Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഞാൻ മാപ്പ് പറയില്ല: ഞാൻ വായിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്; ഈ സംഭവം മറക്കാൻ സാധിക്കുമായിരിക്കും, എന്നാൽ നിഷേധിക്കാൻ സാധിക്കില്ല; പെരിയാറിന്റെ പേരിലുയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്

പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഞാൻ മാപ്പ് പറയില്ല: ഞാൻ വായിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സംസാരിച്ചത്; ഈ സംഭവം മറക്കാൻ സാധിക്കുമായിരിക്കും, എന്നാൽ നിഷേധിക്കാൻ സാധിക്കില്ല; പെരിയാറിന്റെ പേരിലുയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി രജനീകാന്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് ഇ.വി രാമസ്വാമി പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് രജനികാന്ത്. താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും മാപ്പുപറയില്ലെന്നും നടൻ രജനീകാന്ത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. താൻ വായിച്ച പത്രവാർത്തയുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞു. പെരിയാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ദ്രാവിഡർ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ വാക്കുകൾ വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ പെരിയാറിനെതിരെയുള്ള വാക്കുകളിൽ മാപ്പുപറയണമെന്ന ഡിവികെയുടെ ആവശ്യം തള്ളിയാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. 'പെരിയാറിനെതിരെയുള്ള വാക്കുകളിൽ ഞാൻ മാപ്പുപറയില്ല. അന്നത്തെ ന്യൂസ് റിപ്പോർട്ടുകൾ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവർ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. ഈ സംഭവം മറക്കാൻ സാധിക്കുമായിരിക്കും. എന്നാൽ നിഷേധിക്കാൻ സാധിക്കില്ല'- രജനീകാന്ത് പറഞ്ഞു. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പരാമർശം.

 1971ൽ സേലത്ത് വച്ച് അന്ധവിശ്വാസങ്ങൾക്കെതിരെ പെരിയാർ നടത്തിയ റാലിയുമായി ബന്ധപ്പെട്ടായിരുന്നു രജനീകാന്തിന്റെ വാക്കുകൾ. ചന്ദനത്തിന്റെ മാല അണിഞ്ഞ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങൾ പ്രദർശിപ്പിച്ച റാലിയെ സംബന്ധിച്ച് ഒരു വാർത്താമാധ്യമവും റിപ്പോർട്ട് ചെയ്തില്ലെന്ന രജനീകാന്തിന്റെ പരാമർശമാണ് വിവാദമായത്. തുഗ്ലക്കിന്റെ സ്ഥാപകനായ ചോ രാമസ്വാമി മാത്രമാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചതും വിമർശിച്ചതെന്നും രജനീകാന്ത് സൂചിപ്പിച്ചു.

അന്ന് എം കരുണാനിധിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് തമിഴ്‌നാട് ഭരിച്ചിരുന്നത്. തുഗ്ലക്ക് മാസികയുടെ കോപ്പികൾ സർക്കാർ പിടിച്ചെടുത്തു. എന്നിട്ടും ഇവ റീപ്രിന്റ് ചെയ്ത് ചോ രാമസ്വാമി പ്രസിദ്ധീകരിക്കുകയും കോപ്പികൾ വിൽക്കുകയും ചെയ്തു. ഇത് ചൂടപ്പം പോലെയാണ് അന്ന് വിറ്റുപോയതെന്നും രജനീകാന്ത് പറഞ്ഞു.

രജനീകാന്തിനെതിരെ തമിഴ്‌നാട്ടിൽ ദ്രാവിഡർ വിടുതുലെ കഴകത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. രജനീകാന്തിനെതിരെ പൊലീസ് സ്റ്റേഷനിൽ രണ്ട് പരാതികൾ നൽകിയിട്ടുണ്ട്. മാപ്പുപറഞ്ഞില്ലായെങ്കിൽ പുതിയ ചിത്രമായ ദർബാർ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് മുൻപിൽ പ്രതിഷേധിക്കുമെന്നും സംഘടന ഭീഷണിമുഴക്കിയിട്ടുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം, വിഷയത്തിൽ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ കസ്റ്റഡിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു എന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നവോത്ഥാന നായകനായ പെരിയാറിനെതിരെ രജനീകാന്ത് നടത്തിയ ചില പ്രസ്താവനകൾ വൻ വിവാദം ഉയർത്തിയിരുന്നു. ഇതിന്റെ പേരിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ താരത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലും നടന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP