Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎമ്മിനു വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭാ ചെയർമാൻ; ശബ്ദരേഖ വിവാദത്തിലാക്കുന്നത് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ; ആരോപണം നിഷേധിച്ച് നേതാവും

സിപിഎമ്മിനു വേണ്ടി കൈക്കൂലി ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭാ ചെയർമാൻ; ശബ്ദരേഖ വിവാദത്തിലാക്കുന്നത് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ; ആരോപണം നിഷേധിച്ച് നേതാവും

സ്വന്തം ലേഖകൻ

ആലപ്പുഴ: യുവസംരഭകയോട് ആലപ്പുഴ നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി. ആലപ്പുഴ ബീച്ചിൽ എക്‌സ്‌പോ നടത്താൻ ആർച്ച എന്ന യുവതിയോടാണ് ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ ആർച്ച പുറത്തുവിട്ടു. നവംബർ മാസത്തിലാണ് ആലപ്പുഴ ബീച്ചിൽ അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ തുടങ്ങാൻ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആർച്ച ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭ പ്രവർത്തനാനുമതി നൽകിയില്ല. അനുമതി നൽകുന്നതിന് കുഞ്ഞുമോൻ സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ആർച്ചയോട് കൈക്കൂലി ആവശ്യപ്പെട്ടത്. കോൺഗ്രസ് നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്. നഗരസഭയുടെ അനുമതി ലഭിക്കാത്തതിനെ തുടന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി അനുമതിയോടെ ഒരു മാസം വൈകി എക്‌സപോ തുടങ്ങിത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം സ്റ്റാർട്ടപ്പിനുണ്ടായതെന്ന് ആർച്ച പറയുന്നു. എന്നാൽ ഇപ്പോൾ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നുപറഞ്ഞ് എക്‌സ്‌പോ നിർത്തിവെയ്ക്കാണ് നഗരസഭയുടെ നിർദ്ദേശം.

ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിച്ച് രംഗത്തെത്തി. അനധികൃതമായി പ്രവർത്തിച്ച എക്‌സ്‌പോ നിർത്തിവെപ്പിച്ചത് നഗരസഭാ കൗൺസിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്ന് ചെയർമാൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP