Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന് മുന്നിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ എന്താണിവിടെ കാര്യമെന്നു ചോദിച്ചു പ്രവീണിന്റെ അച്ഛൻ; കൂടുതൽ പേർ എത്തി തുടങ്ങിയതോടെ എന്തോ സംഭവിച്ചെന്ന് തോന്നി തുടങ്ങി; ഒടുവിൽ മകനും കുടുംബത്തിനും അപകടം പിണഞ്ഞ വിവരം ബന്ധുക്കൾ അറിയിച്ചതോടെ എല്ലാം നിശബ്ദമായി ഉള്ളിൽ കരഞ്ഞു; ഒന്നും രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളിൽ കാത്തു; നേപ്പാളിലെ ദുരന്തം ചേങ്കോട്ടുകോണത്തെ നൊമ്പരക്കാഴ്‌ച്ചയായി മാറിയത് ഇങ്ങനെ

വീടിന് മുന്നിലേക്ക് ആളുകൾ എത്തിത്തുടങ്ങിയതോടെ എന്താണിവിടെ കാര്യമെന്നു ചോദിച്ചു പ്രവീണിന്റെ അച്ഛൻ; കൂടുതൽ പേർ എത്തി തുടങ്ങിയതോടെ എന്തോ സംഭവിച്ചെന്ന് തോന്നി തുടങ്ങി; ഒടുവിൽ മകനും കുടുംബത്തിനും അപകടം പിണഞ്ഞ വിവരം ബന്ധുക്കൾ അറിയിച്ചതോടെ എല്ലാം നിശബ്ദമായി ഉള്ളിൽ കരഞ്ഞു; ഒന്നും രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളിൽ കാത്തു; നേപ്പാളിലെ ദുരന്തം ചേങ്കോട്ടുകോണത്തെ നൊമ്പരക്കാഴ്‌ച്ചയായി മാറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേപ്പാളിൽ ഉണ്ടായ ദുരന്തം ചെങ്കോട്ടുകോണത്തെ ദുരന്തമുഖമാക്കി മാറ്റിയ കാഴ്‌ച്ചയായിരുന്ന ഇന്നലെ. കുഞ്ഞുങ്ങൾ മരിച്ച വീട്ടിലേക്ക് എങ്ങനെ വിവരങ്ങൾ എത്തിക്കും എന്നതായിരുന്നു പ്രധാന പ്രശ്‌നം. ദുരന്ത വിവരം അറിഞ്ഞു ചെങ്കോട്ടുകോണം അയ്യൻകോയിക്കലെ നാട്ടുവഴി പകുതിക്കുവെച്ച് കരുതലിന്റെ വേലിയാൽ നാട്ടുകാർ തടഞ്ഞിരുന്നു. അല്പമകലെ ഒറ്റപ്പെട്ടതുപോലെ വിഷാദത്തിന്റെ ചാരനിറമുള്ള, കുഞ്ഞുങ്ങൾ മരിച്ച വീട്. വീട്ടിനുള്ളിലെ അച്ഛനമ്മമാരെ, മകനും മൂന്നു ചെറുകുഞ്ഞുങ്ങളുമുൾപ്പെടെ ശ്വാസംമുട്ടി മരിച്ച വിവരം എങ്ങനെ അറിയിക്കുമെന്ന വിഷമസന്ധിയിലായിരുന്നു നാട്ടുകാരും ബന്ധുക്കളും.

മാധ്യമങ്ങളും മറ്റും അവിടേക്കുചെല്ലാതിരിക്കാനാണ് രാവിലെ അവർ തടഞ്ഞത്. ദുരന്തവാർത്ത ടെലിവിഷൻ വഴി അറിയാതിരിക്കാൻ അവിടേക്കുള്ള ടെലിവിഷൻ കേബിൾ രാവിലെതന്നെ നാട്ടുകാർ വിച്ഛേദിച്ചിരുന്നു. നേപ്പാളിൽ ഹോട്ടൽമുറിയിൽ മരിച്ച പ്രവീൺനായരുടെ ചേങ്കോട്ടുകോണത്തെ കുടുംബവീട്ടിലേക്ക് ദുരന്തവിവരം അരിച്ചരിച്ചെത്തിയത് നാട്ടുകാരുടെയാകെ ഉള്ളുലച്ചുകൊണ്ട്. അച്ഛനമ്മമാരെ ദുരന്തവിവരം ധരിപ്പിക്കാൻ ഏവരും പാടുപെടുന്ന സങ്കടക്കാഴ്ചയായിരുന്നു ൈവകുേന്നരം വരെ.

മരണം രാവിലെത്തന്നെ സ്ഥിരീകരിച്ചെങ്കിലും വീട്ടുകാരെ അറിയിച്ചത് വൈകുന്നേരത്തോടെ. അച്ഛൻ കൃഷ്ണൻനായരെ ആദ്യംഅറിയിച്ചു. പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം നിശ്ശബ്ദനായി കേട്ടിരുന്നു. ആർത്തലയ്ക്കും പോലുള്ള മൗനം. മകനും മരുമകളും െചറുമക്കളും പോയതിന്റെ തേങ്ങൽ രോഗിയായ ഭാര്യ പ്രസന്നകുമാരിയെ അറിയിക്കാതെ ഉള്ളിൽകാത്തു. ചേങ്കോട്ടുകോണത്തെ വീട്ടിൽ പ്രവീണിന്റെ അച്ഛനമ്മമാരും സഹോദരി പ്രസീദയുമാണ് താമസം. അപകടവിവരം രാവിലെ ചാനൽ ഫ്‌ളാഷുകളിൽ നിറഞ്ഞപ്പോൾത്തന്നെ അയൽവാസിയും പ്രവീണിന്റെ സഹപാഠിയുമായ ശ്യാമും കൂട്ടുകാരും ചേർന്ന് ചാനൽ കേബിൾ മുറിച്ചു. സംഭവം അറിഞ്ഞതോടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ രാജേഷ് പ്രസീതയെ വിളിച്ചു. 'വേഗം വീട്ടിൽ പോകണം' വിവരമറിഞ്ഞപ്പോൾ തകർന്നുപോയെങ്കിലും വീട്ടിലെത്തിയപ്പോൾ അച്ഛനുമമ്മയ്ക്കും മുന്നിൽ പിടിച്ചുനിന്നു.

എളമക്കര താന്നിക്കലിലെ 401ാം നമ്പർ ഫ്‌ളാറ്റിനു മുന്നിൽ ചെറുതും വലുതുമായ ഒരുപാടു കുഞ്ഞിച്ചെരുപ്പുകൾ ഇനി അവകാശികൾ ഇല്ലാത്ത അവസ്ഥയിലാണ്. അവയിട്ട് ഓടി നടന്നിരുന്ന ശ്രീഭദ്രയും ആർച്ചയും അഭിനവും ഇനിയില്ല. പ്രവീണിന്റെ ഭാര്യ ശരണ്യയും മക്കളും രണ്ടു വർഷമായി ഇവിടെയാണു വാടകയ്ക്കു താമസിച്ചിരുന്നത്. കോഴിക്കോട്ടുനിന്നു രഞ്ജിത്തിന്റെ കുടുംബവും ഇവിടെയെത്തി ഇരുകുടുംബങ്ങളും ഒരുമിച്ചാണു യാത്ര പുറപ്പെട്ടത്.

ഫ്‌ളാറ്റിനു മുന്നിൽ കളിപ്പാട്ടവുമായി കളിക്കുന്ന കുട്ടിക്കൂട്ടമാണു തൊട്ടടുത്ത ഫ്‌ളാറ്റുകളിലുള്ളവരുടെ മനസ്സ് മുഴുവൻ. ശരണ്യയുടെ അച്ഛൻ ശശിധരനും ഇവർക്കൊപ്പമായിരുന്നു താമസം. ജൂണിൽ കോഴ്‌സ് തീരാനിരിക്കെയാണു ശരണ്യയെ വിധി തട്ടിയെടുത്തത്. കുട്ടികൾ എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിലാണു പഠിച്ചിരുന്നത്; അഭിനവ് എൽകെജിയിലും ആർച്ച് ഒന്നിലും ശ്രീഭദ്ര മൂന്നിലും. സ്‌കൂളിന് ഇന്ന് അവധി നൽകിയിട്ടുണ്ട്.

കുന്നിൻ മുകളിലുള്ള എവറസ്റ്റ് പനോരമ ഹോട്ടലിൽ ഒരുദിവസം തങ്ങാനായി നാലു മുറികൾ ബുക്കുചെയ്തിരുന്നു. എന്നാൽ, പതിനഞ്ചംഗസംഘം തിങ്കളാഴ്ച ഹോട്ടലിലെത്തിയപ്പോൾ രാത്രി ഒമ്പതരയായി. സന്ദർശകത്തിരക്കുള്ളതിനാൽ രണ്ടു മുറികൾ മാത്രമേ അവർക്കു നൽകാൻ കഴിഞ്ഞുള്ളൂവെന്ന് ഹോട്ടലുകാർ പറഞ്ഞു. പ്രവീൺകുമാറിന്റെയും രഞ്ജിത് കുമാറിന്റെയും കുടുംബം ഒരു മുറിയിലും മറ്റുള്ളവർ രണ്ടാമത്തെ മുറിയിലും താമസിച്ചു. മുറിയിൽ സ്ഥലമില്ലാത്തതിനാൽ രഞ്ജിത്തിന്റെ മകൻ മാധവിനെ രണ്ടാമത്തെ മുറിയിലേക്കു മാറ്റി. ആദ്യത്തെ മുറിയിൽ കിടന്ന പ്രവീണും രഞ്ജിത്തും കുടുംബാംഗങ്ങളുമാണ് മരിച്ചത്. രണ്ടാമത്തെ മുറിയിൽ താമസിച്ചിരുന്നവർ രാവിലെ എട്ടിന് മറ്റേമുറിയിൽ വന്നു നോക്കുമ്പോൾ വാതിൽ തുറക്കുന്നുണ്ടായിരുന്നില്ല. ഉടൻ ഹോട്ടലധികൃതരെ അറിയിച്ചു. അവർ ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് മുറി തുറന്നു നോക്കുമ്പോഴാണ് എട്ടുപേരെയും അബോധാവസ്ഥയിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP