Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഷ്ടപരിഹാരം കണകാക്കാൻ സർവ്വേയുമായി എത്തിയ അധികാരികളോട് മുഖം തിരിച്ചു നാട്ടുകാർ: പൗരത്വ രജിസ്റ്റർ പേടിയിൽ ദേശിയപാത കണക്കെടുപ്പും അവതാളത്തിൽ; ഇക്കുറി സെൻസസും കുളമായേക്കും; അനവസരത്തിൽ പൗരന്മാരുടെ രജിസ്റ്റർ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട മോദിയും അമിത്ഷായുടെയും സകല കണക്കെടുപ്പുകളും അവതാളത്തിലാകുന്നത് ഇങ്ങനെ

നഷ്ടപരിഹാരം കണകാക്കാൻ സർവ്വേയുമായി എത്തിയ അധികാരികളോട് മുഖം തിരിച്ചു നാട്ടുകാർ: പൗരത്വ രജിസ്റ്റർ പേടിയിൽ ദേശിയപാത കണക്കെടുപ്പും അവതാളത്തിൽ; ഇക്കുറി സെൻസസും കുളമായേക്കും; അനവസരത്തിൽ പൗരന്മാരുടെ രജിസ്റ്റർ ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട മോദിയും അമിത്ഷായുടെയും സകല കണക്കെടുപ്പുകളും അവതാളത്തിലാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ദേശീയപാത വികസനപദ്ധതി ബാധിക്കുന്നവരുടെ വിവരശേഖരണ സർവേയോട് മുഖംതിരിച്ച് നാട്ടുകാർ. ഇതോടെ വിവരശേഖരണത്തിന് എത്തിയ ഉദ്യോസ്ഥരാണ് ഇപ്പോൾ പെട്ടിരിക്കുന്നത്്. വേറൊന്നുമല്ല പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം നടക്കുന്നെന്ന പ്രചാരണമാണ് ഇതിനുകാരണം. ഇതോടെയാണ് പൗരത്വ രജിസ്റ്റർ പേടിയിൽ ദേശിയപാത കണക്കെടുപ്പും അവതാളത്തിലായിരിക്കുന്നത്.

ദേശിയ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ജനസംഖ്യ കണക്കെടുപ്പും ഇതിനോടകം നടന്നുകൊണ്ടിരിക്കുകയാണ്. ഇതാകാം ഇത്തരത്തിലുള്ള പ്രചരണത്തിന് വഴിവെച്ചതെന്ന് സാരം. പൗരത്വഭേദഗതി നിയമം ഇക്കഴിഞ്ഞ ജനുവരി പത്തിനാണ് നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധ ജ്വാല കനക്കുമ്പോൾ ദേശിയ സെൻസസും അവതാളത്തിലാകുന്നത്.

ദേശിയ പാത വികസനത്തിന് എത്തുന്ന സർവ്വേ മാത്രമല്ല. ഭൂമി എറ്റെടുക്കുന്ന എല്ലാ മേഖലയിലും സർവ്വേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരോട് മുഖം തിരിക്കുകയാണ് രാജ്യത്തിന്റെ പലഭാഗത്തും. ഇതോടെ രാജ്യത്ത് പൗര്ത്വ രജിസ്റ്റർ ഉണ്ടാക്കാൻ പുറപ്പെട്ട മോദിയുടെയും അമിത് ഷായുടെയും സകല കണക്കെടുപ്പുകളുമാണ് ഇതോടെ അവതാളത്തിലാകുന്നത്.

ദേശിയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ സർവ്വേ നാളുകൾക്ക് മുമ്പ് നിറുത്തി വെച്ചിരുന്നു. പൗരത്വ രജിസ്റ്റർ സംബന്ധമായ വിഷയമാണ് ഇത്തരത്തിലുള്ള നിർത്തിവെക്കലിന് കാരണമെന്ന് ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, വീണ്ടും നഷ്ടപരിഹാരം കാണാൻ എത്തുന്ന ഉദ്യോഗസ്ഥരെ മുഖം തിരിക്കു്ന്നത്. വൻകിട പദ്ധതികൾ ബാധിക്കുന്ന ജനവിഭാഗത്തിന്റെ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്നത് പതിവാണ്. പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയവ നിശ്ചയിക്കുന്നത് സർവേഫലംകൂടി അടിസ്ഥാനമാക്കിയാണ്. കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ജീവനോപാധി നഷ്ടമാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. കടകളിലെ ജോലിക്കാർക്ക് സേവനകാലം പരിഗണിച്ചും നഷ്ടപരിഹാരം ലഭിക്കും. ഇതിന് അർഹതയുള്ളവരെ കണ്ടെത്തുന്നത് സർവേയിലൂടെയാണ്.

ആലപ്പുഴ, കൊല്ലം ജില്ലകളിൽ നേരത്തേയുള്ള വിജ്ഞാപനപ്രകാരം ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തിനിർണയിച്ച് കല്ലിട്ടിട്ടുണ്ട്. ഈ രൂപരേഖ അടിസ്ഥാനമാക്കിയാണ് പുതിയ വിജ്ഞാപനം വരുന്നത്. ഈ സാഹചര്യത്തിൽ വിജ്ഞാപനത്തിന് കാത്തുനിൽക്കാതെ സർവേ നടപടികൾ ആരംഭിക്കുകയായിരുന്നു. സർവേ വൈകുന്നത് നീണ്ടുപോകുന്ന ആറുവരിപ്പാത പദ്ധതി ഇനിയും വൈകാനിടയാക്കുമെന്ന് ദേശീയപാത അഥോറിറ്റി അധികൃതർ പറയുന്നു.

തുറവൂർമുതൽ കഴക്കൂട്ടംവരെയുള്ള 172 കിലോമീറ്റർ പദ്ധതി അഞ്ച് റീച്ചുകളായാണ് സർവ്വേ നടക്കുന്നത്. ഫെബ്രുവരി അവസാനം സർവേ പൂർത്തിയാക്കി റിപ്പോർട്ട് ദേശീയപാത അഥോറിറ്റിക്ക് കൈമാറണം. എന്നാൽ പൗരത്വ രജിസ്റ്റർ ഭീതിയിൽ കഴിയുന്ന നാട്ടുകാരാണ് ഇപ്പോൾ സർവ്വേകളിൽ മുഖം തിരിച്ച് ഇരിക്കുന്നത്. ഇതിൽ ആദ്യറീച്ചായ തുറവൂർ-പറവൂർ ഭാഗത്തെ സർവേ നേരത്തേ പൂർത്തിയായിരുന്നു. പറവൂർ-കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം, കടമ്പാട്ടുകോണം-കഴക്കൂട്ടം റീച്ചുകളിലാണ് ഇപ്പോൾ സർവേ നടക്കേണ്ടത്.

തുറവൂർ-കഴക്കൂട്ടം പാതയുടെ കൺസെൽട്ടൻസിയായ സ്മെക്കും ഉപകരാറുകാരായ സമീറ കൺസ്ട്രക്ഷൻസും ചേർന്നാണ് സർവേ നടത്തുന്നത്. ഫെബ്രുവരി അവസാനം സർവേ പൂർത്തിയാക്കി റിപ്പോർട്ട് ദേശീയപാത അഥോറിറ്റിക്ക് കൈമാറണം.

ശേഖരിക്കുന്ന വിവരങ്ങൾ ഇവയൊക്കെയാണ്, ഏറ്റെടുക്കുന്ന ഭൂമിയിൽ നിൽക്കുന്ന കെട്ടിടങ്ങളുടെ സർവേ നമ്പർ, പഴക്കം, കെട്ടിടത്തിലുള്ള സ്ഥാപനങ്ങൾ, ജീവനക്കാരുടെ എണ്ണം, അവർ ജോലിചെയ്തുതുടങ്ങിയ വർഷം, താമസക്കാരുടെ വരുമാനം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP