Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി കണ്ടത് ഒഴിഞ്ഞ വേദിയും കാലിയായ കസേരകളും; സമയ നിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ പിണറായി വിജയൻ ആരെയും കാത്തിരിക്കാതെ മടങ്ങിയത് വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളന നഗരിയിൽ നിന്നും

പൊതുസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി കണ്ടത് ഒഴിഞ്ഞ വേദിയും കാലിയായ കസേരകളും; സമയ നിഷ്ഠയുടെ കാര്യത്തിൽ കണിശക്കാരനായ പിണറായി വിജയൻ ആരെയും കാത്തിരിക്കാതെ മടങ്ങിയത് വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളന നഗരിയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുസമ്മേളനത്തിന് കൃത്യസമയത്ത് മുഖ്യമന്ത്രി എത്തിയപ്പോൾ മൈതാനത്ത് ഒരാളുമില്ല. ആരെയും കാത്തുനിന്നും കാത്തിരുത്തിയും ശിലമില്ലാത്തതിനാൽ അപ്പോൾ തന്നെ പിണറായി വിജയൻ മടങ്ങിപ്പോയി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളനത്തിനാണ് കൃത്യസമയത്തെത്തിയ മുഖ്യമന്ത്രി ആരെയും കാണാതെ മടങ്ങി പോയത്.

കിഴക്കേകോട്ട നായനാർ പാർക്കിലാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സമ്മേളനം നിശ്ചയിച്ചിരുന്നത്.
വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിരുന്ന സമ്മേളനം തുടങ്ങിയത് അര മണിക്കൂർ വൈകി. ഇതിനിടയിൽ നായനാർ പാർക്കിലെത്തിയ മുഖ്യമന്ത്രി കാറിൽ ഇരുന്ന് നോക്കിയപ്പോൾ സമ്മേളന സ്ഥലത്ത് ആരുമില്ല. സംഘാടകരെയും കാണാനില്ല. ആകെ ഉള്ളത് മാധ്യമപ്രവർത്തകർ മാത്രം.

ഇതോടെ വാഹനം തിരിച്ചു വിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെ റാലിയോട് കൂടി സംഘാടകർ അടക്കം എല്ലാവരും എത്തി. സ്വാഗതം പറഞ്ഞ സംഘാടകൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വളരെ നേരത്തെ എത്തിയ മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് പുകഴ്‌ത്തി. സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി അൽപ്പസമയത്തിനകം വേദിയിൽ എത്തിച്ചേരുമെന്നും തട്ടി വിട്ടു.

എന്നാൽ കൃത്യ നിഷ്ഠയുടെ കാര്യത്തിൽ നിർബന്ധമുള്ള നിലപാടിൽ അടിയുറച്ചു നിൽക്കുന്ന പിണറായി വിജയൻ പിന്നീട് തിരികെയെത്തിയില്ലെന്ന് മാത്രം. കൃത്യനിഷ്ഠയുടെ കാര്യത്തിൽ എന്നും വാർത്തയിൽ ഇടം നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പരിപാടി തുടങ്ങാൻ വൈകിയതിന്റെ പേരിൽ പലപ്പോഴും സംഘാടകർ മുഖ്യമന്ത്രിയുടെ വിമശനത്തിന്റെ ചൂടറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP