Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രജിത്തിനെ ബഹുമാനിക്കാൻ എനിക്ക് പറ്റാത്തതുകൊണ്ടാണ് അയാളോടൊപ്പം ജയിലിൽ കഴിയാൻ പറ്റില്ല എന്ന് പറഞ്ഞത്; ഞാൻ അയാളുടെ പ്രസംഗം കേൾക്കാൻ പോകാറില്ല, കേട്ടാൽ ഞാൻ അയാളെ തല്ലിപോകും; സുജോ സാൻഡ്രയെയോ രേഷ്മയെയോ പ്രണയിച്ചാൽ അവന്റെ ജീവിതം കുളമായിരിക്കും; അവരുടെ പെരുമാറ്റം റൂഡായതുകൊണ്ടാണ് ഞാൻ അവരെ അവഗണിച്ചത്'; എലിമിനേറ്റ് ആയതിന് പിന്നാലെ ബിഗ്‌ബോസ് അനുഭവം വെളിപ്പെടുത്തി രാജിനി ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ശേഷമാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് സീസൺ രണ്ടിന് തടുക്കമിട്ടത്. രണ്ടാം സീസൺ വിജയകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ആദ്യ എലിമിനേഷൻ നടന്നത്. ഈ സീസണിൽ ബിഗ് ബോസ് വീട്ടിൽ ആദ്യം കയറിയ രാജിനി ചാണ്ടിയായിരുന്നു ആദ്യം പുറത്തായതും. ബിഗ് ബോസ് വീട്ടിലെ തന്റെ പതിനഞ്ച് ദിവസത്തെ അനുഭവം രാജിനി ചാണ്ടി പങ്കുവയ്ക്കുന്നത്.

ഈ പതിനഞ്ച് ദിസവം വലിയൊരു അനുഭവമായിരുന്നു എന്ന് രാജിനി പറഞ്ഞു. ബിഗ് ബോസ് വീട്ടിലെ അടുക്കള മാനേജിങ് ആണ് ഏറ്റവും അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും എന്നും രാജിനി പറഞ്ഞു. എനിക്ക് ഈ പതിനാറ് പേരിൽ വിയോജിപ്പ് ഉള്ള മനുഷ്യനാണ് രജിത് കുമാർ എന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ അയാളുടെ പ്രസംഗം കേൾക്കാൻ പോകാറില്ല, കേട്ടാൽ ഞാൻ അയാളെ തല്ലിപോകുമെന്നും രാജിനി ചണ്ടി പറയുന്നു.

'രജിത്തിനെ ബഹുമാനിക്കാൻ എനിക്ക് പറ്റാത്തതുകൊണ്ടാണ് അയാളോടൊപ്പം ജയിലിൽ കഴിയാൻ പറ്റില്ല എന്നുപറഞ്ഞ് കരഞ്ഞത്. ആദ്യ ടാസ്‌കിന് ശേഷം എന്റെ പേര് സുജോ പറയുന്നതിന് മുൻപ് അവൻ എന്നോട് പറഞ്ഞത് ഞാൻ അമ്മച്ചിയുടെ പേര് പറയാം, അമ്മച്ചി എന്റെ പേര് പറയൂ എന്നായിരുന്നു. അപ്പോൾ ഞാൻ നന്നായിട്ട് ചെയ്യാത്തതുകൊണ്ടല്ല അവൻ എന്റെ പേര് പറഞ്ഞത് '- രാജിനി പറയുന്നു. ഷാജി ഒന്നും ഓർത്തുകൊണ്ടു പറഞ്ഞതല്ല. ഷാജിക്ക് അത് നല്ല വിഷമം ആയിപ്പോയി എന്നും രാജിനി ചാണ്ടി കൂട്ടിച്ചേർത്തു.

സുജോ മാത്യൂവും അലസാൻഡ്രയും തമ്മിൽ പ്രണയമാണോ എന്ന ചോദ്യത്തിനും രാജിനി പറഞ്ഞ മറുപടിയും വ്യത്യസ്തമാണ്. ഇതുവരെ ഇല്ല എന്നായിരുന്നു മറുപടി. എന്നാൽ സുജോ സാൻഡ്രയെയോ രേഷ്മയെയോ പ്രണയിച്ചാൽ അവന്റെ ജീവിതം കുളമായിരിക്കും. സാൻഡ്രയുടെയും രേഷ്മയുടെയും പെരുമാറ്റം റൂഡായതുകൊണ്ടാണ് ഞാൻ അവരെ അവഗണിച്ചത് എന്നും രാജിനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP