Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ നിരസിച്ചവർക്ക് അവശേഷിക്കുന്ന ആയുധങ്ങളിൽ ഒന്ന് നുണ പ്രചരിപ്പിക്കൽ; പാർട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളും പ്രത്യയശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകുമെന്നും നരേന്ദ്ര മോദി

തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ നിരസിച്ചവർക്ക് അവശേഷിക്കുന്ന ആയുധങ്ങളിൽ ഒന്ന് നുണ പ്രചരിപ്പിക്കൽ; പാർട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളും പ്രത്യയശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകുമെന്നും നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ നിരസിച്ചവർക്ക് വളരെക്കുറച്ച് ആയുധങ്ങൾ മാത്രമേ അവശേഷിക്കുന്നൂള്ളൂ എന്നും അതിലൊന്ന് നുണ പ്രചരിപ്പിക്കലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെ.പി. നഡ്ഡയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഡ്ഡ തന്റെ പഴയ സുഹൃത്താണെന്നും കടമകളും ഉത്തരവാദിത്തങ്ങളും കഴിവിന്റെ പരമാവധി നിറവേറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നമ്മെ നയിക്കുന്ന തത്ത്വങ്ങൾ ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട്. നമ്മൾ എന്തെങ്കിലും കുഴപ്പങ്ങൾ സൃഷ്ടിക്കുന്നവരായതുകൊണ്ടല്ല അത്. ഈ രാജ്യത്തെ ആളുകൾ നമ്മെ അനുഗ്രഹിക്കുന്നതിനാലാണ് അവർ നമ്മെ ഇഷ്ടപ്പെടാത്തതെന്നും മോദി പറഞ്ഞു.

നഡ്ഡയുടെ നേതൃത്വത്തിന് കീഴിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. പാർട്ടി അതിന്റെ അടിസ്ഥാനതത്വങ്ങളും പ്രത്യേയശാസ്ത്രവും അനുസരിച്ച് മുന്നോട്ട് പോകും. പ്രതിപക്ഷത്ത് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് നേരിട്ടതിനേക്കാൾ വലിയ വെല്ലുവിളികൾ പാർട്ടി നേരിടേണ്ടിവരുമെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP