Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ഹിസ് എക്‌സലൻസി ഇന്ത്യൻ അംബാസഡർ പി കുമാരൻനി നിർവ്വഹിച്ചു

എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ഹിസ് എക്‌സലൻസി ഇന്ത്യൻ അംബാസഡർ പി കുമാരൻനി നിർവ്വഹിച്ചു

സ്വന്തം ലേഖകൻ

ദോഹ: ഏഷ്യൻ ടൗണിൽ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങിൽ ഹിസ് എക്‌സലൻസി ഇന്ത്യൻ അംബാസഡർ പി കുമാരൻ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ദോഹയിലെ പ്രസിദ്ധമായ സ്പോർട്സ് അക്കാഡമി ആയ അബ്‌സല്യൂട് സ്പോർട്സ് അക്കാഡമിയുമായി സഹകരിച്ചാണ് ധോണി അക്കാഡമി പ്രവർത്തിക്കുക.

''തിരിച്ചുനൽകുക'' എന്ന ലളിതമായ സ്ലോഗനോട് കൂടി ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കുന്ന എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി, ആർക്കാ സ്‌പോർട്‌സിന്റെ ഭാഗമാണ്. ഇന്ത്യയിലും വിദേശത്തും സ്പോർട്സ് മാനേജ്‌മെന്റ്, സ്പോർട്സ് കൺസൾട്ടൻസി സേവനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് 2014 ൽ ആർക്കാ സ്പോർട്സ് സ്ഥാപിതമായത്. കായികതാരം മിഹിർ ദിവാകറാണ് ആർക്ക സ്പോർട്സ് സ്ഥാപിച്ചത്. ഇന്ത്യ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്നു മിഹിർ.

മുഖ്യാതിഥി ഇന്ത്യൻ അംബാസിഡർ, പി കുമാരൻ, ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫഷണൽ പരിശീലനത്തിന്റെ പ്രാധാന്യം, കഴിവുകൾ തിരിച്ചറിയുക, ശരിയായ മാർഗ്ഗനിർദ്ദേശം നൽകുക എന്നിവയെക്കുറിച്ച് സംസാരിച്ചു. എംഎസ് ധോണിയെ അസാധാരണവും ആകർഷകവുമായ വ്യക്തിത്വമെന്ന് അദ്ദേഹം പ്രശംസിച്ചു. എംഎസ്ഡിസിഎ ഖത്തറിലേക്ക് നിലവാരമുള്ള ക്രിക്കറ്റ് പരിശീലനം കൊണ്ടുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐഎസ്സി) വഴി ഖത്തറിലെ കായിക വികസനത്തിന് എല്ലാ പിന്തുണയും അംബാസഡർ വാഗ്ദാനം ചെയ്തു.

അംബാസഡറിനു പുറമേ, വെസ്റ്റ് എൻഡ് സ്റ്റേഡിയത്തിന് സമീപമുള്ള ക്രിക്കറ്റ് നെറ്റ്കളുടെ ഉദ്ഘാടന ചടങ്ങിൽ ക്യാപ്റ്റൻ കപിൽ കൗഷിക്, (ഡിഫൻസ് അറ്റാഷെ , ഇന്ത്യൻ എംബസി), പി എൻ ബാബുരാജൻ

(പ്രസിഡന്റ് - ഐ ബി പി സി), ഇ.പി. അബ്ദുൾ റഹ്മാൻ (വൈസ് പ്രസിഡന്റ്, ഇന്ത്യൻ സ്പോർട്സ് സെന്റർ), സഫീറഹ്‌റഹ്മാൻ (സെക്രട്ടറി, ഇന്ത്യൻ സ്പോർട്സ് സെന്റർ ) എന്നിവർ സംബന്ധിച്ചു.

ഐഎസ്സി വൈസ് പ്രസിഡന്റ് ഇ പി അബ്ദുൾറഹ്മാൻ ഖത്തറിൽ പ്രൊഫഷണൽ ക്രിക്കറ്റ് പരിശീലനത്തിന്റെ അഭാവത്തെക്കുറിച്ച് സംസാരിച്ചു. എംഎസ്ഡിസിഎക്ക് ഐഎസ്സിയിൽ നിന്ന് പൂർണ്ണ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.

എംഎസ് ധോണി ക്രിക്കറ്റ് അക്കാദമിക്രിക്കറ്റിന്റെ പരിശീലനത്തിനും വികസനത്തിനും പൂർണ സജ്ജമാണെന്ന് ചടങ്ങിൽ സംസാരിച്ച ചീഫ് കോച്ച് മന്ദർ ദാൽവി അറിയിച്ചു .എല്ലാ ആധുനിക സാങ്കേതികവിദ്യയും, ഉയർന്ന നിലവാരത്തിലുള്ള കോച്ചിങ് സൗകര്യവും സർട്ടിഫൈഡ് കോച്ചുകളും കൊണ്ട് അനുഗ്രഹീതമാണ് എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി.

ഫുട്ബോളിനും ബാഡ്മിന്റണിനും പ്രീമിയർ കോച്ചിങ് വാഗ്ദാനം ചെയ്യുന്ന പ്രസിദ്ധമായ അക്കാദമിയാണ് അബ്‌സല്യൂട് സ്പോർട്സ്. ഇന്ത്യയിലെ പ്രശസ്ത ബാഡ്മിന്റൺ പരിശീലകരായ പ്രകാശ് പദുകോൺ അക്കാദമിയുടെ ഖത്തറിലെ പ്രയോജകരാണ് അബ്‌സല്യൂട് സ്പോർട്സ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP