Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിലെ ആമസോൺ ഡെലിവെറിക്ക് ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഉപയോഗിക്കാൻ ജെഫ് ബെസോസ്; 2025 ഓടെ പതിനായിരം ഓട്ടോറിക്ഷകൾ നിരത്തിലിറക്കും; 2030തോടെ ഒരു ലക്ഷം ഇലക്ട്രിക്ക് പെട്ടി ഓട്ടോറിക്ഷകൾ നിരത്തിലിറക്കി ഡെലിവറി പൂർണ്ണമായും പരിസ്ഥിതി സൗഹൃദം ആക്കുമെന്ന് ആമസോൺ സിഇഒ

ഇന്ത്യയിലെ ആമസോൺ ഡെലിവെറിക്ക് ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഉപയോഗിക്കാൻ ജെഫ് ബെസോസ്; 2025 ഓടെ പതിനായിരം ഓട്ടോറിക്ഷകൾ നിരത്തിലിറക്കും; 2030തോടെ ഒരു ലക്ഷം ഇലക്ട്രിക്ക് പെട്ടി ഓട്ടോറിക്ഷകൾ നിരത്തിലിറക്കി ഡെലിവറി പൂർണ്ണമായും പരിസ്ഥിതി സൗഹൃദം ആക്കുമെന്ന് ആമസോൺ സിഇഒ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആമസോൺ സ്ഥാപകനും സിഇഒയുമായി ജെഫ് ബെസോസ് ഇന്ത്യ സന്ദർശിച്ചത് കഴിഞ്ഞ ആഴ്‌ച്ചയാണ്. പ്രധാനമന്ത്രി മോദിയെ അടക്കം കാണാൻ ലക്ഷ്യമിട്ടു കൊണ്ടാണ് യാത്രയെങ്കിലും അതിന് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അനുവദിച്ചില്ല. എന്നാൽ ആമസോണിന്റെ കാര്യത്തിൽ സുപ്രധാന ഇടപടെൽ തന്നെയാണ് അദ്ദേഹം ഇന്ത്യയിൽ നടത്തിയ്. സന്ദർശന വേളയിലെ ഒരു അഭിമുഖത്തിൽ ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്ന് ലഭ്യമല്ലയിരുന്നെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുതിയ ഇലക്ട്രിക്ക് ഓട്ടോകളുടെ വീഡിയോ പുറത്തുവിട്ടു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുമെന്ന ആമസോൺ അടുത്തിടെ അറിയിച്ചിരുന്നു.

ബെസോസിന്റെ അഭിപ്രായം അനുസരിച്ചത് ഇന്ത്യയിൽ അധികം വൈകാതെ ഇലക്ട്രിക്ക് പെട്ടി ഓട്ടോറിക്ഷയിൽ ആമസോൺ ഡെലിവെറിയെത്തും. ഇ-കൊമേഴ്‌സ് വെബ്സൈറ്റ് ഉടമ ജെഫ് ബെസോസ് വീഡിയോ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം കഴിഞ്ഞു അമേരിക്കയിലേക്കു മടങ്ങുംമുമ്പ് ഒരു ബില്യൺ അമേരിക്കൻ ഡോളറിന്റെ നിക്ഷേപവും, 1 മില്യൺ പേർക്ക് തൊഴിലും ഇന്ത്യയ്ക്കായി വാഗ്ദാനം ചെയ്തിരുന്നു ബെസോസ്. ഇലക്ട്രിക്ക് റിക്ഷ വഴിയുള്ള ഡെലിവെറിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ജെഫ് ബെസോസോ, ആമസോൺ ഇന്ത്യയോ പുറത്തുവിട്ടിട്ടില്ലെങ്കിലും, 34 സെക്കന്റ് മാത്രം നീണ്ടു നിൽക്കുന്ന വീഡിയോ ട്വീറ്റിൽ കറുപ്പ് നിറത്തിലുള്ള ഇലക്ട്രിക്ക് പെട്ടി ഓട്ടോ ജെഫ് ബെസോസ് ഓടിക്കുന്നത് കാണാം.

കമ്പനിയുടെ പരിസ്ഥിതി സൗഹാർദ പദ്ധതികൾ ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഡെലിവറി ഇന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. 'പുതിയ ഇലക്ട്രിക് ഡെലിവറി റിക്ഷകൾ ഞങ്ങൾ പുറത്തിറക്കുന്നു. പൂർണ്ണമായും ഇലക്ട്രിക്, സീറോ കാർബൺ,' ബെസോസ് വിഡിയോയ്‌ക്കൊപ്പം കുറിച്ചു.

ഏകദേശം 10,000 ഇലക്ട്രിക് ഓട്ടോ റിക്ഷകൾ ആണ് ഡെലവെറിക്കായി ആമസോൺ ഇന്ത്യയിൽ തയ്യാറാക്കുന്നത്. 2025ഓടെ ഈ ലക്ഷ്യം കൈവരിച്ച ശേഷം 2030ൽ ഒരു ലക്ഷം ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് അദ്ദേഹം ആമസോൺ ഡെലിവറിക്ക് ഉപയോഗിക്കുക. ഈ വർഷം ഡൽഹി, ബാംഗ്ലൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, പൂണെ, നാഗ്പൂർ, കോയമ്പത്തൂർ എന്നിവയടക്കം 20-ഓളം നഗരങ്ങളിലാണ് ഇ-പെട്ടി ഓട്ടോയിൽ ആമസോൺ ഡെലിവറി നടത്തുക. ഘട്ടം ഘട്ടമായി മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പാരീസ് കാലാവസ്ഥ ഉടമ്പടിക്കനുസരിച്ച് ആമസോൺ കൂടുതൽ പരിസ്ഥതി സൗഹാർദ സ്ഥാപനമാകുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങൾ ഡെലിവറിക്കായി ആമസോൺ സജ്ജമാകുന്നത്. ആമസോണിന്റെ പ്രവർത്തനത്തിനാവശ്യമായ 40 ശതമാനത്തോളം ഊർജം ഇപ്പോൾ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നാണ് കണ്ടെത്തുന്നത്. 2024 ആവുമ്പോഴേക്കും 80 ശതമാനവും, 2030 ആവുമ്പോഴേക്കും പൂർണമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ ആശ്രയിക്കാനുമാണ് ആമസോൺ പദ്ധതിയിടുന്നതെന്ന് ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിച്ചുള്ള ഡെലിവറി മൂലം ഏകദേശം 4 മില്യൺ മെട്രിക് ടൺ വാഹനങ്ങളിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണം കുറക്കാം എന്ന് ആമസോൺ കണക്കു കൂട്ടുന്നു.

2040-ഓടെ തങ്ങളാൽ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണ തോത് പരമാവധി കുറക്കുക എന്നുള്ള ലക്ഷ്യത്തിന്റെ ഭാഗമായി സ്വന്തം രാജ്യമായ അമേരിക്കയിൽ ഡെലിവെറിക്കായി ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകൾ ഇ-കോമേഴ്‌സ് ഭീമൻ തയ്യാറാക്കുന്നുണ്ട്. 2019 ഫെബ്രുവരിയിൽ ആമസോൺ 700 മില്യൺ യുഎസ് നിക്ഷേപം നടത്തിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് റിവിയൻ ഓട്ടോമോട്ടീവിന്റെ ഇലക്ട്രിക് വാനുകൾ ആണ് ഡെലിവെറിക്ക് തയ്യാറാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP