Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കപ്പലണ്ടിക്കടയിൽ ജോലിക്കാരനായി ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റു; പിന്നെ ജംക്ഷനിൽ സ്വന്തം സ്റ്റേഷനറിക്കടയിട്ടു; ജന്മം കൊണ്ടു തമിഴ്‌നാട്ടുകാരനായ മണിയെന്ന അബ്ദുല്ല അങ്ങനെ കടയ്ക്കൽക്കാരനായി; കോട്ടപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ ഭൂമിയുടെ ആധാരം മുഖ്യമന്ത്രിക്ക് കൈമാറിയ തണൽമരം; ആശ്വാസം കിട്ടുക 87 കുടുംബങ്ങൾക്ക്; ലൈഫ് പദ്ധതിക്ക് ഒരേക്കർ ഭൂമി നൽകി കടയ്ക്കൽ സ്വദേശിയായ തമിഴ്‌നാട്ടുകാരൻ അബ്ദുള്ള

കപ്പലണ്ടിക്കടയിൽ ജോലിക്കാരനായി ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റു; പിന്നെ ജംക്ഷനിൽ സ്വന്തം സ്റ്റേഷനറിക്കടയിട്ടു; ജന്മം കൊണ്ടു തമിഴ്‌നാട്ടുകാരനായ മണിയെന്ന അബ്ദുല്ല അങ്ങനെ കടയ്ക്കൽക്കാരനായി; കോട്ടപ്പുറത്ത് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഒരേക്കർ ഭൂമിയുടെ ആധാരം മുഖ്യമന്ത്രിക്ക് കൈമാറിയ തണൽമരം; ആശ്വാസം കിട്ടുക 87 കുടുംബങ്ങൾക്ക്; ലൈഫ് പദ്ധതിക്ക് ഒരേക്കർ ഭൂമി നൽകി കടയ്ക്കൽ സ്വദേശിയായ തമിഴ്‌നാട്ടുകാരൻ അബ്ദുള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യവുമായുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതി 'ലൈഫിന്' കൈത്താങ്ങായി കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുള്ള.

ലൈഫിന്റെ മൂന്നാം ഘട്ടമായി കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികൾക്ക് ഭവന സമുച്ചയം നിർമ്മിക്കുന്നതിന് കോട്ടപ്പുറം വാർഡിൽ തന്റെ പേരിലുള്ള ഒരു ഏക്കർ ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നൽകിയാണ് അബ്ദുള്ള മാതൃകയായത്. ഭൂമിയുടെ ആധാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കടയ്ക്കലിൽ 87 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാനുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ നല്ല മനസ്സുകൊണ്ട് നിറവേറുന്നത്.

തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983 ലാണ് കടയ്ക്കലിൽ എത്തുന്നത്. കൂലിപ്പണിക്കായി നാട്ടിലെത്തി കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്ദുള്ള ഇപ്പോൾ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. നിർധന യുവതികളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ധനസഹായം, വീട് വെച്ചു കൊടുക്കൽ, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കടയ്ക്കൽ സ്വദേശികൾക്ക് സുപരിചിതനാണ് ഇന്ന് അബ്ദുള്ള.

അബ്ദുള്ളയോടൊപ്പം ഭാര്യ ഷമീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. എസ്. ബിജു, സെക്രട്ടറി ബിജു ശിവദാസൻ, ജനപ്രതിനിധികളായ എസ്. സുജീഷ് കുമാർ, ജെ. എം. മർഫി, ജി. സുരേന്ദ്രൻ, സിപിഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, സിപിഐ.(എം) കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം സുബ്ബലാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് എൻ. ഗോപിനാഥ പിള്ള എന്നിവർ സന്നിഹിതരായിരുന്നു.

ജന്മംകൊണ്ടു തമിഴ്‌നാട്ടുകാരനായ മണിയെന്ന അബ്ദുള്ളയുടെ മനസ്സ് മലയാളിയോടൊപ്പമാണെന്ന് ഒരിക്കൽകൂടി തെളിയിയിക്കുകയാണ് കടയ്ക്കലിലെ വ്യാപാരിയായ അബ്ദുള്ള. കപ്പലണ്ടി വിറ്റു ജീവിതം കെട്ടിപ്പടുത്ത അബ്ദുല്ല വീണ്ടും അശരണർക്ക് ആശ്വാസമാകുകയാണ്. സ്വന്തമായി ഭൂമിയില്ലാത്ത 87 കുടുംബങ്ങൾക്കായി ഒരേക്കർ സ്ഥലമാണ് അബ്ദുല്ല വാങ്ങിയത്. ലൈഫ് മിഷൻ പദ്ധതിപ്രകാരം പഞ്ചായത്ത് ഫ്ളാറ്റ് പണിതുകൊടുക്കും. തമിഴ്‌നാട് പുളിയൻകുടി സ്വദേശിയാണ് അബ്ദുള്ള.

കപ്പലണ്ടിക്കടയിൽ ജോലിക്കാരനായി തുടക്കം. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റു. പിന്നെ ജംക്ഷനിൽ സ്വന്തം സ്റ്റേഷനറിക്കടയിട്ടു. അങ്ങനെ പതിയെ ജീവിതം കെട്ടിപ്പെടുത്തു. കടയ്ക്കലിലെ അറിയപ്പെടുന്ന വ്യാപാരി ആയി മാറി. അപ്പോഴും പഴയ കാലം മറന്നില്ല. അതുകൊണ്ട് തന്നെ തന്നെ വളർത്തിയ നാട്ടിലെ കുറച്ചുപേരെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജുവിനോടു പറയുകയായിരുന്നു. അങ്ങനെ ഭൂമി വാങ്ങി. വസ്തുവില്ലാത്ത 125 കുടുംബങ്ങൾ പഞ്ചായത്തിലുണ്ട്.

ഇവർക്ക് മണിയെന്ന അബ്ദുള്ള തണൽമരമാണ് ഇന്ന്. കേരളത്തിലെ എല്ലാ ഭൂരഹിതർക്കും ഭൂരഹിത-ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും നിലവിലുള്ള പാർപ്പിടം വാസയോഗ്യമല്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP