Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ

ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി സൊമാറ്റോ; ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖലയിലെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജിയുടെ ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. ഊബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ യൂബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2017ൽ ഊബർ ഈറ്റ്സ് ഇന്ത്യയിലേക്ക് എത്തിയെങ്കിലും സൊമാറ്റോയുടേയും സ്വിഗ്ഗിയുടേയും ആധിപത്യത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് നേരിട്ടു.

ഊബർ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുത്തു എന്ന കമ്പനിയുടെ സ്ഥിരീകരണം വന്നതിന് പിന്നാലെ ഊബർ ഈറ്റ്സിന്റെ ആപ്ലിക്കേഷനിലും മാറ്റം വന്നു. ഊബർ ഈറ്റ്സിന്റെ സേവനം ഇനി ഇന്ത്യയിൽ ലഭ്യമാവില്ലെന്ന് ഉപഭോക്താക്കൾക്കുള്ള സന്ദേശത്തിൽ കമ്പനി വ്യക്തമാക്കി. ഇന്ത്യയിൽ ഭക്ഷ്യവിതരണ വിഭാഗം ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു എന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കാനുള്ള കച്ചവടത്തിൽ സൊമാറ്റോ പിടിമുറുക്കിയത്. തമിഴ്‌നാട്, കേരള, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ സൊമാറ്റോയേക്കാൾ കൂടുതൽ വേര് ഊബർ ഈറ്റ്സിനുണ്ട്. ഊബർ സൊമാറ്റോയെ വാങ്ങുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും.

എന്നാൽ ഊബർ ഈറ്റ്സ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ടീമിനെ സൊമാറ്റോ ഏറ്റെടുക്കില്ല. നൂറുകണക്കിന് എക്സിക്യൂട്ടീവ്സിന് യൂബറിന്റെ ഇന്ത്യയിലെ മറ്റ് വിഭാഗത്തിലേക്ക് മാറ്റുകയോ, അതല്ലെങ്കിൽ പറഞ്ഞു വിടുകയോ ചെയ്യാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP