Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുഹമ്മദലിയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ രണ്ടാം ഭാര്യ ബന്ധുക്കളെ വിശ്വസിപ്പിച്ചത് ഹൃദയാഘാതമെന്ന്; ശവമടക്ക് കഴിഞ്ഞ് നാലാം നാൾ കാമുകനൊപ്പം മുങ്ങിയതോടെ ബന്ധുക്കൾക്ക് സംശയമായി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞെങ്കിലും ഉമ്മുൽ സാഹിറയേയും കാമുകൻ ജെയ്‌മോനെയും കണ്ടെത്താൻ കഴിയാതെ ലോക്കൽ പൊലീസും; പ്രതികൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് ഒന്നര കൊല്ലത്തിന് ശേഷം

മുഹമ്മദലിയെ വിഷം കൊടുത്തുകൊലപ്പെടുത്തിയ രണ്ടാം ഭാര്യ ബന്ധുക്കളെ വിശ്വസിപ്പിച്ചത് ഹൃദയാഘാതമെന്ന്; ശവമടക്ക് കഴിഞ്ഞ് നാലാം നാൾ കാമുകനൊപ്പം മുങ്ങിയതോടെ ബന്ധുക്കൾക്ക് സംശയമായി; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകം എന്ന് തെളിഞ്ഞെങ്കിലും ഉമ്മുൽ സാഹിറയേയും കാമുകൻ ജെയ്‌മോനെയും കണ്ടെത്താൻ കഴിയാതെ ലോക്കൽ പൊലീസും; പ്രതികൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത് ഒന്നര കൊല്ലത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഭർത്താവിനെ വിഷം കൊടുത്തുകൊന്ന രണ്ടാം ഭാര്യയേയും കാമുകനേയും ഒന്നര വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. കാളികാവ് മൂച്ചിക്കലിൽ മരുതത്ത് മുഹമ്മദലിയെ (50) ഒന്നര വർഷം മുൻപ് കൊലപ്പെടുത്തിയ ഭാര്യ ഉമ്മുൽ സാഹിറ (42), കാമുകൻ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോൻ പള്ളിനടയിൽ (37) എന്നിവരാണ് പിടിയിലായത്. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. ഉമ്മുൽ സാഹിറയെ ഇന്നലെ തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും ജെയ്‌മോനെ ഇന്നു ദിണ്ടിക്കല്ലിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജെയ്‌മോൻ മുഹമ്മദലിയുടെ കുടുംബ സുഹൃത്താണെന്നാണ് നാട്ടുകാർ പറയുന്നത്.

2018 സെപ്റ്റംബർ 28-നാണ് മുഹമ്മദലി രണ്ടാംഭാര്യയായ മൈലാടിയിലെ ഉമ്മുൽ സാഹിറയുടെ വീട്ടിൽെവച്ച് മരിച്ചത്. സ്വാഭാവികമരണമാണെന്നു കരുതി മൃതദേഹം സ്വദേശമായ എടക്കര മരുതയിൽ മറവുചെയ്തു. പിന്നീട് മുഹമ്മദലിയുടെ ആദ്യഭാര്യയിലെ മകൻ നൽകിയ പരാതിയെത്തുടർന്ന് എട്ടുദിവസത്തിനുശേഷം മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

പിന്നാലെ രണ്ടു മക്കളെയും കൂട്ടി ഉമ്മുൽ സാഹിറ ജെയ്‌മോനൊപ്പം ഒളിച്ചോടി. ഇതോടെയാണു മരണത്തിൽ ദുരൂഹത സംശയിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മുഹമ്മദലിയുടെ ആന്തരികാവയവങ്ങളിൽ വിഷാംശം കണ്ടെത്തി. ഇതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്ന് തെളിയുന്നത്.

മുഹമ്മദലി മരിച്ചതിന്റെ നാലാം ദിവസമാണ് ഭാര്യ ഉമ്മുൽ സാഹിറ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികളെയും കൊണ്ട് കാമുകനൊപ്പം പോയത്. ഇതോടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാളികാവ് പൊലീസിന് പരാതി നൽകി. ഇതേതുടർന്ന്, സാധാരണ മരണമെന്ന നിലയിൽ സംസ്‌കരിച്ച മൃതദേഹം സെപ്റ്റംബർ 29ന് വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിഷാംശം അകത്ത് ചെന്നതായി കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കാളികാവ് പൊലീസ് രജിസ്റ്റർ ചെയ്ത ക്രെം നമ്പർ 112/18, 113/18 എന്നീ കേസുകൾ പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കാളികാവ് പൊലീസ് ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.ഇതിനെതിരേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ഡിജിപി, എസ്‌പി, എംഎൽഎ എന്നിവർക്ക് പരാതി നൽകിയിരുന്നു.

ഇതോടെ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ജെയ്‌മോനും ഉമ്മുൽസാഹിറയും ശിവകാശിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് അവിടെയെത്തിയ മലപ്പുറം പൊലീസ് ഉമ്മുൽ സാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തി. പക്ഷേ ജെയ്‌മോൻ രക്ഷപെട്ടു. തുടർന്ന് ഇന്നു ദിണ്ടിക്കല്ലിൽ വച്ചാണു ജെയ്‌മോനെ പിടികൂടിയത്.

മുഹമ്മദലി മരിക്കുന്നതിന്റെ തലേദിവസം രാത്രി രണ്ടുവരെ കുടുംബസുഹൃത്തുമൊത്ത് വീട്ടിൽ മദ്യപിച്ചിരുന്നതായി കണ്ടവരുണ്ട്. പുലർച്ചെ നാലിന് ഭാര്യയാണ് മുഹമ്മദലി മരിച്ച വിവരം ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചത്. മുഹമ്മദലിയുടെ മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യ ചുട്ടുകരിച്ചതും സംഭവത്തിൽ സംശയമുണ്ടാക്കി. മൃതദേഹപരിശോധനയിൽ അമിതമദ്യപാനത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ ഉമ്മുൽ സാഹിറയുടെയും കാമുകന്റെയും കണക്കുകൂട്ടലുകൾ മുഴുവൻ പാളുകയായിരുന്നു.

ജെയ്മോൻ നേരത്തെ ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നും ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്. സാഹിറയും ജെയ്മോനും തമ്മിലുണ്ടായ പിണക്കമാണ് കേസിൽ നിർണ്ണായകമായത്. പത്തനംതിട്ടയിൽ പൊതുപ്രവർത്തകനായിരുന്ന ജെയ്മോൻ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പരിചയപ്പെട്ട ഭർതൃമതിയോടൊപ്പം കാളികാവിൽ താമസിച്ച് വരുന്നതിനിടെയാണ് സാഹിറയുമായി അടുപ്പത്തിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നേരത്തെ കൂടെയുണ്ടായിരുന്ന ഭർതൃമതിയും സാഹിറയോടൊപ്പം നാട് വിടുമ്പോൾ ജെയ്മോന് ഒപ്പമുണ്ടായിരുന്നതായാണ് വിവരം. ഇവർ രണ്ടാഴ്ചക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP