Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തു സംഭവിച്ചാലും പൗരത്വഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്നും സമരം ചെയ്യുന്നവർക്ക് അത് തുടരാമെന്നും അമിത്ഷാ പറയുമ്പോൾ വ്യക്തമാകുന്നത് ജനവികാരത്തിന് കീഴടങ്ങാനുള്ള വിമുഖത മാത്രമാണ്; രാജ്യം കത്തി എരിഞ്ഞാലും പിടിവാശി ജയിക്കണമെന്ന അമിത്ഷായുടെ നിലപാട് തിരുത്താൻ സമയമായിരിക്കുന്നു; എന്തുകൊണ്ടാണ് പൗരത്വഭേദഗതി നിയമം തിരുത്തേണ്ടത്?

എന്തു സംഭവിച്ചാലും പൗരത്വഭേദഗതി നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്നും സമരം ചെയ്യുന്നവർക്ക് അത് തുടരാമെന്നും അമിത്ഷാ പറയുമ്പോൾ വ്യക്തമാകുന്നത് ജനവികാരത്തിന് കീഴടങ്ങാനുള്ള വിമുഖത മാത്രമാണ്; രാജ്യം കത്തി എരിഞ്ഞാലും പിടിവാശി ജയിക്കണമെന്ന അമിത്ഷായുടെ നിലപാട് തിരുത്താൻ സമയമായിരിക്കുന്നു; എന്തുകൊണ്ടാണ് പൗരത്വഭേദഗതി നിയമം തിരുത്തേണ്ടത്?

മറുനാടൻ ഡെസ്‌ക്‌

ആർക്കും ഒരു സംശയവും വേണ്ട. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത് നടപ്പിലാക്കിയത് തന്നെയാണ്. അതിൽ നിന്നും അല്പം പോലും പിന്നോട്ട് പോകുന്ന പ്രശ്‌നമില്ല. ആർക്കെങ്കിലും സമരം തുടരണമെന്നുണ്ടെങ്കിൽ തുടരാം. പക്ഷേ, നിലപാട് തിരുത്താൻ ഈ സർക്കാർ തയ്യാറല്ല. ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ലഖ്‌നൗവിൽ നടത്തിയ ഒരു സമ്മേളനത്തിൽ ശക്തമായി പറഞ്ഞ സംഗതിയാണിത്. രാജ്യം മുഴുവൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയും അനേകം പേരുടെ ജീവനുകൾ നഷ്ടമാകുകയും പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ ഒരു സമൂഹം മുഴുവൻ നാടുകടത്തപ്പെടും എന്ന ആശങ്ക രൂപീകരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത നിലപാടുമായി അമിത് ഷാ എന്ന ആഭ്യന്തര മന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ മുമ്പോട്ട് പോകുന്നത് എന്ന സംശയം ബാക്കിയാകുകയാണ്.

പൗരത്വ ഭേദഗതി നിയമം എന്തുകൊണ്ടാണ് ഇങ്ങനെ എതിർക്കപ്പെടുന്നത് എന്ന് അമിത് ഷാ എന്ന ദേശസ്‌നേഹി ആലോചിക്കേണ്ടതുണ്ട്. ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന സമത്വത്തിനെതിരെ അതിലെ ചില വാക്കുകളും സൂചനകളും പ്രവർത്തിക്കുന്നു എന്നത് തന്നെയാണ് ജനങ്ങൾ ആശങ്കപ്പെടാൻ കാരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിൽക്കുന്നവർ മുഴുവൻ മുസ്ലീമുകളാണ് എന്ന് ധരിച്ചാൽ തെറ്റിപ്പോയി. ഇന്ത്യയിലെ കാമ്പസുകളിൽ എന്ന് മാത്രമല്ല, ബംഗാളിലും കേരളത്തിലും അടങ്ങിയ ഇടങ്ങളിലും ആന്ധ്രയും തെലങ്കാനയും ബീഹാറും അടങ്ങിയ ഇടങ്ങളിലും ഒക്കെ ജാതിമത ഭേദമന്യേ പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ സംസ്‌കാരത്തിനും ഇന്ത്യൻ ഭരണഘടനയുടെ അഭിരുചിക്കും യോജിക്കുന്നതല്ല എന്ന് വിശ്വസിക്കുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ പറയുന്നത് പോലെയുള്ള ഭയാനകമായ അവസ്ഥയൊന്നും ഇന്ത്യയിൽ ഇല്ല എന്ന് വിശ്വസിക്കുമ്പോഴും അതിന്റെ പേരിൽ തെരുവിൽ ഇറങ്ങിയവർ ഉയർത്തിക്കാട്ടുന്ന പല ആശങ്കകളും അടിസ്ഥാന രഹിതമാണ് എന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനയുടെ സത്തക്ക് നിരക്കുന്നതാണോ എന്ന സംശയം എനിക്ക് ബാക്കിയുണ്ട്. ചില രാജ്യങ്ങൾ എടുത്ത് പറയുകയും ആ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്ന് പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ അങ്ങനെ പറയാതെ ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുകയും മറ്റ് ചില രാജ്യങ്ങളെ തന്നെ ഒഴിവാക്കുകയും ചെയ്തതിൽ അരുചിയുണ്ട്.

മ്യാന്മാർ എന്ന രാജ്യവും ശ്രീലങ്ക എന്ന രാജ്യവും ഇന്ത്യയിലേക്ക് അഭയാർത്ഥികൾ ധാരാളം എത്തിക്കൊണ്ടിരിക്കുന്ന രണ്ട് രാജ്യങ്ങൾ ആകവേ ആ രാജ്യങ്ങൾ ഒഴിവാക്കിയത് അവ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ അല്ലാത്തതുകൊണ്ടാണ് എന്ന് വ്യക്തമാണ്. ആസാമിലെ പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയ പൊല്ലാപ്പുകൾ പരിഹരിക്കാൻ ഇതുവരെ കഴിയാതിരിക്കുമ്പോൾ അവിടെ 1971ന് മുമ്പുള്ള ബന്ധം സ്ഥാപിക്കാൻ വേണ്ടി പൗരന്മാർ ഓടി നടക്കുമ്പോൾ, കാർഗിൽ യുദ്ധഭടന്മാർ പോലും പൗരത്വ രജിസ്റ്ററിന്റെ പേരിൽ ജയിലിലാകുമ്പോൾ സ്വാഭാവികമായി ഉയർന്നു വരുന്ന ആശങ്കകൾ അഡ്രസ് ചെയ്യേണ്ട ബാധ്യത ഏത് ഭരണകൂടത്തിനുമുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP