Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പറക്കും കാർ വികസിപ്പിച്ച് ജാപ്പനീസ് കമ്പനി; വീലിൽ ഘടിപ്പിച്ച സീറ്റിൽ ആകാശ പറക്കൽ നടത്തി പൈലറ്റും; 2026ഓടെ ജപ്പാന്റെ ആകാശത്ത് കാറുകൾ പറന്നു നടക്കുമെന്ന് ഉറപ്പിച്ച് കമ്പനി

പറക്കും കാർ വികസിപ്പിച്ച് ജാപ്പനീസ് കമ്പനി; വീലിൽ ഘടിപ്പിച്ച സീറ്റിൽ ആകാശ പറക്കൽ നടത്തി പൈലറ്റും; 2026ഓടെ ജപ്പാന്റെ ആകാശത്ത് കാറുകൾ പറന്നു നടക്കുമെന്ന് ഉറപ്പിച്ച് കമ്പനി

സ്വന്തം ലേഖകൻ

ടോക്കിയോ: മനുഷ്യനുമായി ജപ്പാന്റെ ആദ്യ പറക്കും കാർ ആകാശത്ത് ചുറ്റിയടിച്ചു. ജാപ്പനീസ് സ്റ്റാർട്ട് അപ്പ് ആയ സ്‌കൈ ഡ്രൈവ് ആണ് ആദ്യമായി മനുഷ്യനുമായി തങ്ങളുടെ പറക്കും കാറിനെ ആകാശത്തെത്തിച്ചത്. ഈ വർഷം പാതിയോടെ ഈ കാറിനെ പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. മനുഷ്യനുമായുള്ള കാറിന്റെ ആദ്യ പരീക്ഷണ പറക്കൽ നഗോയക്ക് പുറത്തുള്ള കമ്പനിയുടെ സുരക്ഷിത ഇൻഡോർ മേഖലയിൽ നടത്തി.

ഇതിനു മുമ്പും കാറിന്റെ പരീക്ഷണ പറക്കൽ നിരവധി തവണ നടത്തിയെങ്കിലും ഇതാദ്യമായാണ് മനുഷ്യനെ ഉപയോഗിച്ച് പരീക്ഷണ പറക്കൽ നടത്തുന്നത്. നേരത്തെ റിമോട്ട് കൺട്രോളിന്റെ സഹായത്തോടെ മനുഷ്യർ ആരുമില്ലാതെയാണ് ഈ കാർ ആകാശത്ത് ചുറ്റിയടിച്ചത്. എന്നാൽ പിന്നീട് ഇതിൽ എങ്ങനെ മനുഷ്യനെ ആകാശത്ത് എത്തിക്കാമെന്നായി കമ്പനിയുടെ ചിന്ത. ഇതാണ് കഴിഞ്ഞ ദിവസം പൂവണിഞ്ഞത്.

2023ഓടെ ഈ പറക്കും കാറുകൾ വിപണിയിലെത്തും. 2026ഓടെ വ്യാപകമായി ഇതിന്റെ ഉത്പാദനം നടത്തുമെന്നും കമ്പനി അറിയിച്ചു. ടൊയോട്ടയിലെ 31 മുൻ എഞ്ചിനീയർമാർ ചേർന്നാണ് സ്‌കൈ ഡ്രൈവ് എന്ന കമ്പനി തുടങ്ങിയത്. ഈ പറക്കും കാർ ലോകത്തെ ഏറ്റവും ചെറിയ പറക്കും കാറാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. 2017ൽ ടൊയോട്ടാ കമ്പനി 350,000 ഡോളർ പറക്കുന്ന വാഹനം നിർമ്മിക്കുന്നതിന് വേണ്ടി ഈ കമ്പനിക്കായി നൽകിയിരുന്നു. ഡ്രോൺ സ്‌റ്റൈലിലാണ് കാർ നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP