Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനഞ്ചുകാരിയെ കണ്ടാൽ നൂറ് വയസ്സ് തോന്നിച്ചതോടെ സ്‌കൂളിൽ പോകാൻ പോലും ആവാത്ത കളിയാക്കലുകൾ; അജ്ഞാതരായ ചിലർ ചേർന്ന് പണം ശേഖരിച്ചപ്പോൾ പകരം കിട്ടിയത് അതിസുന്ദരമായ മുഖം: ഒരു മുഖം മാറ്റത്തിന്റെ ഹൃദ്യമായ കഥയറിയാം

പതിനഞ്ചുകാരിയെ കണ്ടാൽ നൂറ് വയസ്സ് തോന്നിച്ചതോടെ സ്‌കൂളിൽ പോകാൻ പോലും ആവാത്ത കളിയാക്കലുകൾ; അജ്ഞാതരായ ചിലർ ചേർന്ന് പണം ശേഖരിച്ചപ്പോൾ പകരം കിട്ടിയത് അതിസുന്ദരമായ മുഖം: ഒരു മുഖം മാറ്റത്തിന്റെ ഹൃദ്യമായ കഥയറിയാം

സ്വന്തം ലേഖകൻ

ബീജിങ്: പ്രായം പതിനഞ്ചേ ഉള്ളെങ്കിലും ഈ പെൺകുട്ടിയെ കണ്ടാൽ നൂറ് വയസ്സെങ്കിലും തോന്നിക്കും. തൊലിപുറത്തുണ്ടായ അപൂർവ്വ രോഗം മൂലം പ്രായം ചെന്നവരെ പോലെ ഇരുന്നതോടെ കൂട്ടുകാരുടെ കളിയാക്കലും കലശലായി. ഇതോടെ പഠനം ഉപേക്ഷിച്ച പെൺകുട്ടിക്ക് സുമനസ്സുകളുടെ സഹായം എത്തിയതോടെ തിരികെ കിട്ടിയത് അതി സുന്ദരമായ മുഖം.

കൗമാരപ്രായത്തിൽ തന്നെ കിളവിമാരെ പോലെ ഇരുന്ന പെൺകുട്ടിയുടെ അവസ്ഥ കണ്ട് അജ്ഞാതരായ ചില നല്ല മനുഷ്യർ ചേർന്ന് പെൺകുട്ടിയുടെ ചികിത്സയ്ക്കായ പണം കണ്ടെത്തിയതാണ് പെൺകുട്ടിയുടെ ജീവിതത്തിൽ വഴിത്തിരവായത്്. സുമനസ്സുകൾ ഒത്തൊരുമിച്ചതോടെ പെൺകുട്ടിക്ക് പ്ലാസ്റ്റിക് സർജറിക്കുള്ള വഴിയൊരുങ്ങുക ആയിരുന്നു. ഇതോടെ ആരും കണ്ടാൽ കൊതിക്കുന്ന സുന്ദരമായ മുഖമാണ് പെൺകുട്ടിക്ക് തിരികരെ കിട്ടിയത്.

സിയോ ഫെങ് എ്‌ന കൗമാരക്കാരിക്കാണ് തന്റെ പ്രായത്തിനൊത്ത മുഖം തിരികെ കിട്ടിയത്. കൂട്ടുകാരിൽ നിന്നും കളിയാക്കൽ ശക്തമായതും അപകർഷതാ ബോധവും ഇൻഫീരിയോറിറ്റി കോംപ്ലക്‌സും മൂലം പെൺകുട്ടി പഠനം പോലും ഉപേക്ഷിക്കുക ആയിരുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടി പ്ലാസ്റ്റിക് സർജറിക്ക് വിധേയമായത്. ഏഴര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക ഒടുവിലാണ് പെൺകുട്ടിക്ക് സുന്ദരമായ മുഖം ലഭിച്ചത്. ഇന്നലെയാണ് പെൺകുട്ടി സർജറിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

80 ലക്ഷം പേരിൽ ഒരാൾക്കുണ്ടാകുന്ന അപൂർവ്വ ജനിതക രോഗമായ പ്രൊജേറിയയാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഷെന്യാങ് സൺലൈൻ പ്ലാസ്റ്റിക് സർജറി ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. എന്നാൽ സിയാവോയ്ക്ക് തൊലിപ്പുറത്ത് മാത്രമേ അസുഖം ഉണ്ടായിരുന്നുള്ളു. അവയവങ്ങളെ ബാധിച്ചിരുന്നില്ല. അതിനാൽ തന്നെ ചികിത്സ എളുപ്പമാവുകയും ചെയ്തു. ഈ പെൺകുട്ടിയുടെ അമ്മയ്ക്കും ഇതേ രോഗമുള്ളതായാണ് റിപ്പോർട്ട്.

പെൺകുട്ടിയുടെ പരിതാപകരമായ അവസ്ഥ കണ്ട് അജ്ഞാതരായ ചില നല്ല മനുഷ്യർ ചേർന്ന് പെൺകുട്ടിയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുക ആയിരുന്നു. പത്ത് സർജന്മാരും മൂന്ന് അനസ്‌തേഷ്യനിസ്റ്റും അഞ്ച് നഴ്‌സുമാരും ചേർന്നാണ് പെൺകുട്ടിയുടെ ഓപ്പറേഷൻ നടത്തിയത്. ഡിസംബർ 29നായിരുന്നു സർജറി. അധികമായ തൊലികൾ നീക്കം ചെയ്യുകയും മൂക്കും പുരികങ്ങളും വായുമെല്ലാം റീ ഷേപ്പ് ചെയ്യുകയും ചെയ്തു.

അതേ സമയം പെൺകുട്ടിയുടെ ചികിത്സ സൗജന്യമായി ചെയ്ത് നൽകി ആശുപത്രി അധികൃതരും മാതൃകയായി. ജനങ്ങൾ പിരിച്ച പണം പെൺകുട്ടിയുടെ തുടർ പഠനത്തിനും ഇനിയുള്ള ദിവസങ്ങളിലെ രോഗമുക്തിക്കു വേണ്ടി ചെലവാക്കാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്. 18,50,600 രൂപയാണ് ജനങ്ങൾ പിരിച്ചെടുത്തത്. എന്നാൽ അഞ്ച് ലക്ഷം രൂപ മാത്രമാണ് ചികിത്സയ്ക്കായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP