Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ വളർച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഐഎംഎഫ്; 4.8 ശതമാനത്തിലധികം വളർച്ച ഇന്ത്യക്കുണ്ടാവില്ലെന്ന് ആഗോള സാമ്പത്തിക സ്ഥാപനം; ആഭ്യന്തര ഉപഭോഗത്തിൽ വമ്പൻ ഇടിവുവന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ നിർമല സീതാരാമൻ വിചാരിച്ചാൽ കഴിയുകയില്ലെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ

ഇന്ത്യയുടെ വളർച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഐഎംഎഫ്; 4.8 ശതമാനത്തിലധികം വളർച്ച ഇന്ത്യക്കുണ്ടാവില്ലെന്ന് ആഗോള സാമ്പത്തിക സ്ഥാപനം; ആഭ്യന്തര ഉപഭോഗത്തിൽ വമ്പൻ ഇടിവുവന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ നിർമല സീതാരാമൻ വിചാരിച്ചാൽ കഴിയുകയില്ലെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിക്കാൻ പത്തുദിവസം മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.). നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം 4.8 ശതമാനമായി ഐ,,എം.എഫ്. വെട്ടിക്കുറച്ചു. ഒക്ടോബറിലെ വിലയിരുത്തലനുസരിച്ച് വരും നടപ്പുനാമ്പത്തിക വർഷത്ത ഇന്ത്യയുടെ വളർച്ച 6.1 ശതമാനമായിരിക്കുമെന്നാണ് ഐ.എം.എഫ്. കണക്കുകൂട്ടിയത്.

ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിക്കുമുന്നോടിയായി ആഗോള സമ്പദ്ഘടനയെക്കുറിച്ചുള്ള റിപ്പോർട്ട് അവസരണത്തിലാണ് ഇന്ത്യൻ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ഐ.എം.എഫിന്റെ മുഖ്യ സ്ാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥിന്റെ നിരീക്ഷണം. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളർച്ചാ നിരക്കിനെ ബാധിക്കുമെന്ന് അവർ പറഞ്ഞു. ഇന്ത്യയിലേയും മറ്റു വളർന്ന് വരുന്ന വിപണികളിലേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വളർച്ചാ അനുമാനം വെട്ടിക്കുറക്കാൻ കാരണമായത്. അതേ സമയം ചൈന-യുഎസ് വ്യാപാര തർക്കം അവസാനിച്ചത് പ്രതീക്ഷ നൽകുന്നുമുണ്ട്.

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളർച്ചാ നിരക്കിനേയും ബാധിക്കും. 130 ബേസിസ് പോയിന്റ് താഴ്‌ത്തിയാണ് രാജ്യത്തിന്റെ വളർച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ചാ നിരക്ക്. ഇന്ത്യയിലെ വളർച്ച കുത്തനെ ഇടിഞ്ഞതായി ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിത ധനകാര്യ മേഖലയിലെ സമ്മർദ്ദവും ഗ്രാമീണ വരുമാന വളർച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവർ വ്യക്തമാക്കി.
ആഗോള വളർച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തിൽനിന്ന് 2020-ൽ 3.3 ശതമാനത്തിലേക്കും 2021-ൽ 3.4 ശതമാനത്തിലേക്കും എത്തും. 2019,2020, വർഷങ്ങളിൽ 0.1 ശതമാനവും 2021-ൽ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണെന്നും ഗീതാ ഗോപിനാഥ് കൂട്ടിച്ചേർത്തു.

പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകൾ നിർബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പുതിയ വിലയിരുത്തൽ അനുസരിച്ച് 2020-ൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5.8 ശതമാനമായിരിക്കും. മുൻ അനുമാനത്തെക്കാൾ 1.2 ശതമാനം കുറവ്. സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഗുണം പ്രതിഫലിച്ചുതുടങ്ങുക 2021 മുതൽക്കാകും. 2021-ൽ വളർച്ചാനിരക്ക് 6.5 ശതമാനത്തിലേക്കുയരും. എന്നാലിതും മുൻ പ്രവചനതത്തെക്കാൾ 0.9 ശതമാനം കുറവാണ്. ചൈനയാകട്ടെ, അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടതിന്റെ ഗുണഫലം അനുഭവിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP