Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ഭാമയെ മാറോട് ചേർത്ത് അരുൺ; താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടി ഭാമയെ മാറോട് ചേർത്ത് അരുൺ; താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തന്റെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ച് നടി ഭാമ.കൊച്ചി റമദ റിസോട്ടിൽ വെച്ചെടുത്ത വിവാഹനിശ്ചയചിത്രങ്ങൾ ഫേസ്‌ബുക്കിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നിത്തല സ്വദേശിയായ അരുൺ ആണ് വരൻ. അരുൺ ബിസിനസുകാരനാണ്. ജനുവരിയിലാണ് വിവാഹം. കോട്ടയത്തു വച്ചായിരിക്കും ചടങ്ങുകൾ നടക്കുക. തുടർന്ന് കൊച്ചിയിൽ റിസപ്ഷനുണ്ടായിരിക്കും. കാനഡയിലായിരുന്നു അരുണിന്റെ പഠനം. ഇപ്പോൾ കൊച്ചിയിൽ താമസമാക്കാൻ ഒരുങ്ങുന്നു.

അടുത്തിടെ ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിനിടയിലാണ് താൻ വിവാഹിതയാകുന്ന കാര്യം നടി ആരാധകരെ അറിയിച്ചത്. പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും അഭിമുഖത്തിനിടയിൽ ഭാമ പറഞ്ഞിരുന്നു. അരുൺ എന്നു പേരുള്ള സഹോദരിയുടെ ഭർത്താവും പ്രതിശ്രുത വരനും ഒരുമിച്ചു പഠിച്ചവരും കുടുംബസുഹൃത്തുക്കളുമാണ്. കാനഡയിൽ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലെ ബന്ധമാണ് അരുണിലേക്കു തന്നെ അടുപ്പിച്ചതെന്നും ഭാമ പറയുന്നു.

സിനിമയിൽ തുടരാൻ ഇഷ്ടമാണോ എന്ന് തന്നോട് അരുൺ ചോദിച്ചെന്നും ഭാമ പറയുന്നു. വിവാഹത്തിനു മുമ്പു ലഭിച്ചിരുന്ന പോലെ നല്ല റോളുകൾ വന്നാൽ ഉറപ്പായും അഭിനയിക്കണമെന്നാണ് അരുണിന്റെ അഭിപ്രായമെന്നും ഭാമ വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP