Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി റിഫൈനറിക്ക് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരം 80 ദിവസം പിന്നിട്ടു

കൊച്ചി റിഫൈനറിക്ക് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരം 80 ദിവസം പിന്നിട്ടു

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: പൊതുമേഖല പെട്രോളിയം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) നെ ചുളുവിലക്ക് കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നടപടിക്കെതിരെ ശക്തമായെ . ജനകീയ പ്രതിഷേധം ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും സമരത്തെ തകർക്കാനുമുള്ള 

കാപട്യം നിറഞ്ഞ നീക്കമാണ് മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ (ഐ.ഒ സി) കൂടി വാങ്ങൽ മത്സരത്തിൽ പങ്കാളിയാക്കാൻ അനുവദിക്കുമെന്ന പ്രസ്താവനയിലൂടെ മോദി സർക്കാർ ചെയ്തിരിക്കുന്നതെന്ന് സേവ് ബി പി സി എൽ സമരസമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ബി പി സി എൽ ഉം ഐ ഒ സി എൽ ഉം കേന്ദ്ര സർക്കാർ കമ്പനികളാണ്. ഈ സ്ഥാപനങ്ങളിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾക്കായി പതിനായിരക്കണക്കിന്‌കോടി രൂപായാണ് വിവിധ ധനകാര്യ ഏജൻസികളിൽ നിന്നും കടമായി ഈ സ്ഥാപനങ്ങൾ എടുത്തിട്ടുള്ളത്. ഇതിന്റെ പലിശയും തിരിച്ചടവും വലിയ ബാധ്യതകളായി സ്ഥാപനങ്ങൾക്ക് ഇപ്പോൾ തന്നെ മാറിയിട്ടുണ്ട്. ഇതോടൊപ്പം ഐ ഒ സി യുടെ കൈവശമുണ്ടായിരുന്ന ദേശീയ കമ്പോളം സ്വകാര്യ പെട്രോളിയം കമ്പനികളുമായി മത്സരത്തെ നേരിടുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ബിപിസിഎൽ -ന്റെ കേന്ദ്ര സർക്കാർ ഷെയറുകൾ ഐ ഒ സി എൽ ഏറ്റെടുക്കേണ്ടി വന്നാൽ അതിനാവശ്യമായ തുക കണ്ടെത്തുന്നത് ഐ ഒ സി എൽ നെ ഒരിക്കലും കര കയറാൻ പറ്റാത്ത കടക്കെണിയിലാക്കും- ഇപ്പോൾ അതീവ ലാഭകരമായി പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങളുടെ സ്ഥാനത്ത് ഓഹരി കൈമാറ്റത്തിന് ശേഷം വലിയ നഷ്ടങ്ങളുള്ള ഒരു വലിയ സ്ഥാപനമായി ഐ.ഒ.സി എൽ മാറും.

നഷ്ടത്തിൽ എത്തിയാൽ സ്വകാര്യവൽക്കരണത്തിന് പുതിയൊരു ന്യായീകരണം ഒന്നും ആവശ്യവുമില്ല. രണ്ടും ഒരുമിച്ച് വിൽക്കാം.ഇത് ഒരു വൻ ഗൂഢാലോചന കൂടിയാണ്. ജനങ്ങളിൽ ഈ വസ്തുതകൾ വ്യാപകമായി എത്തിക്കേണ്ടത്‌പൊതുമേഖലകൾ സംരക്ഷിക്കേണ്ടത്
ഏവരുടേയും ചുമതലയാണെന്നും ഭാരവാഹികൾ പറഞ്ഞു.നാടെമ്പാടും ജനങ്ങൾ സേവ് ബിപിസി എൽ സമിതികൾ രൂപീകരിച്ച് പ്രതിഷേധം ജനകീയമായി ഉയർത്തിയാൽ മാത്രമേ ബിപിസിഎൽ വിൽപ്പന തടയാൻ കഴിയു എന്തും ഭാരവാഹികൾ പറഞ്ഞു.

കൊച്ചി റിഫൈനറിക്ക് മുന്നിൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ 81-ാം ദിവസത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി ആർ ഇ എ ജോയിന്റ് സെക്രട്ടറിയും സമരസമിതി അംഗവുമായ ജോസഫ് ഡെന്നീസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഒ.സി സ്റ്റാഫ് & വർക്കേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറി സൂരജ് ഐ എസ്. യോഗം ഉദ്ഘാടനം ചെയ്തു. സി ആർ സബ്‌ളിയു എ ജോയിന്റ് സെക്രട്ടറി സുരേഷ്, സി.ആർ.ഇ.എ വൈസ് പ്രസിഡന്റ് എൻ.ആർ. മോഹൻ കുമാർ, ആർ. ഇ യു ജനറൽ സെക്രട്ടറി എസ്.കെ. നസിമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP