Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ

മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പഞ്ചറായ ടയർ മാറ്റാൻ കഴിയാതെ വിഷമിച്ച യാത്രക്കാർക്ക് സഹായവുമായെത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. റോഡിൽ മുട്ടു കുത്തിയിരുന്ന് പൊട്ടിയ ടയർ അഴിച്ച് മാറ്റി പകരം സ്റ്റെപ്പിനി ഘടിപ്പിച്ച് യാത്ര തുടരാൻ സഹായിക്കുകയായിരുന്നു. കായംകുളം സബ് റീജിയണൽ ട്രാസ്പ്പോർട്ട് ഓഫീസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവാണ് യാത്രക്കാരെ സഹായിച്ചത്. കാർ യാത്രക്കാർ ഫെയ്സ് ബുക്കിൽ ദൃശ്യങ്ങളടക്കം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ഹരിപ്പാടിന് സമീപം കരീലക്കുളങ്ങരയിലായിരുന്നു സംഭവം. ഹരിപ്പാട് അപകടമുണ്ടാക്കിയ കാർ പരിശോധിക്കാൻ പോയി മടങ്ങും വഴിയാണ് ഒരുകാർ ദേശീയപാതയിൽ നിർത്തി ഇട്ടിരിക്കുന്നതും യാത്രക്കാർ പുറത്തിറങ്ങി നിൽക്കുന്നതും എ.എം വിഐ പ്രജുവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. സഞ്ചരിച്ചിരുന്ന വാഹനം നിർത്തി വിവരം അന്വേഷിച്ചപ്പോൾ ടയർ പഞ്ചറായി എന്നും ടയർ മാറ്റാനുള്ള സാമഗ്രികൾ വണ്ടിയിൽ ഇല്ല എന്നും അറിഞ്ഞു. ഇതോടെ പ്രജു റോഡിൽ ഇറങ്ങി മറ്റുവാഹനങ്ങൾ തടഞ്ഞു നിർത്തി ഇവരെ സഹായിക്കാനായി നിങ്ങളുടെ വാഹനത്തിലുള്ള ജാക്കിയും മറ്റും തന്ന് സഹായിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ഒരു വാഹനത്തിൽ നിന്നും ഇവ കിട്ടുകയും പ്രജു തന്നെ റോഡിൽ മുട്ടു കുത്തിയിരുന്ന് ജാക്കി വച്ച് കാർ ഉയർത്തി ടയർ മാറ്റിയിടുകയായിരുന്നു. തുടർന്ന് കാർ യാത്രക്കാർ പ്രജുവിന് നന്ദി പറഞ്ഞ് യാത്ര തുടരുകയും ചെയ്തു.

എന്നാൽ ഇന്ന് രാവിലെയാണ് കാർ യാത്രക്കാർ ഈ സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം ഫേസ്‌ബുക്കിൽ നന്ദി അറിയിച്ചു കൊണ്ട് പോസ്റ്റ് ചെയ്തത്. പന്തളം സ്വദേശിയായ രാജേന്ദ്രൻ പിള്ളയാണ് ഫെയ്സ് ബുക്കിൽ വിവരങ്ങൾ പോസ്റ്റ് ചെയ്തത്. ഇവരെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. രാജേന്ദ്രൻ പിള്ളയും ഭാര്യ ശ്രീകലയും മകൾ ആര്യയുടെ വിവാഹം ക്ഷണിക്കാൻ ഹരിപ്പാട് പോയി വരുന്ന വഴി കാറിന്റെ വലത് മുൻഭാഗത്തെ ടയർ പൊട്ടിപ്പോകുകയായിരുന്നു. വലിയ ശബ്ദത്തോടെയാണ് ടയർ പൊട്ടിയത്. വേഗം കുറവായതിനാൽ കാർ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞു. ഇവരുടെ ഒപ്പം സഹോദരൻ സദാശിവൻ പിള്ളയും ഭാര്യ ഷീലയും ഉണ്ടായിരുന്നു.

ടയർ പൊട്ടിയതിനാൽ സ്റ്റെപ്പിനി ടയർ മാറ്റി ഇടാതെ യാത്ര തുടരാൻ കഴിയില്ലെന്ന് മനസ്സിലായി. ടയർ അഴിക്കാനായി ജാക്കിയും ലിവറും ടൂൾസ് കിറ്റും നോക്കിയപ്പോൾ കാണാനില്ല. കഴിഞ്ഞ ആഴ്ച സർവ്വീസിന് കൊടുത്തപ്പോൾ അവർ തിരിച്ചു വയ്ക്കാൻ മറന്നു. ഇതോടെ ഹൈവേയിൽ കൂടി കടന്ന് പോയ വാഹനങ്ങളോാട് ഇവർ സഹായാഭ്യർത്ഥന നടത്തി. എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ല. സഹായിക്കാൻ തയ്യാറായവരുടെ ജാക്കിയും സ്പാനറും ഉപയോഗിക്കാനും കഴിയില്ല. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോഴാണ് എ.എം വിഐ പ്രജു സഹായിക്കാനായി എത്തിയത്.

' ഈ കാലഘട്ടത്തിൽ ഉദ്യോഗസ്ഥർ പാവങ്ങളെ ചൂഷണം ചെയ്യാറാണ് പതിവ്. എന്നാൽ അദ്ദേഹം ഇത്തരത്തിൽ സഹായിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. മറ്റൊരു കാറിൽ നിന്നും ജാക്കിയും മറ്റും എടുത്തു കൊണ്ട് വന്നപ്പോൾ ഞങ്ങൾ ടയർ മാറാൻ സന്നദ്ധരായി. എന്നാൽ അദ്ദേഹം തന്നെ ചെയ്തു കൊള്ളാമെന്ന് പറഞ്ഞ് ടയർ മാറ്റിയിടുകയായിരുന്നു' എന്ന് രാജേന്ദ്രൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു. ചെയ്തു തന്ന ഉപകാരത്തിന് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് രാജേന്ദ്രന്റെ ഭാര്യ ഷീലയും പറഞ്ഞു.

കായംകുളം എസ്.ആർ.ടി.ഓ യിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പ്രജു വള്ളികുന്നം സ്വദേശിയാണ്. നിരവധി ഗവൺമെന്റ് ജോലികൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം. 2000 ൽ മജിസ്ട്രേട്ട് കോടതിയിൽ ക്ലർക്കായി ജോലി ചെയ്തു. എട്ടുവർഷത്തിന് ശേഷം ഫയർ ഫോഴ്സിൽ രണ്ട് വർഷം ജോലി ചെയ്തു. പിന്നീട് ഐ.ടി.ഐയിൽ ഓട്ടോ മൊബൈൽ ജൂനിയർ ഇൻസ്ട്രക്ടറായും ജോലി ചെയ്തിട്ടുണ്ട്. 2013 ലാണ് അസി.മോട്ടോർ വെഹിക്കിളായി ജോലി നേടിയത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP