Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുത്വവാദികൾ ജീവിക്കാൻ സമ്മതിക്കുന്നില്ല; വർഷങ്ങളായി നടത്തി വന്ന ബീഫ് കച്ചവടം പൂട്ടി; തല്ലി ചതച്ചതിന് പുറമേ വീടുകയറി ആക്രമണവും; ന്യൂനപക്ഷവിഭാഗത്തിൽ പെട്ട തനിക്ക് തൊഴിൽ ചെയ്ത് സമാധാനത്തോടെ ജീവിക്കാനാകുന്നില്ലെന്നും അഭയാർഥി കാർഡ് നൽകണമെന്നും അപേക്ഷ; ബീഫിന്റെ പേരിൽ ആക്രമണം നേരിട്ട മുംബൈ വ്യാപാരിക്ക് അഭയാർഥി പദവി നൽകി കാനഡ

ഹിന്ദുത്വവാദികൾ ജീവിക്കാൻ സമ്മതിക്കുന്നില്ല; വർഷങ്ങളായി നടത്തി വന്ന ബീഫ് കച്ചവടം പൂട്ടി; തല്ലി ചതച്ചതിന് പുറമേ വീടുകയറി ആക്രമണവും; ന്യൂനപക്ഷവിഭാഗത്തിൽ പെട്ട തനിക്ക് തൊഴിൽ ചെയ്ത് സമാധാനത്തോടെ ജീവിക്കാനാകുന്നില്ലെന്നും അഭയാർഥി കാർഡ് നൽകണമെന്നും അപേക്ഷ; ബീഫിന്റെ പേരിൽ ആക്രമണം നേരിട്ട മുംബൈ വ്യാപാരിക്ക് അഭയാർഥി പദവി നൽകി കാനഡ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബീഫ് വിൽപ്പനയുടെ പേരിൽ മുംബൈയിൽ ആക്രമണം നേരിട്ട വ്യാപാരിക്ക് കാനഡ അഭയാർഥി പദവി നൽകി. ന്യൂനപക്ഷ സമുദായക്കാരനായ തനിക്ക് തന്റെ തൊഴിലായ ഇറച്ചി വ്യാപാരം നടത്തി ജീവിക്കാനാവുന്നില്ലെന്ന് കാട്ടി ഇയാൾ മോൺട്രിയൽ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിൽ തനിക്ക് ബീഫ് വിൽപ്പനയുടെ പേരിൽ പീഡനം നേരിടേണ്ടി വരുന്നു. അഭയാർഥി കാർഡ് നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പരാതി നൽകിയത് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ വാദം അഭയാർഥി അപ്പീൽ ഡിവിഷൻ കോടതി അംഗീകരിച്ചു. മുംബൈ മിററാണ് കഴിഞ്ഞ ദിവസം ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

1998 മുതൽ ഇയാളുടെ കുടുംബം ഇറച്ചി വ്യാപാരം നടത്തി വരികയായിരുന്നു. എന്നാൽ, 2014 ൽ 10 അംഗ അജ്ഞാതസംഘം ആക്രമണം നടത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഏതാനും ദിവസങ്ങൾക്കകം ഇയാളുടെ വീടും ഒരുകൂട്ടർ ആക്രമിച്ചു. മോൺട്രിയൽ കോടതിയിൽ നൽകിയ അപ്പീലിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെ: താൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും അവർ അത് കണ്ട ഭാവം നടിച്ചില്ല. അന്ധേരി കോടതിയെ സമീപിക്കാനുള്ള നീക്കവും ഫലം കണ്ടില്ല. പിന്നീട് പൂണെയിൽ ഒരു കട തുറക്കാൻ നോക്കിയെങ്കിലും, ഹിന്ദുത്വവാദികളുടെ ഭീഷണി മൂലം പിന്മാറേണ്ടി വന്നു.

മഹരാഷ്ട്രയിൽ ബിഫ് നിരോധിച്ചത് 2015 മാർച്ചിലാണ്. ആ വർഷം തന്നെ ഇയാൾ ഇന്ത്യ വിട്ട് ഫ്രാൻസിലേക്ക് പോയി. അവിടെ ഒരുവർഷത്തിലേറെ താമസിച്ചെങ്കിലും, റസിഡൻസ് പെർമിറ്റ് കിട്ടിയില്ല. അഭിഭാഷകന്റെ ഉപദേശപ്രകാരം ഫ്രാൻസിൽ അഭയാർഥി അപേക്ഷ നൽകിയില്ല. ഇതോടെ, ഇയാൾ 2016 ൽ കാനഡയിലേക്ക് കുടിയേറുകയായിരുന്നു.

2017 ജനുവരിയിൽ, റഫ്യൂജി പ്രൊട്ടക്ഷൻ ഡിവിഷൻ ഇയാളുടെ ആദ്യത്തെ അഭയാർഥി അപേക്ഷ തള്ളി. ഇന്ത്യയിൽ താമസിക്കുന്നത് തനിക്ക് അപകടമാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കാട്ടിയാണ് അന്ന് അപേക്ഷ തള്ളിയത്. ഇതിനെതിരെ ഇയാൾ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. 2018 സെപ്റ്റംബറിലാണ് ട്രിബൂണൽ അപ്പീൽ പരിഗണിച്ചത്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിൽ ഇയാളെ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകളും ട്രിബ്യൂണൽ പരിശോധിച്ചു. കൊൽക്കത്ത, ബാംഗ്ലൂർ എന്നീ നഗരങ്ങളാണ് പരിഗണിച്ചത്. ഇതേ തുടർന്ന് ബീഫ് വ്യാപാരികൾക്ക് നേരേ ഇന്ത്യയിൽ പല സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളും വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയും വിവരിക്കുന്ന ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മറുപടി ഫയൽ ചെയ്തു.

ഈ റിപ്പോർട്ടുകളും മറ്റുപഠനങ്ങളും വിശ്വാസയോഗ്യമെന്നാണ് ട്രിബ്യൂണൽ വിലയിരുത്തിയത്. ഹർജിക്കാരൻ അമിതാവകാശവാദങ്ങൾ ഉന്നയിച്ചില്ലെന്നും, മൊഴികൾ ക്യത്യമാണെന്നും വിലയിരുത്തി. ഏതായാലും മോൺട്രിയൽ കോടതി വിധിയോടെ, ഇത്തരം പീഡിതരായ ന്യൂനപക്ഷങ്ങളുടെ അഭയാർഥി അപേക്ഷകൾ യുകെയിലും കാനഡയിലും യൂറോപിലുമൊക്കെ ഇനിയും ഏറാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP