Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോടു ചേർന്ന് സൈക്കിൾ ട്രാക്ക്; നടുവിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയുമായി ഒരുങ്ങിയ കോതി അപ്രോച്ച് റോഡിലെ സൈക്കിൾ ട്രാക്ക് എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോടു ചേർന്ന് സൈക്കിൾ ട്രാക്ക്; നടുവിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയുമായി ഒരുങ്ങിയ കോതി അപ്രോച്ച് റോഡിലെ സൈക്കിൾ ട്രാക്ക് എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: നടുവിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയുമായി സംസ്ഥാനത്ത് ആദ്യമായി പൊതുറോഡിനോടു ചേർന്ന് നിർമ്മിക്കപ്പെട്ട സൈക്കിൾ ട്രാക്ക് ഇനി ജനങ്ങൾക്കു സ്വന്തം. കോഴിക്കോട് സൗത്ത് ബീച്ചിനു തെക്ക് പള്ളിക്കണ്ടി മേഖലയിൽ കോതി അപ്രോച്ച് റോഡിലാണ് സൈക്കിൾ ട്രാക്ക് ഉദ്ഘാടനം ചെയ്തത്. മൂന്നു മീറ്ററോളം വീതിയും ഒരു കിലോമീറ്ററോളം നീളവുമുള്ള ട്രാക്കിന്റെ നിർമ്മാണ ഒന്നര വർഷത്തോളമെടുത്താണ് പൂർത്തിയായത്.

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ഈ വിശാലമായ സൈക്കിൾ ട്രാക്ക് നിർമ്മിച്ചിരിക്കുന്നത്. നടപ്പാതയിൽ ടൈലുകൾ പാകിയിട്ടുണ്ട്. സൈക്കിൾ ട്രാക്കിൽ പരുപരുത്ത പ്രതലമാണ്. സൈക്കിൾ തിരിക്കാനും റോഡിലേക്കിറങ്ങാനുമെല്ലാം ഇടമുണ്ട്. ആളുകൾക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എം.കെ.മുനീർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണം ഏറ്റെടുത്തത്. രണ്ടു മഴക്കാലവും കടൽക്ഷോഭവുമടക്കമുള്ള വെല്ലുവിളികൾ കാരണമാണ് നിർമ്മാണം നീണ്ടത്.

കോതി സൈക്കിൾ ട്രാക്കിന്റെയും വാക്ക് വേയുടെയും ഉദ്ഘാടനം ട്രാക്കിലൂടെ സൈക്കിളോടിച്ച് എം.കെ.മുനീർ നിർവഹിച്ചു. കലക്ടർ സാംബശിവറാവു, സിറ്റി പൊലിസ് കമ്മിഷണർ എ.വി.ജോർജ് എന്നവരും എംഎൽഎയ്‌ക്കൊപ്പം സൈക്കിളോടിച്ചു. കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ, എൻ.സി.അബൂബക്കർ, കൗൺസിലർമാരായ ഷമിൽ തങ്ങൾ, സി.പി.ശ്രീകല, എ.വി.അൻവർ, പി.വി.അവറാൻ, ഫൈസൽ പള്ളിക്കണ്ടി, എ.ടി.മൊയ്തീൻകോയ, നിസാർ പള്ളിതാഴം, വി.റാസിക് തുടങ്ങിയവർ പ്രസംഗിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP