Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിൽ ഹോട്ടിൽ റൂമിൽ വിഷവാതകം ശ്വസിച്ച് മരിച്ചത് രണ്ട് കുടുംബത്തിൽ നിന്നുള്ള എട്ട് പേർ. രണ്ട് കുടുംബങ്ങളിൽ നിന്നുള്ള എട്ട് പേരിൽ കുട്ടികളും സ്ത്രികളും ഉൾപ്പെടുന്നു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രികളും, രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദേശകാര്യമന്ത്രിലയം ഇടപെട്ടു. കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ രണ്ട് മലയാളി കുടുംബങ്ങളാണ് മരിച്ചത് അതേ സമയം ഇന്ത്യൻ എംബസി ഇടപടെൽ നടത്തിയില്ലെന്ന ആരോപണവുമായി മലാളി അസോസിയേഷനും രംഗത്തെത്തി.

നേപ്പാളിലെ മക്വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് ഇവർ 15പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.

പ്രബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. ഹോട്ടലിലെ ഹീറ്ററിൽ നിന്ന വിഷവാദകം ചോർന്നതാണ് മരണകാരണമെന്ന പ്രാഥമിക വിവരം പുിറത്തുവിടുന്നത്. അബോധാവസ്ഥയിൽ കണ്ട എട്ടുപേരേയും ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രിയിലെത്തിത്.സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷൻ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി മുരീധരൻ പറയുന്നു.

എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വച്ചാണ് മലയാളി വിനോദ സഞ്ചാരികൾ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമമായ അന്നപൂർണ്ണ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പതിനഞ്ച്് പേരടങ്ങുന്ന സംഘം ഇന്നലെ വൈകിട്ടോടെയാണ്. 9: 30 ന് പനോരമ ഹോട്ടലിലെത്തി സംഘം നാല് റൂമുകൾ ബുക്ക് ചെയ്യുകയായിരുന്നെന്ന് ഹോട്ടല് മാനേജർ കെ.എച്ച് ശിവ വ്യക്തമാക്കുന്നു. റൂമിലെ ഹീറ്ററിൽ നിന്നാണ് വിഷവാതകം ശ്വസിച്ചതെന്ന് അറിയാൻ കഴിയുന്നത്. ഇവർ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം.

കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. കുടുംബത്തെ കാണാത്തതുകൊണ്ട് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നുനോക്കുമ്പോഴാണ് അബോധാവസ്ഥയിൽ ഇവരെ കാണപ്പെട്ടത്. ഒരു കുടുംബത്തിലെ കുട്ടികളും സത്രികളുമടങ്ങുന്ന എട്ടുപേടങ്ങുന്ന സംഘം വിശാലമായ അപ്പുറവും ഇപ്പുറവുമായിട്ടാണ് താമസിച്ചത്. വെന്റിലേറ്ററുകൾ അടച്ചിട്ട് ഹീറ്റർ ഓൺ ചെയ്തതോടെ വിഷപ്പുക ശ്വസിക്കുകയാകാം മരണകാരണമെന്ന് കരുതുന്നത്. ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.മധ്യ നേപ്പാളിലെ മക്വാൻപൂർ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദമാൻ. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 77 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽ നിന്നും 2,322 മീറ്റർ (7,620 അടി) ഉയരത്തിലുള്ള പ്രദേശമാണിത്. ഹിമാലയത്തിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ദമാന്റെ പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP