Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയ കേസിലെ പ്രതികൾക്കുള്ള തൂക്കു കയർ എത്തുന്നത് ബക്‌സർ ജയിലിൽ നിന്നും; ഗോഡ്‌സെ മുതൽ അജ്മൽ കസബിനെ വരെ തൂക്കിലേറ്റിയത് ബക്‌സർ ജയിലിലെ തൂക്കു കയറിൽ; കഴുത്തിൽ മുറിവേൽക്കാത്ത ബലമുള്ളതും മൃദുവുമായ തൂക്കുകയർ നിർമ്മിക്കുന്നത് മുതിർന്ന തടവു പുള്ളികൾ; എന്തു കൊണ്ടാണ് തൂക്കുകയർ ബക്‌സർ ജയിലിൽ മാത്രം നിർമ്മിക്കുന്നത്: ജയിലിനോളം പഴക്കമുള്ള ബക്‌സർ ജയിലിലെ തൂക്കുകയറിന്റെ ചരിത്രം അറിയാം

നിർഭയ കേസിലെ പ്രതികൾക്കുള്ള തൂക്കു കയർ എത്തുന്നത് ബക്‌സർ ജയിലിൽ നിന്നും; ഗോഡ്‌സെ മുതൽ അജ്മൽ കസബിനെ വരെ തൂക്കിലേറ്റിയത് ബക്‌സർ ജയിലിലെ തൂക്കു കയറിൽ; കഴുത്തിൽ മുറിവേൽക്കാത്ത ബലമുള്ളതും മൃദുവുമായ തൂക്കുകയർ നിർമ്മിക്കുന്നത് മുതിർന്ന തടവു പുള്ളികൾ; എന്തു കൊണ്ടാണ് തൂക്കുകയർ ബക്‌സർ ജയിലിൽ മാത്രം നിർമ്മിക്കുന്നത്: ജയിലിനോളം പഴക്കമുള്ള ബക്‌സർ ജയിലിലെ തൂക്കുകയറിന്റെ ചരിത്രം അറിയാം

മറുനാടൻ ഡെസ്‌ക്‌

വധശിക്ഷയും കാത്ത് തീഹാർ ജയിലിൽ കഴിയുകയാണ് നിർഭയാ കേസിലെ പ്രതികൾ. ഇതിനിടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിക്കാൻ എല്ലാ വഴികളും തേടുന്നുമുണ്ട്. നിർഭയയുടെ ഘാതകർ. രാഷ്ട്രപതിക്ക് ദയാഹർജി വരെ പോയിക്കഴിഞ്ഞു. എന്നാൽ നിർഭയയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നവരെ തൂക്കിലേറ്റാനുള്ള എല്ലാ ഒരുക്കങ്ങളും തീഹാർ ജയിലിൽ തുടങ്ങി കഴിഞ്ഞു. ഇവരെ തൂക്കി കൊല്ലുന്നതിനുള്ള തൂക്കു കയറും തീഹാർ ജയിലിൽ എത്തി.

ബീഹാറിലെ ബക്‌സർ ജയിലിൽ നിന്നുമാണ് ഇവരെ തൂക്കി കൊല്ലാനുള്ള കയർ എത്തിച്ചിരിക്കുന്നത്. നിർഭയ കേസിലേതെന്നെല്ല എല്ലാ വധശിക്ഷകളിലും തൂക്കി കൊല്ലുന്നതിനുള്ള കയർ എത്തിക്കുന്നത് ബക്‌സർ ജയിലിൽ നിന്നുമാണ്. എന്തുകൊണ്ടാണ് ബക്‌സർ ജയിലിൽ നിന്നും കൊലക്കയർ എത്തുന്നതെന്ന് ചോദിച്ചാൽ രാജ്യത്ത് തൂക്കുകയറുകൾ നിർമ്മിക്കുന്നത് ബിഹാറിലെ ബക്സർ ജയിലിൽ മാത്രമാണ് എന്നതാണ് അതിന്റെ ഉത്തരം. ബക്‌സർ ജയിലിന് മാത്രമേ അതിനുള്ള അധികാരവും ഉള്ളു. മറ്റാർക്കും കൊലക്കയർ നിർമ്മിക്കുന്നതിനുള്ള അവകാശം ഇല്ല.

കഴുത്തിൽ മുറിവേൽക്കാത്ത വിധം മൃദുവും ബലമുള്ളവയുമാണ് തൂക്കുകയർ. പരിശീലനം ലഭിച്ച വളരെ കുറച്ച് തടവു പുള്ളികൾ മാത്രമാണ് ഇത് നിർമ്മിക്കുന്നത്. ഗോഡ്‌സെ മുതൽ അജ്മൽ കസബ് വരെയുള്ളവരെ തൂക്കിലേറ്റിയത് ബക്‌സാർ ജയിലിൽ നിന്നും എത്തിച്ച കയറിലാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയ മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേ മുതൽ മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബ്, അഫ്‌സൽ ഗുരു, യാക്കോബ് മേമൻ എന്നിവരുടെയെല്ലാം വധശിക്ഷ നടപ്പാക്കിയ തൂക്കുകയറുകൾ തയ്യാറാക്കിയത് ഇവിടെയാണ്.

ബക്‌സർ ജയിലിനോളം പഴക്കമുണ്ട് ഇവിടുത്തെ തൂക്കു കയറുകൾക്കും. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയ കാലത്ത് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽനിന്നാണ് തൂക്കുകയറുകൾ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകൾ എന്ന് അവ അറിയപ്പെട്ടിരുന്നു. പിന്നീട് ഫാക്ടറീസ് ആക്ട് പ്രകാരം തൂക്കുകയറുകൾ നിർമ്മിക്കുന്നതിനുള്ള അവകാശം ബക്സർ ജയിലിന് മാത്രമായി നൽകപ്പെട്ടു. അവ മറ്റാരെങ്കിലും നിർമ്മിക്കുന്നത് തടയപ്പെടുകയും ചെയ്തു. 880ലാണ് ബ്രിട്ടീഷുകാർ ബക്സർ ജയിൽ സ്ഥാപിച്ചത്. തൂക്കുകയറുകൾ തയ്യാറാക്കുന്നതിനുള്ള പ്രത്യേക യന്ത്രം ബ്രിട്ടീഷുകാർ ബക്സർ ജയിലിൽ എത്തിച്ചത് 1884 ലാണ്. അതിനുമുമ്പ് ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിൽനിന്നാണ് തൂക്കുകയറുകൾ ഇറക്കുമതി ചെയ്തിരുന്നത്. മനില റോപ്പുകൾ എന്ന് അവ അറിയപ്പെട്ടിരുന്നു.

തൂക്ക് കയർ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലേക്ക് വരുന്ന ഒരു ചിത്രമുണ്ട്. എന്നാൽ നമ്മുടെ മനസ്സിലുള്ള ചിത്രം പോലെയല്ല തൂക്കുകയർ. സാധാരണ കയറിൽ നിന്നും അവ വ്യത്യസ്തമാണ്. തൂക്കുകയറുകൾ ബലമുള്ളതും മൃദുവുമാകണം. കാലാവസ്ഥയും ജലലഭ്യതയും അടക്കമുള്ളവ കണക്കിലെടുത്താണ് ബ്രിട്ടീഷുകാർ തൂക്കുകയർ നിർമ്മിക്കാൻ ബക്സർ ജയിൽ തിരഞ്ഞെടുത്തത്. ഗംഗയുടെ തീരത്താണ് ജയിൽ. ഇവിടെ മറ്റുജയിലുകളിൽ ഇല്ലാത്തവിധം ഒരു കിണറുമുണ്ട്. തടവുപുള്ളികൾ കിണറ്റിൽചാടി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ജയിലുകളിൽ കിണർ ഒഴിവാക്കാറുള്ളത്. തൂക്കുകയർ നിർമ്മാണത്തിന് ധാരളം വെള്ളം ആവശ്യമാണ്. കയർ മൃദുവാക്കുന്നതിനാണ് ഇത്. മൃദുവായ കയർ ഉപയോഗിച്ചില്ലെങ്കിൽ വധശിക്ഷയ്ക്ക് വിധേയനാക്കുന്ന പ്രതിയുടെ കഴുത്തിൽ മുറിവേൽക്കും. അത് ഒഴിവാക്കേണ്ടതാണ്.

ജെ 34 എന്നപേരിൽ അറിയപ്പെടുന്ന പ്രത്യേക നൂലുകൊണ്ടാണ് ബക്സർ ജയിലിൽ തൂക്കുകയറുകൾ നിർമ്മിക്കുന്നത്. പഞ്ചാബിൽ കൃഷിചെയ്ത് ഉത്പാദിപ്പിക്കുന്ന പരുത്തി ഉപയോഗിച്ചാണ് ഈ നൂൽ ഉണ്ടാക്കുന്നത്. ഇതുപയോഗിച്ച് തൂക്കുകയർ നിർമ്മിക്കാനുള്ള വിദഗ്ധ പരിശീലനം തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് നൽകും. തൂക്കുകയറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നാല് തസ്തികകൾ ബക്സർ ജയിലിലുണ്ട്. ഈ നാല് ജീവനക്കാരാണ് തടവുകാർക്ക് പരിശീലനം നൽകുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുതിർന്ന തടവുകാരെയാണ് പൊതുവെ ഈ ജോലിക്ക് നിയോഗിക്കാറുള്ളത്. വധശിക്ഷ വിധിക്കപ്പെട്ടവരെ ഒരു കാരണവശാലും ഇതിനായി നിയോഗിക്കാറില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP