Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിയാച്ചിനിൽ സൈനികരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി കരസേന; കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നൽകാൻ നീക്കം; ഒരോ സൈനികനും ലക്ഷങ്ങൾ വിലയുള്ള കിറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സിയാച്ചിനിൽ വിന്യസിച്ചിട്ടുള്ള സൈനികർക്ക് കൊടും തണുപ്പിനെ പ്രതിരോധിക്കാനുള്ള മികച്ച വസ്ത്രങ്ങളും ആധുനിക ഉപകരണങ്ങളും നൽകാനൊരുങ്ങി കരസേന. ഒരു ലക്ഷം രൂപ വിലയുള്ള കിറ്റുകളാണ് ഓരോ സൈനികർക്കും നൽകാൻ ഒരുങ്ങുന്നതെന്ന് കരസേനാ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇതിനു പുറമെ പ്രതികൂല കാലാവസ്ഥയിൽ ജീവിക്കാൻ സഹായിക്കുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളും സൈനികർക്ക് ലഭ്യമാക്കും.

ലോകത്തെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. ഇവിടെ മഞ്ഞുമല ഇടിയുന്നത് പതിവായതിനാൽ മഞ്ഞിനടിയിൽ കുടുങ്ങുന്നവരെ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ അടക്കമുള്ളവയാണ് സൈനികർക്ക് നൽകുന്നത്. ജനുവരി രണ്ടാം വാരം സിയാച്ചിനിൽ സന്ദർശനം നടത്തിയ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ ഇവയെല്ലാം പരിശോധിക്കുകയും കാര്യക്ഷമത വിലയിരുത്തുകയും ചെയ്തുകഴിഞ്ഞു.

28,000 രൂപ വിലവരുന്ന തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ, 13,000 രൂപ വിലവരുന്ന സ്ലീപ്പിങ് ബാഗ്, 14,000 രൂപ വിലവരുന്ന ജാക്കറ്റും ഗ്ലൗസുകളും, 12,500 രൂപ വിലവരുന്ന ഷൂ തുടങ്ങിയവരാണ് ഓരോ സൈനികർക്കും നൽകുന്ന കിറ്റിൽ ഉൾപ്പെടുത്തുന്നത്. 50,000 രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടർ, മഞ്ഞിനടിയിൽ കുടുങ്ങുന്നവരെ കണ്ടെത്തുന്നതിനുള്ള ഉപകരണം തുടങ്ങിയവയും സിയാച്ചിനിലെ സൈനികർക്ക് നൽകാനാണ് നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP