Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റേജ് ഷോയിൽ മൂന്നാമത്തെ ഗാനം പാടുന്നതിനിടെ അപ്രതീക്ഷിതമായി വരികൾ മുറിഞ്ഞു; ക്ഷമ പറഞ്ഞ് വീണ്ടും തുടർന്നെങ്കിലും ഡേവിഡ് ഓൾനി കുഴഞ്ഞു വീണു; പ്രശസ്ത ഗായകന്റെ ജീവിതം പോലെ ശാന്തമായ മരണമെന്ന് ആരാധകരും

സ്റ്റേജ് ഷോയിൽ മൂന്നാമത്തെ ഗാനം പാടുന്നതിനിടെ അപ്രതീക്ഷിതമായി വരികൾ മുറിഞ്ഞു; ക്ഷമ പറഞ്ഞ് വീണ്ടും തുടർന്നെങ്കിലും ഡേവിഡ് ഓൾനി കുഴഞ്ഞു വീണു; പ്രശസ്ത ഗായകന്റെ ജീവിതം പോലെ ശാന്തമായ മരണമെന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

ഫ്ളോറിഡ: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ഡേവിഡ് ഓൾനി മരിച്ചത് സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീണ്. ഫ്ളോറിഡയിൽ വച്ചായിരുന്നു 71കാരനായ ഡേവിഡ് ഓൾനിയുടെ അന്ത്യം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 25ഓളം സോളോ ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ഡേവിഡ് 2017ൽ റെക്കോർഡ് ചെയ്ത ഡോണ്ട് ട്രൈ ടു ഫൈറ്റ് ഇറ്റ് ആണ് അവസാന ഗാനം.

ഷോയിലെ മൂന്നാമത്തെ ഗാനം പാടുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പാടുന്നതിനിടയിൽ അപ്രതീക്ഷിതമായി പാട്ട് നിർത്തുകയായിരുന്നു ഡേവിഡ്. ഇതിന് മാപ്പ് പറഞ്ഞെങ്കിലും തുടർന്ന് പാടാനാകാതെ അദ്ദേഹം കുഴഞ്ഞുവീണു.

കാണികൾക്കിടെയുണ്ടായിരുന്ന ഡോക്ടർമാർ കഴിവതും ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡേവിഡ്  എത്രത്തോളം ശാന്തമായിരുന്നോ അത്രതന്നെ സ്വസ്ഥമായ മരണം എന്നാണ് ഡേവിഡിന്റെ വേർപാടിനെക്കുറിച്ച് ഗായകർ കുറിച്ചിരിക്കുന്നത്. ഡേവിഡ് മരണത്തിലും ജയിച്ചു എന്നാണ് ആരാധകരുടെ വാക്കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP