Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാരിദ്ര്യത്തിൽ നിറഞ്ഞ കുട്ടിക്കാലം; അച്ചനായപ്പോൾ വളച്ചെടുത്തത് ഇടവകയിലെ പുളിക്കൊമ്പിനെ; ഭർത്താവ് കൈയോടെ പിടികൂടിയപ്പോൾ ഒളിച്ചോട്ടം; ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്ന് യുവതി പറഞ്ഞപ്പോൾ കേസ് ഒഴിവാക്കി; പിന്നെ സെഹിയോൺ ധ്യാന കേന്ദ്രത്തിലെ ജപിക്കൽ; പാപമെല്ലാം കഴുകി കളഞ്ഞ് വീണ്ടും അച്ചൻ പള്ളിയിൽ എത്തും; സിഎംഐ സഭയെ രണ്ട് തട്ടിലാക്കാൻ വീണ്ടും ഫാ സോണി ആന്റണി; ചിയ്യാരം പള്ളിയിലെ പഴയ വൈദികനെ വെള്ള പൂശുന്നത് ആര്?

ദാരിദ്ര്യത്തിൽ നിറഞ്ഞ കുട്ടിക്കാലം; അച്ചനായപ്പോൾ വളച്ചെടുത്തത് ഇടവകയിലെ പുളിക്കൊമ്പിനെ; ഭർത്താവ് കൈയോടെ പിടികൂടിയപ്പോൾ ഒളിച്ചോട്ടം; ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്ന് യുവതി പറഞ്ഞപ്പോൾ കേസ് ഒഴിവാക്കി; പിന്നെ സെഹിയോൺ ധ്യാന കേന്ദ്രത്തിലെ ജപിക്കൽ; പാപമെല്ലാം കഴുകി കളഞ്ഞ് വീണ്ടും അച്ചൻ പള്ളിയിൽ എത്തും; സിഎംഐ സഭയെ രണ്ട് തട്ടിലാക്കാൻ വീണ്ടും ഫാ സോണി ആന്റണി; ചിയ്യാരം പള്ളിയിലെ പഴയ വൈദികനെ വെള്ള പൂശുന്നത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃശൂരിലെ സിഎംഐ സഭയ്ക്ക് കീഴിലുള്ള ചിയ്യാരം പള്ളിയിലെ വൈദികനായിരിക്കെ വിട്ടമ്മയുമായി ഒളിച്ചോടുകയും മുബൈയിൽ ഒന്നിച്ച് ജീവിക്കുകയും ചെയ്ത ഫാ. സോണി ആന്റണിയേ ഇപ്പോഴും തള്ളികളയാതെ സി.എം.ഐ സഭ. സോണി ആന്റണിയെ വീണ്ടും അച്ചനാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം. വിവാദത്തെ തുടർന്ന് വൈദികനെ തിരുകർമ്മങ്ങൾ നടത്തുന്നതിനു വിലക്കിയിരിരുന്നു. പിന്നീട് സെഹിയോൺ ധ്യാന കേന്ദ്രത്തിലേക്ക് അയച്ചു. ഇപ്പോൾ വീണ്ടും വൈദിക ജോലി ഏൽപ്പിക്കാനാണ് നീക്കം. വൈദീകൻ വിശുദ്ധ ജീവിതം വാഗ്ദാനം ചെയ്തത് വിശ്വസിച്ച് രണ്ട് കുട്ടികളും ഭർത്താവുമുള്ള കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപോന്ന യുവതിയാണിപ്പോൾ വഴിയാധാരം ആയത്. യുവതിക്ക് ഭർത്താവിനേയും നഷ്ടപെട്ടു. രണ്ട് മക്കൾ ഉള്ള കുടുംബവും തകർന്നു.

എല്ലാം പരിഹരിക്കാൻ ഒത്തു തീർപ്പിന് സഭ ശ്രമിച്ചിരുന്നു. യുവതിയേയും ഭർത്താവിനേയും ഒരുമിപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ അത് നടന്നിട്ടില്ല. യുവതിക്കൊപ്പം നാളുകളായി താമസിച്ച വൈദീകനേ വീണ്ടും വൈദീക വൃത്തിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ മറ്റ് വൈദീകർ എതിർത്തിട്ടും തൃശൂരിലെ സഭാ നേതൃത്വത്തിലുള്ള പ്രൊവിൻഷ്യാൾ ഫാ.സോണി ആന്റണിക്ക് കൂട്ടായി നിൽക്കുന്നുവെന്നാണ് ആക്ഷേപം. വീട്ടമ്മയുമായുള്ള അവിഹിതം അറിഞ്ഞ ഭർത്താവും വീട്ടുകാരും ഒളിച്ചോടുന്നതിന് മാസങ്ങൾക്ക് മുമ്പ് പ്രൊവിൻഷ്യാളേ അറിയിച്ചിരുന്നു. എന്നാൽ അന്ന് ഈ വൈദീകനേ ഉപദേശിച്ച് പിന്തിരിപ്പിക്കാൻ പ്രൊവിൻഷ്യാൾ കൂട്ടാക്കിയില്ല. നിൽക്കകള്ളിയില്ലാതെയാവുകയും വന്നപ്പോൾ മാത്രമാണ് വൈദീകനേ കുർബാന അർപ്പിക്കുന്നതിൽനിന്ന് വിലക്കിയത്. ഈ കാലയളവിലും ഇപ്പോഴും സഭയുടെ പരിധിയിലും സംരക്ഷണത്തിലും ചെലവിലും ആണ് ഫാ.സോണി കഴിഞ്ഞത്. ഇപ്പോൾ വീണ്ടും വൈദിക വൃത്തിയിലേക്ക് തിരിച്ചു കൊണ്ടു വരാനാണ് ശ്രമം.

കേരളത്തിലേ സിനിമാ ഷൂട്ടിങ്ങുകൾ അടക്കം നടക്കുന്ന അതി പ്രശസ്തമായ തൃശൂരിലേ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായിരുന്നു സോണി അച്ചൻ. ചിയ്യാരം ദേവാലയത്തിലേ വികാരി,സെന്റ് അലോഷ്യസ് കോളേജിലേ മുൻ അദ്ധ്യാപകനും. ധനിക കുടുംബത്തിലേ അംഗവും കാണാൻ കൊള്ളാവുന്ന സുന്ദരിയും സുമുഖയുമായിരുന്നു വിവാദത്തിലെ സ്ത്രീ.. ദരിദ്രമായ ചുറ്റുപാടിൽ നിന്നും വൈദീക വൃത്തിയിലേക്ക് വന്ന ഫാ.സോണി ആന്റണി പിടിച്ചത് പുളിങ്കൊമ്പ് തന്നെയെന്നും അന്ന് വിലയിരുത്തലെത്തി. ഭർത്താവും 2 ചെറിയ ആൺകുട്ടികളും കൂടിയുണ്ട്. ഇതിനിടെ യുവതിയെ കാണാതായി. ഭർത്താവ് ഭാര്യയേ കാണാനില്ലെന്ന് കാട്ടി വാരാന്തിര പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. പൊലീസ് കേസുടുത്ത് എഫ്.ഐ.ആർ ഇട്ടു. വൈദീകനും യുവതിയും ഇതിനിടെ രാജ്യം വിടാൻ നീക്കം നടത്തിയപ്പോൾ പൊലീസ് അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവർ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായി. യുവതിയുടെ വീട്ടുകാർ കൂട്ടികൊണ്ട് പോകാൻ വന്നെങ്കിലും യുവതി വൈദീകനൊപ്പം പോകാൻ ഉറച്ച് തീരുമാനിക്കുകയായിരുന്നു.

യുവതിയേ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ എന്തിനാണ് വിവാഹ ബന്ധം പോലും വേർപെടുത്താതെ പള്ളിയിലേ അച്ചനൊപ്പം പോകുന്നത് എന്നു ചോദിച്ചപ്പോൾ യുവതിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഭർത്താവ് മദ്യപിക്കാറുണ്ട്. അതിനാലാണ് ഞാൻ ഈ ബന്ധം തിരഞ്ഞെടുക്കുന്നത്. മാത്രമല്ല ഞങ്ങളുടെ പേരിൽ പോലും സാമ്യം ഉണ്ടെന്നും ദൈവം തനിക്കായി കണ്ടെത്തിയ ആളാകും ഈ വൈദീകൻ എന്നും ഈ ബന്ധത്തേ എതിർത്തവരോടും യുവതി പറഞ്ഞിരുന്നു. ഇതെല്ലാം ഏറെ വിവാദവുമായി. പെൺകുട്ടിയുടെ മൊഴിയിൽ കേസെടുക്കാൻ പൊലീസിനും കഴിഞ്ഞില്ല. ഇതോടെയാണ് അച്ചനെ പൊലീസ് വെറുതെ വിട്ടത്. ഈ അച്ചനെയാണ് വീണ്ടും ചുമതലകളിൽ കൊണ്ടു വരാൻ നീക്കമെന്നാണ് ആരോപണം. കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ തലയിൽ കെട്ടിവച്ച റോബിനു പിന്നാലെ കാത്തോലിക്കാ സഭയ്ക്ക് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു ഇത്.

തൃശൂരിൽ സിഎംഐ സഭയുടെ ഉടമസ്ഥതയിലുള്ള ചേതന സ്റ്റുഡിയോയുടെ ഡയറക്ടറായും സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപകനായും സോണി പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇയാൾ ചിയ്യാരം പള്ളിയിൽ വൈദികനായെത്തുന്നത്. ചെറുപ്പക്കാരൻ എന്നതിലുപരി കലാകാരനും സുമുഖനുമായിരുന്നു സോണി. ചേതന സ്റ്റുഡിയോയുടെ ചുമതല വഹിക്കുകയും നിരവധി സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത ഫാദർ സോണിയെ സൗണ്ട് എൻജനീയറിങ് പഠനത്തിനായി വിദേശത്ത് അയയ്ക്കാനും സഭാ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പള്ളിയിലെ ബൈബിൾ അദ്ധ്യാപികയുമായി വൈദികൻ ഒളിച്ചോടിയത്.

ഒരിക്കൽ പള്ളിയുടെ ചാപ്പലിൽ വൈദികനൊപ്പം ഈ യുവതിയെ ഒരു വിശ്വാസി കണ്ടിരുന്നെങ്കിലും ഇടവകയിലെ മറ്റ് അംഗങ്ങളൊന്നും അന്ന് അത് വിശ്വസിക്കാൻ തയാറായിരുന്നില്ല. ഫാദർ സോണിക്ക് ഇടവകയിലെ അംഗങ്ങൾക്കിടയിൽ വൻസ്വാധീനമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തെ അവിശ്വസിക്കാൻ അക്കാലത്ത് ആരും തയാറായില്ലെന്നതാണ് വാസ്തവം. എന്നാൽ ഒരിക്കൽ എല്ലാം കൈവിട്ടു പോയി. പള്ളിക്കുള്ളിൽ നിന്ന് തന്നെ നാട്ടുകാർ വൈദികനെയും യുവതിയെയും പിടികൂടുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് അച്ചന്റെ തനിസ്വരൂപം ബോധ്യമായത്. സംഭവത്തെ തുടർന്ന് യുവതിയെ ഭർത്താവ് യുവതിയെ അവരുടെ വീട്ടിലേക്ക് മാറ്റി. ഇതു മനസിലാക്കിയ ഫാദർ സോണി യുവതിയുടെ വീട്ടിലെത്തി അവരെയും കൂട്ടി മുംബെയിലേക്ക് മുങ്ങുകയായിരുന്നു. പള്ളീലച്ചനൊപ്പം ഭാര്യ ഒളിച്ചോടിയതിനെ തുടർന്നാണ് യുവതിയുടെ ഭർത്താവ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ യുവതി കുട്ടികളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. പിന്നീച് വൈദികൻ യുവതിയെ ഉപേക്ഷിച്ച് മുങ്ങുകയും ചെയ്തു.

അതേസമയം യുവ വൈദികൻ പെണ്ണുകേസിൽപ്പെട്ടിട്ടും സഭാ നേതൃത്വം നടപടി എടുക്കാതെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന പരാതിയുമായി സഭയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP