Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്നത് വലിയ സമ്മർദ്ദം: ഇന്ത്യയുടെ വളർച്ചാനിരക്ക് വെട്ടിക്കുറച്ച് ഐ.എം.എഫ്; നടപ്പ് വർഷത്തെ വളർച്ചാ അനുമാനം 4. 8 ശതമാനം

ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്നത് വലിയ സമ്മർദ്ദം: ഇന്ത്യയുടെ വളർച്ചാനിരക്ക് വെട്ടിക്കുറച്ച് ഐ.എം.എഫ്; നടപ്പ് വർഷത്തെ വളർച്ചാ അനുമാനം 4. 8 ശതമാനം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: 2019ലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായുള്ള ആഗോള സാമ്പത്തികാവസ്ഥയെക്കുറിച്ച റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി. നടപ്പു സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക്അനുമാനം 4.8 ശതമാനമായി കുറച്ച് രാജ്യാന്തര നാണയനിധി (ഐ.എം.എഫ്).

കഴിഞ്ഞ ഒക്ടോബറിൽ 2109-20 സാമ്പത്തികവർഷത്തെ വളർച്ച 6.1 ശതമാനമായിരിക്കുമെന്ന അനുമാനമാണ് ജനുവരിയിലെ ലോകസാമ്പത്തിക അവലോകനത്തിൽ (ഡബ്ല്യു.ഇ.ഒ) കുത്തനെ വെട്ടിക്കുറച്ചത്. ബാങ്ക് ഇതര ധനകാര്യ മേഖല അഭിമുഖീകരിക്കുന്ന സമ്മർദവും ഗ്രാമീണ വരുമാന വളർച്ചയിലെ ദുർബലാവസ്ഥയും കണക്കിലെടുത്താണു ഐ.എം.എഫ്. രാജ്യത്തിന്റെ വളർച്ചാനിരക്ക് പുനർനിർണയിച്ചത്.

ഇന്ത്യയുടെ വളർച്ചയിലെ തളർച്ച ലോകസാമ്പത്തികവളർച്ചയിലും പ്രതിഫലിക്കും. ഒക്ടോബറിൽ പുറത്തുവിട്ട കണക്കിൽ ലോകസാമ്പത്തികവളർച്ച 3.0 ശതമാനമായിരുന്നത് 2.9 ശതമാനമായി പുനർനിർണയിച്ചിട്ടുണ്ട്. പുതിയ കണക്കുകൂട്ടൽപ്രകാരം 2020-ലെ രാജ്യത്തിന്റെ വളർച്ചാനിരക്ക് 5.8 ശതമാനമായിരിക്കും. മുൻഅനുമാനത്തേക്കാൾ 1.2 ശതമാനം കുറവ്. വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിൽ ഐ.എം.എഫ്. രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണിത്.

എന്നാൽ സാമ്പത്തിക ഉത്തേജക പാക്കേജുകളുടെ പിൻബലവും എണ്ണവിലയിലുണ്ടാകുന്ന കുറവും 2021-ൽ വളർച്ചാനിരക്ക് 6.5 ശതമാനമാനത്തിലേക്കു തിരിച്ചെത്തിക്കുമെന്നും ഐ.എം.എഫ്. റിപ്പോർട്ട് പറയുന്നു. ഇതും മുൻപ്രവചനത്തേക്കാൾ 0.9 ശതമാനം കുറവാണ്. ഇന്ത്യയുടെ വളർച്ച താഴേക്കാണെന്ന് ഐ.എം.എഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. ഗ്രാമീണമേഖലയെഗ്രസിച്ച മുരടിപ്പാണ് വളർച്ച കൂപ്പുകുത്താൻ ഇടയാക്കിയതെന്ന് അവർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP