Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൾഫ് രാജ്യങ്ങളിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ റിക്രൂട്ട്‌മെന്റ് ഏജൻസി തട്ടിയത് കോടികൾ; പനമ്പള്ളി നഗറിലെ ജോർജ് ഇന്റർനാഷനൽ കൺസൾട്ടന്റ് ഏജൻസിക്കെതിരെ പരാതിയുമായി എത്തിയത് 102 പേർ; ചിലർക്ക് നഷ്ടമായത് പത്ത് ലക്ഷം രൂപ വരെ: പണം വാങ്ങി തട്ടിപ്പു നടത്തിയ പ്രതികൾ ഒളിവിൽ

ഗൾഫ് രാജ്യങ്ങളിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ റിക്രൂട്ട്‌മെന്റ് ഏജൻസി തട്ടിയത് കോടികൾ; പനമ്പള്ളി നഗറിലെ ജോർജ് ഇന്റർനാഷനൽ കൺസൾട്ടന്റ് ഏജൻസിക്കെതിരെ പരാതിയുമായി എത്തിയത് 102 പേർ; ചിലർക്ക് നഷ്ടമായത് പത്ത് ലക്ഷം രൂപ വരെ: പണം വാങ്ങി തട്ടിപ്പു നടത്തിയ പ്രതികൾ ഒളിവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ഗൾഫ് രാജ്യങ്ങളിൽ നഴ്‌സായി ജോലി വാഗ്ദാനം ചെയ്ത കോടികൾ തട്ടിയതായി പരാതി. എറണാകുളം പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജൻസിയായ ജോർജ് ഇന്റർനാഷനൽ കൺസൽറ്റന്റ് ഏജൻസിയാണ് പണം തട്ടിച്ചത്. കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്നാണ് പരാതി. ചിലർക്ക് പത്ത് ലക്ഷം രൂപ വരെ നഷ്ടമായതായാണ് റിപ്പോർട്ട്.

3

2017 മുതൽ പണം നൽകിയ 102 പേരാണു പരാതിയുമായെത്തിയത്. തട്ടിപ്പിനിരയായവർ ഏജൻസിക്കു മുന്നിൽ ധർണ നടത്തി. പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും തിരികെ നൽകാതിരിക്കുകയും നൽകിയ ചെക്കുകൾ മടങ്ങുകയും ചെയ്തതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം ആവശ്യപ്പെട്ട കുറച്ചു പേർക്ക് ഏജൻസി ചെക്കുകൾ നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകൾ മടങ്ങി.

പണം തിരികെ നൽകാം എന്നു വിശ്വസിപ്പിച്ചു ഇന്നലെ വിളിച്ചു വരുത്തിയെങ്കിലും കിട്ടാതെ വന്നതിനെത്തുടർന്നാണ് ഉദ്യോഗാർഥികൾ ധർണ നടത്തിയത്. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. മൂന്ന വർഷമായിട്ടും ജോലി ലഭിക്കാത്തവർ പണം തിരികെ ആവശ്യപ്പെട്ടു. അതും കിട്ടാതെ വന്നപ്പോൾ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഉദ്യോഗാർഥികളിൽ പലരുടെയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും ഏജൻസിയുടെ കൈവശമാണ്. പണം കൂടുതൽ നൽകിയവരിൽ ചിലരെ വിസിറ്റിങ് വീസയിൽ വിദേശത്തേക്ക് അയച്ചിരുന്നു. എന്നാൽ, ഇവർക്കാർക്കും ജോലി ലഭിച്ചില്ല.

റിക്രൂട്‌മെന്റ് തട്ടിപ്പ് നടത്തിയ പ്രതികൾ ഒളിവിലാണെന്നു പൊലീസ്. സ്ഥാപനത്തിന്റെ ലൈസൻസികളായ കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജ്, ഭർത്താവ് ജോർജ് ജോസ് എന്നിവർ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്‌സൺ, വിൻസന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്കു സ്ഥാപനം നടത്തുന്നതിനു കരാർ കൊടുത്തിരിക്കുകയാണ്. കരാറെടുത്തവർ ഉദ്യോഗാർഥികളിൽനിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ ശേഷം മുങ്ങുകയായിരുന്നു.

ഇതിനിടെ പരാതിക്കാർ ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കാൻ തുടങ്ങിയതോടെ ലൈസൻസി സ്ഥാപനം നടത്തുന്നതിനു പൊലീസ് സുരക്ഷ തേടി കോടതിയെ സമീപിക്കുകയും അത് അനുവദിക്കുകയും ചെയ്തു. ഉദ്യോഗാർഥികൾ എത്തിയപ്പോൾ സ്ഥാപനത്തിലേക്കു പ്രവേശിപ്പിക്കാതെ പൊലീസ് ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ ലൈസൻസ് ഉടമയും പ്രതിയാണെന്നു കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ഇതിൽ കോടതി വാദം കേൾക്കുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP