Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനും താഹയും മാവോയിസ്റ്റുകൾ ആണെങ്കിൽ മുഖ്യമന്ത്രി തെളിവു തരൂ; യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധന ഇവിടെ പാലിച്ചില്ല; എല്ലാ യുഎപിഎ കേസുകളും ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്നില്ല; ഈ കേസ് എൻഐഎയിലേക്ക് സർക്കാറിന്റെ ഇടപെടൽ മൂലം; അമിത് ഷായും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം? മനുഷ്യാവകാശ പ്രശ്നമായതു കൊണ്ടാണ് പ്രതിപക്ഷം ഇടപെടുന്നത്; അലന്റെയും താഹയുടെയും വീടു സന്ദർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

അലനും താഹയും മാവോയിസ്റ്റുകൾ ആണെങ്കിൽ മുഖ്യമന്ത്രി തെളിവു തരൂ; യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധന ഇവിടെ പാലിച്ചില്ല; എല്ലാ യുഎപിഎ കേസുകളും ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്നില്ല; ഈ കേസ് എൻഐഎയിലേക്ക് സർക്കാറിന്റെ ഇടപെടൽ മൂലം; അമിത് ഷായും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം? മനുഷ്യാവകാശ പ്രശ്നമായതു കൊണ്ടാണ് പ്രതിപക്ഷം ഇടപെടുന്നത്; അലന്റെയും താഹയുടെയും വീടു സന്ദർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റു ചെയ്ത താഹയുടെ വസതി സന്ദർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും താഹയും മാവോയിസ്റ്റ് ആണെന്നതിന് മുഖ്യമന്ത്രി തെളിവ് തരണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. എൻഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദർശനം.

യുഎപിഎ കേസ് നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചു.'യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എൻഐഎ ഏറ്റെടുക്കാറില്ല.എന്നാൽ ഈ കേസ് എൻഐഎയുടെ കൈയിലേക്ക് കേസെത്തുന്നത് സംസ്ഥാനസർക്കാരിന്റെ ഇടപെടൽ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സർക്കാരിന്റെ കൈവശമുള്ളതെന്ന സർക്കാർ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ല'. ഈ വിഷയത്തിൽ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. താഹയ്ക്കും അലനും വേണ്ടി യുഡിഎഫ് ശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം വ്യക്തമാക്കുന്നത്.

യുഎപിഎ കേസിൽ അറസ്റ്റിലായ താഹയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പൊലീസ് പറയുന്നതെല്ലാം ശരിയല്ലെന്നും അങ്ങനെ പലവട്ടം തെളിഞ്ഞതാണെന്നും ആരോപിച്ച ചെന്നിത്തല വിഷയം സഭയിൽ ഉന്നയിക്കുമെന്നും അറിയിച്ചു. അലന്റെയും താഹയുടെയും വിഷയത്തിൽ ഇടപെടാൻ യുഡിഎഫ് തീരുമാനിച്ചതായി എം.കെ.മുനീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും.

കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അതിനിടെ യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടൽ. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എൻഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു. എന്നൽ ഇവർക്ക് മറപടിയുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.

ഇരുവരും പാർട്ടി പ്രവർത്തകരല്ലെന്നും അലനും താഹയും എസ്എഫ്‌ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്നും പാർട്ടി പരിശോധനയിൽ അവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും. അവർ പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അവസരം മുതലെടുക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP