Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൗ ജിഹാദ് നിലപാട് മുസ്‌ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ല; പൗരത്വ നിയമഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നും സിറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മിഷൻ

ലൗ ജിഹാദ് നിലപാട് മുസ്‌ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ല; പൗരത്വ നിയമഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നും സിറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മിഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിലും ലൗ ജിഹാദ് വിഷയത്തിലും നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭ. പൗരത്വ നിയമഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ല. പൗരത്വ നിയമഭേദഗതിയിൽ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘപരിവാറിന്റ ക്രൈസ്തവ വിരുദ്ധ നിലപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സഭ വ്യക്തമാക്കുന്നു. ലൗ ജിഹാദ് വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിനെ വളച്ചൊടിക്കുന്നതിനെതിരെയും ജാഗ്രത പുലർത്തണമെന്ന് സിറോ മലബാർ സഭ മെത്രാൻ സിനഡിന്റെ പബ്ലിക് അഫയേഴ്സ് കമ്മിഷൻ ആഹ്വാനം ചെയ്യുന്നു.

സിറോ മലബാർ സഭയുടെ നിലപാട് മുസ്ലിം സമുദായത്തിന് എതിരല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാനപ്രശ്‌നമാണിത്. മതസൗഹാർദത്തെ ബാധിക്കുന്നതല്ല ഈ വിഷയമെന്നും, ലൗ ജിഹാദ് നിലപാട് മുസ്‌ലിം സമുദായത്തിനെതിരെയാണ് സഭ എന്നു വ്യാഖ്യാനിക്കുന്നതു വസ്തുതാപരമല്ലെന്നും കമ്മിഷൻ വിശദീകരിക്കുന്നു.

സിനഡ് സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള സഭാ നിലപാട് രൂപപ്പെടുത്തിയത്. പൗരത്വ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട് വരണം. ഭാരതത്തിന്റെ പവിത്രമായ ഭരണഘടന പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയിൽ നിൽക്കാൻ ഇടവരരുത് എന്നും സഭ ആവശ്യപ്പെടുന്നു.

തിരിച്ചുപോകാൻ ഇടമില്ലാത്തതിനാൽ രാജ്യത്ത് നിലവിലുള്ള അഭയാർഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നൽകാനും സർക്കാർ തയാറാകണം. പുതുതായി പൗരത്വം നൽകുന്നവരെ പുനരധിവസിപ്പിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം. അഭയാർഥികളിൽ ചിലരെ മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാർഥി ക്യാംപുകളിൽ പാർപ്പിക്കാനുമുള്ള നീക്കം പുനഃപരിശോധിക്കണമെന്നുമാണ് സഭയുടെ ആവശ്യം.

സർക്കാർ നിയമങ്ങളെ എതിർക്കാൻ അക്രമ മാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും അധാർമികമാണ്. ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും കമ്മിഷൻ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP