Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറുമാസം അധികാരം കിട്ടിയാലും കോടീശ്വരന്മാർ ആവുന്ന രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്തനായി അരവിന്ദ് കെജ്രിവാൾ; അഞ്ച് വർഷം ഡൽഹി ഭരിച്ച കെജ്രിവാളിന്റെ ആസ്തിയിൽ വർധനവ് എട്ടു ലക്ഷം രൂപയിൽ താഴെ മാത്രം; ബാധ്യതകൾ ഒന്നുമില്ല; ആർഭാടരഹിത ജീവിതത്തിലും സ്വത്ത് സമ്പാദനത്തിലും മാതൃകയായി ആം ആദ്മി പാർട്ടി

ആറുമാസം അധികാരം കിട്ടിയാലും കോടീശ്വരന്മാർ ആവുന്ന രാഷ്ട്രീയക്കാർക്കിടയിൽ വ്യത്യസ്തനായി അരവിന്ദ് കെജ്രിവാൾ; അഞ്ച് വർഷം ഡൽഹി ഭരിച്ച കെജ്രിവാളിന്റെ ആസ്തിയിൽ വർധനവ് എട്ടു ലക്ഷം രൂപയിൽ താഴെ മാത്രം; ബാധ്യതകൾ ഒന്നുമില്ല; ആർഭാടരഹിത ജീവിതത്തിലും സ്വത്ത് സമ്പാദനത്തിലും മാതൃകയായി ആം ആദ്മി പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒരു ആറുമാസമെങ്കിലും അധികാരത്തിൽ ഇരിക്കാൻ കഴിഞ്ഞാൽ അടുത്തതെരഞ്ഞെടുപ്പ് സമയത്ത് ആസ്തിക്കണക്ക് ഇരിട്ടിയാവുന്നവർ ആണ് പൊതുവെ നമ്മുടെ രാഷ്ട്രീയക്കാർ. എന്നാൽ അക്കാര്യത്തിലും മാതൃകയാവുകയാണ് ആം ആദ്മിപാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. അഞ്ച് വർഷം ഡൽഹി ഭരിച്ച അരവിന്ദ് കെജ്രിവാൾ സ്വത്ത് സമ്പാദനത്തിലും മറ്റു രാഷ്ട്രീയക്കാർക്ക് മാതൃകയാവുയാണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ കോടികളുടെ സ്വത്ത് വർധനയുണ്ടാകുന്ന രാഷ്ട്രീയക്കാർ ജീവിക്കുന്ന നാട്ടിൽ കെജ്രിവാളിന് ആകെയുള്ള സ്വത്ത് വർധന എട്ടു ലക്ഷം രൂപയിൽ താഴെ. ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന കെജ്രിവാൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവരത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

2015ൽ പത്രിക നൽകുമ്പോൾ കെജ്രിവാളിന്റെ ജംഗമ സ്വത്ത് 2.26 ലക്ഷം രൂപയുടെതായിരുന്നു. 2020 ആയപ്പോൾ അതിൽ 7,63,736 രൂപയുടെ വർധനവ് വന്നു. 9.95 ലക്ഷം രൂപയാണ് ഇപ്പോൾ ആസ്തി. കെജ്രിവാളിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമസ്വത്തിൽ 41 ലക്ഷം രൂപയുടെ വർധനവുണ്ട്. അതേസമയം, കെജ്രിവാളിന്റെയും ഭാര്യയുടെയും പേരിലുള്ള സ്ഥാവരസ്വത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി മാറ്റം വന്നിട്ടില്ല.

കെജ്രിവാളിന്റെ പേരിലുള്ള ആസ്തിക്ക് 2105ൽ 92 ലക്ഷം രുപയുടെ മൂല്യമുണ്ടായിരുന്നു. നിലവിൽ അവയ്ക്ക് 1.77 കോടിയുടെ മൂല്യമുണ്ടെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ദിരപ്രസ്ഥം, ഗസ്സിയാബാദ്, എന്നിവിടങ്ങളിൽ സ്ഥലമുണ്ട്. 1998ൽ 3.5 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണിവ. ഇവയുടെ നിലവിലെ മൂല്യം 1.4 കോടി രൂപയാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2015ൽ ഇതിന്റെ മൂല്യം 55 ലക്ഷമായിരുന്നു. ഹരിയാനയിൽ വാങ്ങിയ ഭൂമിയുടെ മൂല്യം 37 ലക്ഷമാണെന്നും വ്യക്തമാക്കുന്നു.

2010ൽ കെജ്രിവാളും ഭാര്യ സുനിതയും കൂടി ഗുരുഗ്രാമിൽ 61 ലക്ഷം രൂപയുടെ വസ്തു വാങ്ങി. ഇവയ്ക്ക് നിലവിൽ ഒരു കോടി രൂപ വിലമതിക്കും. 2015ലും ഒരു കോടി രൂപയായിരുന്നു ഇതിന് മൂല്യമായി കാണിച്ചിരുന്നത്. സുനിതയുടെ ജംഗമ ആസ്തി 2015ലെ 15.28 ലക്ഷത്തിൽ നിന്നും 41 ലക്ഷം കൂടി 57.07 ലക്ഷമായി. കെജ്രിവാളിന്റെ പേരിൽ ബാധ്യതകളൊന്നുമില്ല. എന്നാൽ ഭാര്യയ്ക്ക് 2015ല 41 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. അത് ഇപ്പോഴില്ല. 2015ൽ ഭാര്യയുടെ കൈവശമുണ്ടായിരുന്ന സ്വർണം 300 ഗ്രാമിൽ നിന്ന് 320 ഗ്രാം ആയി ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP