താക്കോൽ വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. അഞ്ച് ലക്ഷം രൂപ രണ്ട് ദിവസത്തിനകം കൊട്ടാരക്കരയിൽ എത്തിക്കുവാൻ ആവശ്യപ്പെട്ടതായും രോഗിയായ തനിക്ക് ഇവരെ നേരിടുവാൻ ശക്തി ഇല്ലായെന്നും തന്റെ ജീവന് ആപത്തുണ്ടാകുന്ന നിലയിൽ പ്രവർത്തിക്കുന്ന ഇവരെ തടഞ്ഞു സഹായിക്കണമെന്നും കൃഷ്ണമൂർത്തി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.

നിലവിലുള്ള എല്ലാ മാനദണ്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നതും ജനവാസ മേഖലയിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്നതുമായ ക്വോറിയാണ് കൃഷ്ണമൂർത്തി ക്വാറി ഏകദേശം ഇരുനൂറിൽപരം ക്വാറി തൊഴിലാളികളും, അറുപതോളം ടിപ്പർ ഉടമകളും ജീവിക്കുന്നത് ഈ പ്രസ്ഥാനം കൊണ്ടാണ് എന്ന് തൊഴിലാളികളും പറയുന്നു. രമേശ് ചെന്നിത്തലയ്ക്ക് കൃഷ്ണമൂർത്തി പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാതെ ഇരുന്നതിനാൽ ദേശീയ നേതൃത്വത്തിന് പരാതി നൽകുകയും തുടർന്ന് കോൺഗ്രസ് നേതൃത്വം യദു കൃഷ്ണനെതിരെ നടപടി എടുക്കുകയും പാറമട വിഷയത്തിൽ കയ്യൊഴിയുകയും ആയിരുന്നു.

പാറ മടയിലെ അനധികൃത ചൂഷണത്തിൽ സന്ധിയില്ലാ സമരം ചെയ്തത് പാറമട ഉടമയെ ചൊടിപ്പിച്ചതായും കരുതി കൂട്ടി തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കുവാനുള്ള ശ്രമം ആണ് നടക്കുന്നതെന്നും എന്ന് യദു കൃഷ്ണൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP