Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സജിത്തിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് സഹപ്രവർത്തകരുടെ മാനസിക പീഡനം; മരണം സംഭവിച്ചത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ താൻ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി സീനിയർ ഉദ്യോഗസ്ഥന് പരാതി നൽകി ദിവസങ്ങൾക്ക് ശേഷം: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതുകൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ

സജിത്തിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് സഹപ്രവർത്തകരുടെ മാനസിക പീഡനം; മരണം സംഭവിച്ചത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ താൻ മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി സീനിയർ ഉദ്യോഗസ്ഥന് പരാതി നൽകി ദിവസങ്ങൾക്ക് ശേഷം: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതുകൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സീനിയർ സെക്ഷൻ എൻജിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാനാവാതെ എന്ന് റിപ്പോർട്ട്. ചെല്ലമംഗലം അക്കരവിളവീട്ടിൽ ആർ.എസ്.സജിത്തിനെ(42) ദുരൂഹസാഹചര്യത്തിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സജിത്ത് ആത്മഹത്യ ചെയ്തതാകാമെന്ന് പേട്ട പൊലീസ് പറഞ്ഞു.എന്നാൽ സജിത്തിന്റഎ ആത്മഹത്യ വിരൽ ചൂണ്ടുന്നത് സഹപ്രവർത്തകരുടെ മാനസിക പീഡനത്തിലേക്കാണ്.

ഇന്നലെ രാവിലെ സ്റ്റേഷനിൽ വെച്ച് ജനശതാബ്ദി ട്രെയിൻ തട്ടിയാണ് സജിത്ത് മരിച്ചത്.സഹപ്രവർത്തകരിൽ നിന്നു മാനസിക പീഡനം അനുഭവിക്കേണ്ടതായി വരുന്നുവെന്ന് കാട്ടി സജിത്ത് ഈ മാസം എട്ടിന് റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർക്ക് പരാതി നൽകിയിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാലാണു പീഡനം അനുഭവിക്കേണ്ടി വരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരാതി നൽകി ദിവസങ്ങൾക്ക് ശേഷം സജിത്തിന് ആത്മഹത്യ ചെയ്യേണ്ടതായി വരികയായിരുന്നു.

സഹപ്രവർത്തകർക്കെതിരെ പരാതി നൽകിയതിന് ശേഷം കൂടുതൽ മാനസികമായി പീഡിപ്പിക്കുന്നതായും സജിത്ത് വീട്ടിലറിയിച്ചിരുന്നു. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. താൻ ഉദ്യോഗം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഭാര്യയോടു പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.' നാളെ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ എന്റെ മൃതദേഹം റെയിൽവേ ആസ്ഥാനത്ത് അന്ത്യോപചാരം അർപ്പിക്കാൻ വെയ്ക്കരുതെ'ന്നും ഭാര്യയോട് പറഞ്ഞിരുന്നു. മരിച്ച ദിവസം രാവിലെ 5.30ന് ഭാര്യയെ വിളിച്ച് ഡ്യൂട്ടി കഴിഞ്ഞുവെന്നറിയിക്കുകയും ചെയ്തിരുന്നു.

സഹപ്രവർത്തകരുടെ മാനസിക പീഡനമാണ് ആർ.എസ്.സജിത്തിന്റെ മരണകാരണമെന്നും ഇക്കാര്യം അന്വേഷിക്കണം എന്ന് ബന്ധുക്കൾ പറഞ്ഞു. ഈ ആവശ്യം കാട്ടി ഭാര്യ അശ്വനി ഇന്ന് പേട്ട പൊലീസിൽ പരാതി നൽകും. എം. രവികുമാറിന്റെയും പരേതയായ ശോഭനകുമാരിയുടെയും മകനാണ് സജിത്. സജിത്തിന് ആറു മാസം പ്രായമുള്ള കുഞ്ഞുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP