Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേപ്പാളിൽ മലയാളികളായ എട്ട് വിനോദ സഞ്ചാരികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹോട്ടൽ മുറിയിൽ ഗ്യാസ് ഹീറ്ററിലെ തകരാറ് മൂലം ശ്വാസം മുട്ടി മരണമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് തിരുവനന്തപുരം ചേങ്കോട്ടുക്കോണം സ്വദേശികൾ; മരിച്ചവരിൽ നാല് കുട്ടികളും രണ്ട് സത്രീകളും അടക്കമുള്ളവർ; അപകടം ദമാനിലെ എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വെച്ച്; വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നത് 15 പേർ; ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തി

നേപ്പാളിൽ മലയാളികളായ എട്ട് വിനോദ സഞ്ചാരികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ; ഹോട്ടൽ മുറിയിൽ ഗ്യാസ് ഹീറ്ററിലെ തകരാറ് മൂലം ശ്വാസം മുട്ടി മരണമെന്ന് പ്രാഥമിക നിഗമനം; മരിച്ചത് തിരുവനന്തപുരം ചേങ്കോട്ടുക്കോണം സ്വദേശികൾ; മരിച്ചവരിൽ നാല് കുട്ടികളും രണ്ട് സത്രീകളും അടക്കമുള്ളവർ; അപകടം ദമാനിലെ എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വെച്ച്; വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നത് 15 പേർ; ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തി

മറുനാടൻ മലയാളി ബ്യൂറോ

ദാമൻ: കേരളത്തിൽ നിന്നും നേപ്പാളിലേക്ക് വിനോദ സഞ്ചാരത്തിന് പോയ മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. മലയാളികളായ എട്ടു വിനോദ സഞ്ചാരികളെയാണ് ഹോട്ടൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവർ തിരുവനന്തപുരം ജില്ലക്കാരാണെന്ന സൂചനകൾ ഉണ്ടെങ്കിലും വ്യക്തമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് മക്വാൻപൂർ ജില്ലാ പൊലീസ് മേധാവ് സുശീൽ സിങ് റാത്തോഡ് പറഞ്ഞു. ഇവർ മുറിയിൽ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതേത്തുടർന്ന് ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ ദുരന്തവാർത്ത റിപ്പോർട്ടു ചെയ്തത്.

എവറസ്റ്റ് പനോരമ എന്ന ഹോട്ടലിൽ വച്ചാണ് മലയാളി വിനോദ സഞ്ചാരികൾ മരിച്ചതെന്നാണ് നേപ്പാളിലെ പ്രാദേശിക മാധ്യമമായ അന്നപൂർണ്ണ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചത്. 15 പേരാണ് വിനോദ സഞ്ചാര സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന എച്ച്. എ.എം.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. പ്രബിൻ കുമാർ നായർ (39), ശരണ്യ (34) രഞ്ജിത് കുമാർ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായർ(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.

സംഭവം അറിഞ്ഞ് ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മരണ കാരണം എന്താണെന്നത് അടക്കം മനസ്സിലാക്കൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം പുറത്തു വരേണ്ടതുണ്ട്. നേപ്പാളിലെ മലയാളി അസോസിയേഷൻ അധികൃതരും സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP