Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ സിഎഎ അനുകൂല പ്രകടനത്തിനിടയിൽ ഡെപ്യൂട്ടി കലക്ടർക്ക് നേരേ കൈയേറ്റം; പിടുത്തമിട്ട് വലിച്ചുനിർത്തി പ്രവർത്തകർ; തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടർ പ്രിയ

ബിജെപിയുടെ സിഎഎ അനുകൂല പ്രകടനത്തിനിടയിൽ ഡെപ്യൂട്ടി കലക്ടർക്ക് നേരേ കൈയേറ്റം; പിടുത്തമിട്ട് വലിച്ചുനിർത്തി പ്രവർത്തകർ; തിരിച്ചടിച്ച് ഡെപ്യൂട്ടി കലക്ടർ പ്രിയ

സ്വന്തം ലേഖകൻ

ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയിൽ ഡെപ്യൂട്ടി കലക്ടർ പ്രിയ വർമയെ കൈയേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ. ത്രിവർണ പതാകയുമേന്തി പ്രകടനവുമായെത്തിയവരെ രാജ്ഗഡ് ഡെപ്യൂട്ടി കലക്ടറും പൊലീസും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. റാലിക്കിടെ മുടിയിൽ പിടിച്ച് വലിച്ച ബിജെപി പ്രവർത്തകരെ തിരിച്ചടിക്കുകയും ചെയ്തു ഡെപ്യൂട്ടി കലക്ടർ. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി പ്രവർത്തകർ നടത്തിയ റാലിക്കിടെ ഞായറാഴ്ച മധ്യപ്രദേശിലാണ് സംഭവം. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ പ്രിയയുടെ മുടിയാണ് ബിജെപി ഗുണ്ടകൾ പിടിച്ചുവലിച്ചത്.

രാജ്ഗഡിൽ 144 പ്രഖ്യാപിച്ചിരുന്ന സമയത്താണ് നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ജാഥയായി എത്തിയത്. ഇതോടെയാണ് കലക്ടർ ഇടപെട്ടത്. പൊലീസിനും പ്രകടനക്കാർക്കുമിടയിൽ നടന്ന ഉന്തിനും തള്ളിനും ഇടയിലാണ് പ്രിയ വർമയുടെ മുടി പിടിച്ച് വലിച്ചത്. ഇതോടെ ഇവർ ബിജെപി പ്രവർത്തകരെ തിരിച്ചടിക്കുകയായിരുന്നു.

ഇവരെ തടഞ്ഞ പ്രിയ കൊടി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇതോടെ രോഷാകുലരായ പ്രവർത്തകരിൽ ചിലർ പ്രിയയെ കൈയേറ്റം ചെയ്യുകയായിരുന്നു. പ്രിയയുടെ നീണ്ടമുടിയിൽ പിടുത്തമിട്ട പ്രവർത്തകർ അവരെ മുടിയിൽ പിടിച്ച് വലിച്ചുനീക്കി. ഉടൻ തന്നെ പൊലീസ് ഇടപെടുകയും പ്രിയയ്ക്ക് ചുറ്റും സുരക്ഷാവലയം തീർക്കുകയും ചെയ്തതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP