Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് മറ്റ് രാജ്യങ്ങളിലേക്കും; ജപ്പാനും തായ്‌ലന്റിനും പുറമേ ദക്ഷിണ കൊറിയയിലും വൈറസ് ബാധ; രോഗബാധിതനായത് വുഹാനിൽ നിന്ന് സിയൂളിലെ ഇഞ്ചിയോൺ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാൾ

ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് മറ്റ് രാജ്യങ്ങളിലേക്കും; ജപ്പാനും തായ്‌ലന്റിനും പുറമേ ദക്ഷിണ കൊറിയയിലും വൈറസ് ബാധ; രോഗബാധിതനായത് വുഹാനിൽ നിന്ന് സിയൂളിലെ ഇഞ്ചിയോൺ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാൾ

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ചൈനയിൽ പടർന്നുപിടിക്കുന്ന അജ്ഞാത വൈറസ് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകൾ. ജപ്പാനും തായ്‌ലന്റിനും പുറമേ ദക്ഷിണ കൊറിയയിലും വൈറസ് ബാധ സ്ഥിരീകിരിച്ചിരിക്കുകയാണ്. ഇതോടെ കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ജപ്പാനിൽ ഒരാൾക്കും തായ്‌ലന്റിൽ രണ്ട് പേർക്കും കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. എല്ലാവരും അടുത്തിടയായി ചൈനയിലെ വുഹാനിൽ പോയി വന്നവരാണ്. വുഹാനിൽ ഇതുവരെ മൂന്ന് പേർ വൈറസ് ബാധമൂലം മരിച്ചതായാണ് റിപ്പോർട്ടുകൾ.

ചൈനയിലെ വുഹാനിൽ നിന്ന് സിയൂളിലെ ഇഞ്ചിയോൺ വിമാനത്താവളം വഴി ദക്ഷിണകൊറിയയിലെത്തിയ ഒരാൾക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ചൈനയിൽ അജ്ഞാത വൈറസ് ബാധിച്ചത് ആയിരത്തിലേറെപ്പേരെയെന്നാണ് ലണ്ടനിലെ ഇഎംപീരിയൽ കോളേജിലെ എം.ആർ.സി സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസ് അനാലിസിസ് പറയുന്നത്.

41 പേരിൽ മാത്രമാണ് ഇതുവരെ വൂഹാൻ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണെന്നും മൂന്ന് പേർ മരണമടഞ്ഞിട്ടുണ്ടെന്നും ചൈനീസ് സർക്കാർ പറയുന്നു. രോഗികളുമായി ബന്ധം പുലർത്തിയ 763 പേരെ വൂഹാൻ ഭരണകർത്താക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കൂട്ടത്തിൽ 313 പേർ നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലുമാണ്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്.കൊറോണ വൈറസ് കുടുംബത്തിലെ അജ്ഞാത വൈറസാണ് രോഗം പടർത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. 2002-2003 വർഷങ്ങളിൽ ചൈനയിലും ഹോങ് കോങ്ങിലും കൊറോണ വൈറസ് പടർത്തിയ സാർസ് രോഗത്തിൽ 770-ലേറെപ്പേരാണ് മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP