Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം

പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാട്ടിലെ കാര്യങ്ങളിൽ ഇറങ്ങി ഇടപെടുകയാണ് നല്ലൊരുപൊതുപ്രവർത്തകന്റെ ധർമം. അക്കാര്യത്തിൽ സംശയമൊന്നുമില്ല. അപ്പോൾ ചിലത് ചിലർക്ക് പിടിച്ചെന്ന് വരില്ല. അവർ ഭീഷണിയൊക്കെ മുഴക്കിയെന്ന് വരും. പൗരത്വനിയമഭേദഗതി എന്നാൽ, സംഭവം എന്തെന്ന് നാട്ടുകാരെ അറിയിക്കാൻ പെടാപ്പാട് പെടുകയാണ് ബിജെപി. പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി സോഷ്യൽ മീഡിയയിൽ നല്ലൊരു ചൂടൻ വിമർശനംവിളമ്പിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് വേണമെങ്കിൽ പറയാം. അതവിടെ നിൽക്കട്ടെ. തനിക്കെതിരെ തീവ്രവാദ ഭീഷണിയുണ്ടെന്ന് കാട്ടി എൻ.ഹരി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിദേശത്തും സ്വദേശത്തും നിന്നായി വന്ന കോൾ നമ്പറുകളും കൈമാറി. എന്നാൽ, ഗാന്ധിനഗർ പൊലീസ് ചോദിച്ച് ചോദിച്ച് പോയപ്പോൾ കണ്ടെത്തിയ ഒരുനമ്പറിന്റെ ഉടമയെ കണ്ടപ്പോൾ ഹരിയും ഞെട്ടി. ദോഷം പറയരുതല്ലോ, അതൊരു ബിജെപി പ്രവർത്തകന്റെ ഫോൺ നമ്പരായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരുനേതാവ് എന്താണോ ചെയ്യേണ്ടത് അതുതന്നെയാണ് ഹരിയും ചെയ്തത്. തിങ്കളാഴ്ച രാവിലെ, ഹരി ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി പിൻവലിച്ച് തടിയൂരി. എതിർകക്ഷിയും സ്റ്റേഷനിൽ ഹാജരായിരുന്നു. ഒരുകൂട്ടിന്. പരാതി പിൻവലിച്ചതല്ലെന്നും സാങ്കേതിക തകരാർ വഴി നമ്പർ കടന്നുകൂടിയതാണെന്നുമാണ് മാധ്യമപ്രവർത്തകർക്ക് ഹരി നൽകിയ വിശദീകരണം. നേതാക്കൾ ചമ്മാൻ പാടില്ലല്ലോ! അത്രേയുള്ളു കാര്യം. ജില്ലാ പൊലീസും സൈബർ സെല്ലുമാണ് അന്വേഷണം നടത്തിയത് .അതുകൊണ്ട് ഇനി നമ്പർ തെറ്റാൻ ഇടയില്ല.

ഇനി സംഗതിയുടെ പിന്നാമ്പുറം വായിക്കാം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈരാറ്റുപേട്ടയിൽ കഴിഞ്ഞ മാസം നടന്ന ഇടതു വലതു രാഷ്ട്രീയ പാർട്ടികളും, എസ്.ഡി.പി.ഐ , പോപ്പുലർഫ്രണ്ട് തുടങ്ങിയ സംഘടനകൾ ചേർന്ന് 13 വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ എൻ.ഹരി ഒരുപോസ്റ്റിട്ടു. ഇതോടെ, സ്വദേശത്തു നിന്നും വിദേശത്തു നിന്നും അദ്ദേഹത്തിന് നിരവധി വധഭീഷണികൾ വന്നു,

വിദേശത്തു നിന്നും വന്ന ഒരു ഫോൺകോളിൽ മോദിയേയും, അമിത്ഷായേയും അക്രമിക്കുമെന്നും, നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടെന്നും കഴുത്ത് കണ്ടിക്കും, ഇല്ലാതാക്കിക്കളയും എന്ന് പറയുന്ന ശബ്ദ സന്ദേശം എൻ .ഹരി പൊലീസിനു കൈമാറിയിട്ടുണ്ട്. യുവമോർച്ച ഭാരവാഹിയായിരുന്ന കാലം മുതൽ ഈരാറ്റുപേട്ടയിലെ തീവ്രവാദശബ്ദങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന ഹരിക്ക് നേരെ പലപ്പോഴും ആക്രമണ ശ്രമം നടന്നിരുന്നു.

വധഭീഷണിയെ സംമ്പന്ധിച്ച് ഡി.ജി.പിക്കും ,കോട്ടയം എസ്‌പിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും തെളിവുകൾ ഉൾപ്പെടെ കാട്ടി പരാതി നൽകി കഴിഞ്ഞു. പരാതികൾ കൊടുത്തതിനു ശേഷവും ഭീഷണി തുടരുന്നതായി പറയുന്നു. പൊലീസ് ഇക്കാര്യത്തിൽ പക്ഷപാതം കാട്ടുന്നുവെന്നും തനിക്ക് വന്ന ഭീഷണിക്കോളുകൾ വ്യാജകോളുകളാണെന്ന് സിപിഎം അനുകൂല പൊലീസുകാർ മാധ്യമങ്ങൾക്ക് വാർത്ത് ചോർത്തിക്കൊടുക്കുന്നതായും എൻ.ഹരി ആരോപിക്കുന്നു.

എൻ.ഹരി ജനുവരി ഒന്നിന് ഇട്ട വിവാദമായ പോസ്റ്റ്

ജനുവരി 1

#ഈരാറ്റുപേട്ടയിൽ_തീവ്രവാദത്തിനെതിരെയാണ്_ആ_നാട്_ഒന്നിക്കേണ്ടത്.

ഈരാറ്റുപേട്ടയിൽ ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളെ തെരുവിൽ ഇറക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തിയ പ്രതിഷേധം അധികാരികൾ അന്വോഷിക്കണം.

കുട്ടികളെ കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യം തീവ്രവാദികൾ വിളിപ്പിച്ചതാണ്.

ഈരാറ്റുപേട്ടയിൽ തീവ്രവാദത്തിനെതിരെയാണ് നാട് ഒന്നിക്കേണ്ടത്.

ഈരാറ്റുപേട്ട തീവ്രവാദ കേന്ദ്രം ആയി മാറിയിരിക്കുന്നു.

കുട്ടികളെ കൊണ്ട് സ്‌കൂൾ സമയത്ത് പ്രകടനം നടത്തിച്ചതിനെതിരെ പരാതി നൽകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP