Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ലെന്ന് സീരിയലിൽ പറയുമ്പോഴും പറയുന്നത് യഥാർത്ഥ സംഭവങ്ങൾ തന്നെ; കൂടത്തായി സീരിയൽ സംപ്രേഷണത്തിന് ഹൈക്കോടതി സ്‌റ്റേ; സ്വകാര്യ ചാനലിലെ പരമ്പര രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തത് സാക്ഷികളുടെ ഹർജി പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി ഒരു സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത സീരിയലിന്റെ സംപ്രേഷണം രണ്ടാഴ്ചത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളിൽ ഇനിയും അന്വേഷണം പൂർത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ സീരിയിൽ സംപ്രേഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

കേസിലെ നിർണായക സാക്ഷികളാണ് താനും തന്റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിർണായക മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. സീരിയലിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയലിൽ അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കി തന്നെയാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP