Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാനം ഒന്ന് നന്നാവാൻ തീരുമാനിച്ചു; ഇനിയും നന്നാവാൻ ഒരുപാടു ദൂരം ബാക്കി..കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കുറച്ചുപേരുണ്ട് ; അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ; വൈറൽ കുറിപ്പുമായി കുങ്കുമപ്പൂവിലെ അമല  

മറുനാടൻ മലയാളി ബ്യൂറോ

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അൽഫോൻസാമ്മ എന്ന സീരിയലിലൂടെ മലാളികൾ നെഞ്ചിലേറ്റിയ നടിയാണ് അശ്വതി. അശ്വതി എന്നറിയപ്പെടുന്ന പ്രസില്ലാ ജെറിൻ പിന്നീട് സീരിയലുകളിൽ സ്ഥിരം വില്ലത്തി റോളുകളിലാണ് പ്രത്യക്ഷപ്പെട്ടത്. അൽഫോൻസാമ്മയ്ക്ക് പുറമേ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി റോൾ അമല ക്ലിക്കാകുകയു ചെയ്തു. നാല് സീരിയലുകളിൽ മാത്രമാണ് അശ്വതി തന്റെ കരിയറിൽ അഭിനയിച്ചത്. പിന്നീടി വിവാഹം കഴിഞ്ഞ് താരം കുടുംബ ജീവിതത്തിലേക്ക് കടന്നു.

കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകിയ താരം മാറി നിൽക്കുകയായിരുന്നു. എന്നാൽ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള സൂചനയും തന്റെ അമിത ഭാരം കുറച്ചതിന്റെ സന്തോഷവും പങ്കുവയ്ക്കുകയാണ് അശ്വതിയിപ്പോൾ. അഭിനയ രംഗത്തുനിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. അശ്വതി ഫേസ്‌ബുക്കിലിട്ട ഒരു കുറിപ്പാണ് ഇപ്പോൾ വാർത്തയാകുന്നത്.

കുറിപ്പിങ്ങനെ...

'അവസാനം ഒന്ന് നന്നാവാൻ തീരുമാനിച്ചു..ഇനിയും നന്നാവാൻ ഒരുപാടു ദൂരം ബാക്കി.. ആരും പേടിക്കണ്ട പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സിൽ വന്നപ്പോൾ ഷെയർ ചെയ്തതാണ്. ഒരുപാട് പേരോട് നന്ദി ഉണ്ട്. ഡെമോ കാട്ടി തന്നുവരെ എന്നെ പ്രോത്സാഹിപ്പിച്ച എന്റെ നാത്തൂനോട് ഖശവെമ ഖീഷ്യ, ഇ ഡയറ്റിങ്ങിലേക്കു എന്നെ കൈപിടിച്ച് നടത്തിയ അനിയത്തി ഠീഹഹ്യ ഠവീാമേെയാട്, കട്ടക്ക് കൂട്ട് നിക്കുന്ന എന്റെ അച്ചായനോട്, എന്നും നീ വണ്ണം കുറക്കു പൊന്നുമോളെന്നു പറയുന്ന മമ്മിയോട്, കണ്ണിനു മുന്നിലും അല്ലാതെയും എന്നെ കളിയാക്കിയ കൊറച്ചുപേരൊണ്ട് (അവരെയൊക്കെ എനിക്ക് നല്ലപോലെ അറിയാം കെട്ടോ)എല്ലാരോടും'

തന്റെ ശരീരഭാരവും വണ്ണവും വച്ച് പരിഹസിച്ചവരോടും തടി കുറയ്ക്കാൻ സഹായിച്ചവരോടുമായാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിട്ടു വെറുപ്പിക്കില്ല. ഒരു കുഞ്ഞു സന്തോഷം മനസ്സിൽ വന്നപ്പോൾ ഷെയർ ചെയ്തതാണ് എന്ന് പറഞ്ഞു തുടങ്ങുന്ന അശ്വതി തടി കുറയ്ക്കാൻ ഡയറ്റിന് സഹായിച്ചവർക്ക് നന്ദിയും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP