Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വരൻ സുഡാനിയാണോ, എങ്കിൽ സൂക്ഷിക്കണം; വഞ്ചിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് സുഡാൻ എംബസി

വരൻ സുഡാനിയാണോ, എങ്കിൽ സൂക്ഷിക്കണം; വഞ്ചിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്ന് സുഡാൻ എംബസി

സ്വന്തം ലേഖകൻ

കണ്ണൂർ: വരൻ സുഡാനിയാണെങ്കിൽ സൂക്ഷിക്കണമെന്ന് സുഡാൻ എംബസി. വഞ്ചിക്കപ്പെടാനും പീഡിപ്പിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ സുഡാനിൽനിന്നുള്ള വരന്മാരെ സ്വീകരിക്കാനുദ്ദേശ്യമുള്ള ഇന്ത്യൻ വധുക്കൾ രണ്ടുവട്ടം ആലോചിക്കണമെന്നും ആ രാജ്യത്തിന്റെ എംബസി വ്യക്തമാക്കി. സുഡാൻ എംബസിയിൽനിന്നുള്ള എതിർപ്പില്ലാരേഖയും വരൻ അവിവാഹിതനാണെന്ന സുഡാനി അധികൃതരുടെ സാക്ഷ്യപത്രവുമില്ലാതെ വിവാഹംചെയ്താൽ ആപത്താണെന്നാണ് മുന്നറിയിപ്പ്.

സുഡാനി പുരുഷന്മാർ ഇന്ത്യയിൽ വിവാഹം ചെയ്യുന്നത് വർധിച്ചുവരികയാണ്. ഇത് സാമൂഹികമായി നല്ലകാര്യമാണെങ്കിലും അതിൽ ചതിക്കുഴികളുണ്ട്. ദല്ലാളുകളെ വിശ്വസിച്ചെത്തുന്ന സുഡാനിവരന്മാർക്ക് ഇന്ത്യയിലെ നിയമങ്ങൾ അജ്ഞാതമാണ് -സുഡാനി എംബസി വിദേശമന്ത്രാലയത്തിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

ഡൽഹിയിലെ സുഡാനി എംബസി ഇതുസംബന്ധിച്ച് നൽകിയ കത്ത് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സംസ്ഥാനസർക്കാരുകൾക്ക് സർക്കുലറയച്ചു. സുഡാനികളുമായുള്ള വിവാഹം രജിസ്റ്റർചെയ്യുന്നതിന് സർക്കുലറിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് സംസ്ഥാനസർക്കാർ രജിസ്ട്രേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP