Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ്റിങ്ങലിൽ തോറ്റ എ.സമ്പത്ത് കാബിനറ്റ് പദവിയിൽ വിഹരിക്കുന്നത് ഡൽഹിയിലെങ്കിലും സർക്കാർ ഫോൺ അനുവദിച്ചത് തിരുവനന്തപുരത്ത്; വിചിത്രമായ ഉത്തരവ് കണ്ട് വണ്ടറടിച്ച് മലയാളികൾ; മുൻ എംപിക്ക് അനുവദിച്ച ലാൻഡ് ലൈൻ തിരുവനന്തപുരം നമ്പറിൽ; അലവൻസ് അടക്കം കൈപ്പറ്റുന്നത് 90,000 രൂപയോളം വേതനം; ഔദ്യോഗിക വസതിയും ചുറ്റിത്തിരിയാൻ കൊടിവച്ച കാറും; ധൂർത്തിന് ഒരുപഞ്ഞവുമില്ലെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

ആറ്റിങ്ങലിൽ തോറ്റ എ.സമ്പത്ത് കാബിനറ്റ് പദവിയിൽ വിഹരിക്കുന്നത് ഡൽഹിയിലെങ്കിലും സർക്കാർ ഫോൺ അനുവദിച്ചത് തിരുവനന്തപുരത്ത്; വിചിത്രമായ ഉത്തരവ് കണ്ട് വണ്ടറടിച്ച് മലയാളികൾ; മുൻ എംപിക്ക് അനുവദിച്ച ലാൻഡ് ലൈൻ തിരുവനന്തപുരം നമ്പറിൽ; അലവൻസ് അടക്കം കൈപ്പറ്റുന്നത് 90,000 രൂപയോളം വേതനം; ഔദ്യോഗിക വസതിയും ചുറ്റിത്തിരിയാൻ കൊടിവച്ച കാറും; ധൂർത്തിന് ഒരുപഞ്ഞവുമില്ലെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങലിൽ അടൂർ പ്രകാശിനോട് തോറ്റ എ സമ്പത്ത് എംപിക്ക് അസാധാരണ നിയമനം നൽകി കേരള സർക്കാർ മലയാളികളെ അമ്പരിപ്പിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഒരിക്കൽ കൂടി വണ്ടറടിക്കാൻ മാത്രമല്ല, മറ്റൊരുധൂർത്തിന്റെ കഥ കൂടി അറിയാൻ ചാൻസ് വന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾക്ക് കേന്ദ്രഫണ്ടുകൾ നേടിയെടുക്കാൻ വേണ്ടി സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായിട്ടാണ് സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം നൽകിയിരിക്കുന്നത്. കേരള കാര്യങ്ങളിൽ ഡൽഹിയിലെ അധികാര കേന്ദ്രമാണ് എ സമ്പത്ത്. സമ്പത്തിന് ഡൽഹിയിലാണ് ജോലിയെങ്കിലും ഔദ്യോഗിക ഫോൺ അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ് എന്നതാണ് വിചിത്രമായ കാര്യം. ഈ മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം.

തനിക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഒരു മൊബൈൽ ഫോണും ലാന്റ് ഫോണും അനുവദിക്കണമെന്നാവശ്യപ്പെട്ട് സമ്പത്ത് സർക്കാരിലേക്ക് കത്തെഴുതി. 9447066840 എന്ന മൊബൈൽ നമ്പറും 0471-2326571 എന്ന ലാന്റ് ഫോൺ നമ്പറും തന്റെ ഔദ്യോഗിക ഫോൺ നമ്പറുകളായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകി. ഈ രണ്ട് നമ്പറുകളും അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് ജനുവരി 21 നാണ്. ഈ രണ്ട് ടെലിഫോണുക ളുടെയും ബില്ലുകൾ ഡൽഹിയിലെ റസിഡന്റ് കമ്മീഷണറുടെ അക്കൗണ്ടിൽനിന്ന് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിക്ക് തിരുവനന്തപുരം നമ്പറിൽ ഫോൺ അനുവദിച്ചത് സോഷ്യൽ മീഡയയിൽ സജീവ ചർച്ചയായി.

മാധ്യമപ്രവർത്തകനായ റോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, എന്നീ തസ്തികകളും സമ്പത്തിനായി സൃഷ്ടിച്ചിട്ടുണ്ട്. സമ്പത്തിന് അലവൻസ് ഉൾപ്പെടെ 90000 രൂപയോളം വേതനമുണ്ട. ഇതിനു പുറമെ വാഹനവും ഔദ്യോഗിക വസതിയും നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കാര്യങ്ങൾ നോക്കാൻ ഡൽഹിയിൽ റസിഡന്റ് കമ്മീഷ്ണർ ഉണ്ടായിരിക്കെയാണ് തോറ്റ എംപിയായ സമ്പത്തിനെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാനുള്ള പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് സർക്കാർ വിശദീകരണം. അത്തരത്തിൽ ഇദ്ദേഹത്തിന്റെ ശ്രമഫലമായി എന്തെങ്കിലും നേടിയെടുത്തതായി ആർക്കും അറിയില്ല. എന്നാലും പാഴ്ചെലവ്ക്ക് ഒരു കുറവുമില്ലെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ് തെളിയിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലെ ജനങ്ങൾ ഇങ്ങേരെ തോൽപ്പിച്ചതിന്റെ പ്രതികാരം ഉടനൊന്നും അവസാനിക്കുന്ന മട്ട് കാണുന്നില്ല.

സംസ്ഥാന വിസകനത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളും സഹായവും പരമാവധി നേടിയെടുക്കാനും, കേന്ദ്ര-സംസ്ഥാന ബന്ധം ദൃഢമാക്കാനുമാണ് പുതിയ നിയമനം എന്നാണ് ഔദ്യോഗിക വിശദീകരണം. 2009 മുതൽ പത്ത് വർഷക്കാലം ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്ത് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇടതുകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആറ്റിങ്ങലിലെ പരാജയം വലിയ ആഘാതമാണ് സിപിഎമ്മിന് നൽകിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരുന്ന സമ്പത്തിനെ അപ്രതീക്ഷിതമായാണ് അസാധാരണ പദവി നൽകി പാർട്ടി ഡൽഹിയിലേക്ക് തിരിച്ച് എത്തിക്കുന്നത്. നേരത്തെ കേന്ദ്രത്തിൽനിന്നുള്ള സഹായധനം നേടിയെടുക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായി ഡൽഹിയിൽ പ്രത്യേക രാഷ്ട്രീയ നിയമനത്തിന് സർക്കാർ തയ്യാറെടുത്തപ്പോൾ സമ്പത്തിനൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാലിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകൾ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അർഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകൾ നേടിയെടുക്കുന്നതിന് നല്ല തുടർപ്രവർത്തനങ്ങൾ വേണം. അത്തരമൊരു പ്രവർത്തനസംവിധാനം ആവശ്യമാണെന്നാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി കൈക്കൊണ്ട നിലപാട്. അതേസമയം കേരളാ ഹൗസിൽ ഇപ്പോൾതന്നെ റെസിഡന്റ് കമ്മിഷണർ ഉൾപ്പെടെ സംവിധാനങ്ങൾ ഉള്ള സാഹചര്യത്തിലാണ് എ സമ്പത്തിന് പുതിയ പദവി നൽകി ഡൽഹിയിലേക്ക് അയച്ചത്. ഇത് ഖജനാവ് ധൂർത്തടിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷമാണ് ഇത്തരമൊരു തസ്തിക സർക്കാർ ഡൽഹിയിൽ സൃഷ്ടിച്ചത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ കേന്ദ്രഫണ്ട് അടക്കം നേടിയെടുക്കാൻ മുഖ്യമന്ത്രിയും മറ്റുള്ളവരും ഡൽഹിയിൽ എത്തുമ്പോൾ അദ്ദേഹത്തോടൊപ്പം സമ്പത്തും എം ബി രാജേഷും പി കരുണാകരനും അടക്കമുള്ള സിപിഎം എംപമാർ കാര്യങ്ങൾ സുഗമമാക്കാൻ ഒപ്പമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയോടെ കഥ മാറി. ഇപ്പോൾ പരിചയസമ്പന്നരായ ആരും തന്നെ ഡൽഹിയിൽ ഇല്ല. ഈ കുറവു നികത്താനാണ് ദ്വീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള എ സമ്പത്തിനെ കാബിനെറ്റ് പദവിയിൽ നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP