Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രണയത്തിന് ശേഷം വിവാഹം ഒരുങ്ങിയത് വീട്ടുകാരുടെ പൂർണ സമ്മതത്തോടെ; കല്യാണത്തിന് വേണ്ട തയ്യാറടുപ്പുകൾ നടത്തി മുന്നോട്ടുപോകുമ്പോൾ ഞെട്ടലായി ആ വാർത്ത എത്തി; വിവാഹത്തിന് ആഴ്കൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി; ഗുജറാത്തിലെ ഒളിച്ചോട്ട പ്രണയം മറ്റൊരു പ്രണയവിവാഹത്തിനെ തകർത്ത കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: വിവാഹത്തിന് ആഴ്കൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി. ഇതോടെ സുറത്തിലെ വിവാഹം അലങ്കോലമായി. കല്യാണത്തിന് ആഴ്ചകൾ ശേഷിക്കെയാണ് നവവരനും വധുവിനും പണികൊടുത്ത് ഇരുവരുടേയും മാതാപിതാക്കൾ മുങ്ങിയത്. ഇതോടെ കഴിഞ്ഞ ഒരു വർഷമായി കല്യാണത്തിന് വേണ്ട തയ്യാറടുപ്പുകൾ എല്ലാം നടത്തി മുന്നോട്ടുപോയിരുന്ന യുവതിയും യുവാവും വെട്ടിലായി. ഇനി കല്യാണം നടക്കുമോ എന്ന ആശങ്കയിലാണ് ഇരുവരും. വധുവിന്റെ അമ്മയും വരന്റെ അച്ഛനും ചെറുപ്പ കാലത്തെ പ്രണയം പുതുക്കി ബന്ധം പുനരാരംഭിച്ചതാണ് ഒളിച്ചോടലിൽ കലാശിച്ചത്.

ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 48കാരനും 46കാരിയും 10 ദിവസം മുൻപാണ് ഒരുമിച്ച് ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് ഇവരുടെ മക്കൾ തമ്മിലുള്ള കല്യാണം തീരുമാനിച്ചിരുന്നത്. ഇത് നാടിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ മക്കളുടെ വിവാഹ സ്വപ്നം പൊലിഞ്ഞ അവസ്ഥയിലാണ്.

ദിവസങ്ങൾക്ക് മുൻപ് ഇരുവരെയും വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന നിഗമനത്തിലാണ് നാട്ടുകാർ. അച്ഛനെയും അമ്മയെയും കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

വധുവും വരനും സ്നേഹത്തിലായ ശേഷം കഴിഞ്ഞ ഒരു വർഷമായി കല്യാണത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിവരികയായിരുന്നു. ഒരേ സമുദായത്തിൽപ്പെട്ടവരാണ് ഇരുവരും. വീട്ടുകാരെ എല്ലാം വിശ്വാസത്തിലെടുത്ത ശേഷമാണ് വിവാഹതീയ്യതി വരെ നിശ്ചയിച്ചത്. ഈസമയത്തെ ഒളിച്ചോടൽ ബന്ധുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

പ്രതിശ്രുത വരന്റെ അച്ഛൻ ടെക്സ്റ്റയിൽസ് ബിസിനസ്സുകാരനാണ്. രാഷ്ട്രീയ പാർട്ടിയിലെ അംഗവുമാണ്. വധുവിന്റെ അമ്മയും ബിസിനസ്സുകാരനും തമ്മിൽ ചെറുപ്പ കാലത്ത് പ്രണയം ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP