Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്; ബാങ്കുകളെ കബളിപ്പിച്ച് 3592 കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങി; ഫ്രോസ്റ്റ് ഇന്റർനാഷനലിനും ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ്; ബാങ്കുകളെ കബളിപ്പിച്ച് 3592 കോടി രൂപ വായ്പ എടുത്ത ശേഷം മുങ്ങി; ഫ്രോസ്റ്റ് ഇന്റർനാഷനലിനും ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാങ്ക് വായ്പാ തട്ടിപ്പ കേസ്. ബാങ്കുകളെ കബളിപ്പിച്ച് 3592 കോടി രൂപ തട്ടിയെടുത്ത ഫ്രോസ്റ്റ് ഇന്റർനാഷനലിനും അതിന്റെ ഡയറക്ടർമാർക്കുമെതിരെ സിബിഐ കേസെടുത്തു. മുംബൈ, ഡൽഹി, കാൻപുർ അടക്കം 13 ഇടത്ത് സിബിഐ തിരച്ചിൽ നടത്തി. കമ്പനി ഡയറക്ടർ ഉദയ് ദേശായി, സുജയ് ദേശായി എന്നിവരും മറ്റ് 11 പേരും കമ്പനിയും ചേർന്ന് ബാങ്ക് കൺസോർഷ്യത്തെ പറ്റിച്ചാണ് പണം തട്ടി എടുത്തത്.

ജനുവരി 18ന് ഉദയ് ദേശായിക്കും മറ്റ് പത്ത് പേർക്കുമെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വായ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടർന്ന് ബാങ്ക് ഓഫ് ഇന്ത്യയുടെ കാൻപുർ ശാഖ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. 14 ബാങ്കുകളടങ്ങിയ കൺസോർഷ്യമാണ് വായ്പ നൽകിയത്. ഫ്രോസ്റ്റ് ഇന്റർനാഷനലിന് ജാമ്യക്കാരായി നിന്ന ആർ.കെ. ബിൽഡേഴ്‌സ്, ഗ്ലോബിസ് എക്‌സിം തുടങ്ങിയ 11 സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.

മർച്ചന്റ് ബിസിനസ് നടത്തുകയാണെന്ന വ്യാജേന കൃത്രിമരേഖകൾ ഹാജരാക്കിയാണ് വായ്പയെടുത്തത്. 1995 ൽ തുടങ്ങിയ സ്ഥാപനം പിറ്റേ വർഷം മുതൽ ബാങ്കുകളുമായി ഇടപാടുകൾ നടത്തിവന്നിരുന്നു. ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി വരെ ഇടപാട് നടത്തിയിരുന്നതായി രേഖകളുണ്ട്. കയറ്റുമതി നടത്തിയിട്ടില്ലെന്നും അനുബന്ധ സ്ഥാപനങ്ങൾക്കായി പണം തിരിമറി നടത്തിയെന്നും ബാങ്ക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2018 മുതലാണ് തിരിച്ചടവ് മുടങ്ങിയത്.

ഫ്രോസ്റ്റ് ഇന്റർനാഷനലിന്റെ ഡയറക്ടർമാരായ ഉദയ് ദേശായ്, സുജയ് ദേശായ്, സുനിൽ വർമ എന്നിവരടക്കമുള്ള ഡയറക്ടർമാരും മുൻ ഡയറക്ടർമാരുമാണ് പ്രതികൾ. 2019 ജനുവരിയിൽ തന്നെ ഡയറക്ടർമാർക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നൽകി.യ ബാങ്ക് കൺസോർഷ്യത്തെയാണ് ഇവർ പറ്റിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP