Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ

നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: ഒരേ മുറിയിൽ ഒരുരാത്രി കിടന്നുറങ്ങിയ എട്ടുപേർ പിറ്റേന്ന് കണ്ണ് തുറന്നില്ല. നേപ്പാളിൽ വിനോദ സഞ്ചാരികൾ അപകടത്തിൽ പെട്ടുവെന്ന വാർത്ത കേട്ടപ്പോഴേ കുന്ദമംഗലത്തെ ബന്ധുക്കളുടെ ചങ്കിടിച്ചു. ഈശ്വരാ അവരും അങ്ങോട്ടാണല്ലോ പോയത്. കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തിൽ ടി.ബി. രഞ്ജിത് കുമാർ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) മകൻ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതോടെ തകർന്നുപോയി പലരും. രഞ്ജിത്തിന്റെ മാതാപിതാക്കളോട് വിവരം പറയാൻ ആർക്കും ധൈര്യം വന്നില്ല. വിവാഹ വാർഷികവും ആഘോഷിച്ച് സന്തോഷത്തോടെ നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് പോയവർക്ക് ഇങ്ങനെയൊരു ദാരുണാന്ത്യം സംഭവിച്ചത് എങ്ങനെ ഉൾക്കൊള്ളാൻ! ജനുവരി 16 നായിരുന്നു വിവാഹ ആഘോഷം.

്.കുന്ദമംലത്തെ തറവാട്ട് വീട്ടിലെത്തി നാട്ടിലെ ഉത്സവത്തിലൊക്കെ കൂടിയ ശേഷമാണ് രഞ്ജിത്തും ഭാര്യയും രണ്ടു മക്കളും വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. എല്ലാവർഷത്തെയും പതിവ് തെറ്റിക്കാതുള്ള ഗെറ്റ് ടുഗെതറിൽ പങ്കെടുക്കാനായിരുന്നു ഡൽഹി യാത്ര. എല്ലാവരും ഒത്തുകൂടിയപ്പോൾ, ഒരുയാത്ര പോകാമെന്നായി. അങ്ങനെയാണ് പ്രവീണിനെയും കുടുംബത്തെയും കൂട്ടി 15 അംഗസംഘമായി നേപ്പാളിലേക്ക് തിരിച്ചത്. ഇനി രഞ്ജിത്തിന്റെ കുടുംബത്തിൽ നിന്ന് ജീവനോടെ മടങ്ങി വരുന്നത് മൂത്തമകൻ മാധവ് മാത്രം. മാധവ് മറ്റൊരു മുറിയിലായതിനാലാണ് രക്ഷപ്പെട്ടത്. കോഴിക്കോട് സിൽവർ ഹിൽസ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം.

പ്രവീണും രഞ്ജിത്തും എൻജിനീയർമാരാണ്. രഞ്ജിത്തിന്റെ ഭാര്യ ഇന്ദു ഇലത്തൂർ കോഓപ്പറേറ്റീവ് ബാങ്ക് കാഷ്യറാണ്. രഞ്ജിത്തിന്റെ പിതാവ് കോഓപ്പറേറ്റീവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനാണ്. പ്രവീൺ കുമാർ വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഭാര്യ ശരണ്യ കൊച്ചി അമൃത ആശുപത്രിയിൽ നഴ്‌സാണ്.

കേരളത്തിൽ നിന്നുള്ളനാല് കുടുംബങ്ങളിലെ 15 അംഗ സംഘമാണ് നേപ്പാളിലെ പർവ്വതപ്രദേശമായ പൊഖാറയിലെ വിനോദ സഞ്ചാരകേന്ദ്രം സന്ദർശിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനായാണ് തിങ്കളാഴ്ച രാത്രി ദാമനിലെ റിസോർട്ടിലെ രണ്ട് മുറികളിൽസംഘം കഴിഞ്ഞത്. ഇന്ന് രാവിലെപ്രവീണുംരഞ്ജിത്തും കഴിഞ്ഞിരുന്ന മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.മുറിയിലെ ഗ്യാസ് ഹീറ്ററിന്റെ കാർബൺ മോണോക്സൈഡ് ആ മുറിയിലെ എട്ടുപേരുടെ ജീവനെടുക്കുകയായിരുന്നു. ശ്വാസംമുട്ടി എട്ടുപേർക്കും ദാരുണാന്ത്യം. മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും. മറ്റന്നാൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുനമെന്നാണ് സൂചന.

രണ്ട് കുടുംബത്തിൽ നിന്നുള്ള എട്ട് പേരാണ് നേപ്പാളിലെ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ചത്. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരിൽ കുട്ടികളും സ്ത്രികളും ഉൾപ്പെടുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദേശകാര്യമന്ത്രിലയം ഇടപെട്ടു. കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി കുടുംബങ്ങളാണ് മരിച്ചത് അതേ സമയം ഇന്ത്യൻ എംബസി ഇടപടെൽ നടത്തിയില്ലെന്ന ആരോപണവുമായി മലാളി അസോസിയേഷനും രംഗത്തെത്തി.

നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവർ 15പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

ബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററിൽ നിന്ന വിഷവാദകം ചോർന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുിറത്തുവിടുന്നത്. അബോധാവസ്ഥയിൽ കണ്ട എട്ടുപേരേയും ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷൻ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരീധരൻ പറയുന്നു.

എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വച്ചാണ് മലയാളി വിനോദ സഞ്ചാരികൾ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമമായ അന്നപൂർണ്ണ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പതിനഞ്ച്് പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെയാണ്. 9: 30 ന് പനോരമ ഹോട്ടലിലെത്തി സംഘം നാല് റൂമുകൾ ബുക്ക് ചെയ്യുകയായിരുന്നെന്ന് ഹോട്ടല് മാനേജർ കെ.എച്ച് ശിവ വ്യക്തമാക്കുന്നു. റൂമിലെ ഹീറ്ററിൽ നിന്നാണ് വിഷവാതകം ശ്വസിച്ചതെന്ന് അറിയാൻ കഴിയുന്നത്. ഇവർ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം.

കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. കുടുംബത്തെ കാണാത്തതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നുനോക്കുമ്പോഴാണ് അബോധാവസ്ഥയിൽ ഇവരെ കാണപ്പെട്ടത്. ഒരു കുടുംബത്തിലെ കുട്ടികളും സത്രികളുമടങ്ങുന്ന എട്ടുപേടങ്ങുന്ന സംഘം വിശാലമായ അപ്പുറവും ഇപ്പുറവുമായിട്ടാണ് താമസിച്ചത്. വെന്റിലേറ്ററുകൾ അടച്ചിട്ട് ഹീറ്റർ ഓൺ ചെയ്തതോടെ വിഷപ്പുക ശ്വസിക്കുകയാകാം മരണകാരണമെന്ന് കരുതുന്നത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.മധ്യ നേപ്പാളിലെ മക്വാൻപൂർ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദമാൻ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 77 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 2,322 മീറ്റർ (7,620 അടി) ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP