Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതിയുടെ പേരിൽ വോട്ട് ചോർച്ച ഭയന്ന് അകാലിദൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെ ഡൽഹിയിൽ ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലായി; സാധാരണക്കാരുടെ ആരാധന ഏറ്റു വാങ്ങി കെജ്രിവാൾ അധികാരത്തിലേക്ക് പറന്നടുക്കുന്നു; ബിജെപി സ്വപ്‌നങ്ങൾ ഉപേക്ഷിക്കുമ്പോൾ ആം ആദ്മിയുടെ സ്വപ്‌നങ്ങൾ തളിർക്കുന്നത് ഇങ്ങനെ

പൗരത്വ ഭേദഗതിയുടെ പേരിൽ വോട്ട് ചോർച്ച ഭയന്ന് അകാലിദൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെ ഡൽഹിയിൽ ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലായി; സാധാരണക്കാരുടെ ആരാധന ഏറ്റു വാങ്ങി കെജ്രിവാൾ അധികാരത്തിലേക്ക് പറന്നടുക്കുന്നു; ബിജെപി സ്വപ്‌നങ്ങൾ ഉപേക്ഷിക്കുമ്പോൾ ആം ആദ്മിയുടെ സ്വപ്‌നങ്ങൾ തളിർക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാധാരണക്കാരുടെ ആരാധന ഏറ്റു വാങ്ങി ഡൽഹിയുടെ ഭരണ ചക്രത്തിലേക്ക് കെജ്രിവാൾ പറന്നടുക്കുന്നു. ശിരോമണി അകാലിദൾ തിങ്കളാഴ്ച തന്നെ തങ്ങൾ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചതോടെ ഡൽഹിയിൽ ബിജെപിയുടെ അവസ്ഥ കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. പൗരത്വ ഭേദഗതിയുടെ പേരിൽ വോട്ട് ചോർച്ച ഭയന്നാണ് അകാലിദൾ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിആകുമ്പോൾ ആം ആദ്മിക്കും കെജ്രിവാളിനും ഡൽഹിയുടെ ഭരണ ചക്രത്തിലേക്കുള്ള വഴി കൂടുതൽ എളുപ്പമാക്കുകയാണ്.

പൗരത്വ ഭേദഗതിയുടെ പേരിൽ വോട്ട് ചോർച്ച ഭയന്ന് അകാലിദൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെ ഡൽഹിയിൽ ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലായി. മുന്നേ തന്നെ സർവ്വേ ഫലങ്ങളെല്ലാം കെജ്രിവാളിനും ആം ആദ്മിക്കും അനുകൂലമായാണ് വന്നത്. ഓരോ സർവ്വേ ഫലം കഴിയുമ്പോഴും അരവിന്ദ് കെജ്രിവാൾ തന്റെ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഡൽഹിയിലെ പകുതിയിലധികം ജനങ്ങളും കെജ്രിവാൾ തന്നെ ഡൽഹിയുടെ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹമാണ് പങ്കുവെയ്ക്കുന്നത്. അതിനിടയിലാണ് മുഖ്യ എതിരാളിയായി രംഗത്തിറങ്ങിയ ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലാക്കി കൊണ്ട് അകാലിദള്ളിന്റെ പിന്മാറ്റവും. ഇതോടെ ഡൽഹി പിടിച്ചെടുക്കാമെന്ന ബിജെപിയുടെ സ്പനത്തിന്റെ ഉച്ചിയിലാണ് അകാലിദൾ അടിച്ചിരിക്കുന്നത്.

ഇതോടെ ഡൽഹിയിലെ ബിജെപിയുടെ മോഹത്തിന്റെ നിറം പതിയെ പതിയെ മങ്ങിക്കൊണ്ടിരിക്കുകയാണ്. ദിവസം ചെല്ലുന്തോറും കെജ്രിവാൾ എന്ന ഒറ്റയാൾ പട്ടാളത്തിനുള്ള പിന്തുണ ഏറുകയും ചെയ്യുന്നു. പൗരത്വ നിയമത്തിൽ ബിജെപിക്ക് ഒപ്പമെന്ന് എന്ന് പ്രഖ്യാപിച്ച് അകാലിദൾ രംഗത്ത് എത്തിയിരുന്നു. ഇത് ജനങ്ങളിൽ നിന്നും കനത്ത തിരിച്ചടി ലഭിക്കുമെന്നും ഇവർ ഭയക്കുന്നു. ഇതോടെയാണ് വർഷങ്ങളായുള്ള ബിജെപി സഖ്യം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ നിന്നനും വിട്ടു നിൽക്കാൻ അകാലിദള്ളിനെ പ്രേരിപ്പിച്ചത്. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കി ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറുകയാണെന്നും അകാലിദൾ വ്യക്തമാക്കുക ആയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പൗരത്വ രജിസ്റ്റർ പുതുക്കുന്നതിനോട് യോജിപ്പില്ലെന്നും അകാലി ദൾ പറയുന്നു. ഒരു മത വിഭാഗത്തെ മാത്രം ഒഴിവാക്കുന്നതിനോട് യോജിപ്പില്ലെന്നാണ് അകാലിദൾ പറയുന്നത്. എന്നാൽ തങ്ങളുടെ നിലപാട് പുലിവാലാകുമനെന്ന് പേടിച്ചണ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ അകാലിദൾ തീരുമാനിച്ചത്.

വരുന്ന തിരഞ്ഞെടുപ്പിൽ അകാലിദള്ളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ബിജെപിയും ഒന്നും മിണ്ടുന്നില്ല. അകാലിദള്ളിനെ ഒഴിവാക്കിയാണ് അടുത്ത തിരഞ്ഞെചടുപ്പിൽ ആരൊക്കെയായി സഖ്യമുണ്ടാക്കുമെന്ന ലിസ്റ്റ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 21ന് ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷൻ അവസാനിക്കും. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 11ന് ഫലപ്രഖ്യാപനവും നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP